കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം അക്ബറിന്റെ അറസ്റ്റ് ഹിന്ദുത്വ അജണ്ടയുടെ ഭാഗം, ന്യൂനപക്ഷത്തെ അടിച്ചമർത്തുന്നു മുസ്ലീം ലീഗ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സലഫി പണ്ഡിതനും പീസ് എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എംഎം അക്ബറിന്റെ അറസ്റ്റിനെതിരെ മുസ്ലിം യൂത്ത്‌ലീഗും മുസ്ലിംസംഘടനകള്‍ രംഗത്ത്. ഓസ്‌ട്രേലിയയില്‍ നിന്നും ദോഹയിലേക്ക് പോകുന്ന വഴി ഹൈദരാബാദ് വിമാനത്തവളത്തില്‍വെച്ച് അക്ബറിനെ പിടികൂടിയത് നീതികരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പികെ ഫിറോസും രംഗത്തെത്തി. മുസ്ലിംലീഗിനും ഇതെ നിപാട് തന്നെയാണെങ്കിലും കേസുകളുടെ കാര്യത്തില്‍ വ്യക്തവരുത്തി പ്രതികരിക്കാമെന്നും നേതാക്കള്‍ അറിയിച്ചു.

ബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ നിശ്ചലയായി ശ്രീദേവി... ബോണി കപൂറിന്റെ മൊഴി, പവൻ ഹാൻസില്‍ ഒരുക്കങ്ങൾബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ നിശ്ചലയായി ശ്രീദേവി... ബോണി കപൂറിന്റെ മൊഴി, പവൻ ഹാൻസില്‍ ഒരുക്കങ്ങൾ

സാക്കിര്‍നായിക്കിനെ വേട്ടയാടിയത് പോലെ ഇസ്ലാമിക പ്രബോധകരെ വേട്ടയാടുക എന്ന അജണ്ട തന്നെയാണ് അക്ബറിന്റെ അറസ്റ്റിലും ഉള്ളതെന്നു പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരവും പ്രതികരിച്ചു.ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെയൊക്കെ തീവ്രവാദ മുദ്ര കുത്തി പീഡിപ്പിക്കുന്ന പോലീസ് നടപടികള്‍ ഒറിജിനല്‍ തീവ്രവാദി കള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാവുകയെയുള്ളുവെന്ന് കേരള മുസ്ലിം സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി പറഞ്ഞു.

 akber

ഹൈദരാബാദ് വിമാനത്തവളത്തില്‍വെച്ച് പിടികൂടിയ അക്ബറിനെ എറണാകുളം അസി കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ചപ്പോള്‍ഹൈദരാബാദ് വിമാനത്തവളത്തില്‍വെച്ച് പിടികൂടിയ അക്ബറിനെ എറണാകുളം അസി കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ചപ്പോള്‍

ഹിന്ദുത്വ ഭീകരതക്കെതിരെ നവജാഗരണത്തിന് യത്‌നിക്കുന്ന മുസ്‌ലിം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഇല്ലായ്മ ചെയ്യുക എന്ന ഹിഡന്‍ അജണ്ടയ്‌ക്കെതിരെ സമൂഹമനസ്സ് ഉണരണമെന്ന് നാസറുദ്ദീന്‍ എളമരം പറഞ്ഞു. തികച്ചും നിരപരാധിയായ എംഎം അക്ബറിനെതിരായ കേസ് ഒഴിവാക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള ഔചിത്യം കേരള സര്‍ക്കാര്‍ കാണിക്കണം, മുസ്‌ലിം വിരുദ്ധ സമീപനവും മുസ്ലിം വേട്ടയും തുടരാനാണ് ശ്രമമെങ്കില്‍ ജനാധിപത്യ സമൂഹം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വരേണ്ടതുണ്ടെന്നും നാസറുദ്ദീന്‍ എളമരം പ്രതികരിച്ചു.

അക്ബറിനെ കസ്റ്റഡിയിലെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും പൗരാവകാശ നിഷേധവുമാണെന്നും കേരള മുസ്ലിം സംയുക്ത വേദി അറിയിച്ചു. ഫാഷിസത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ജനാധിപത്യ മര്യാദകള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കളെയും സംഘടനകളെയും തേജോവധം ചെയ്യാനും തകര്‍ക്കാനും സര്‍ക്കാരുകള്‍ തയ്യാറാവുന്നത് നിയമ വാഴ്ചക്ക് ഭീഷണിയും രാജ്യത്തിന്റെ യശ്ശസിന് കളങ്കവുമാണെന്നു കേരള മുസ്ലിം സംയുക്ത വേദി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പീസ് സ്‌കൂള്‍ പാഠപുസ്തകവുമായി ബന്ധപ്പെട്ട് എം എം അക്ബറിനെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പീസ് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന ചിലര്‍ സിറിയയിലേക്ക് പോയെന്നും ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. പിന്നാലെയാണ് അക്ബറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എംഎം അക്ബറിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും രംഗത്തെത്തി.ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കാര്യമാണെങ്കില്‍ കേന്ദ്രവും കേരളവും ഒരേ പാതയില്‍ തന്നെയാണെന്നും ഇതിന്റെ ഒടുവിലത്തെ തെളിവാണ് എം.എം അക്ബറിന്റെ അറസ്‌റ്റെന്നും ഫിറോസ് പ്രതികരിച്ചു. വിമാനത്തവളത്തില്‍വെച്ച് അക്ബറിനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏത് മതത്തില്‍ വിശ്വസിക്കാനും അതാചരിക്കാനും, എന്ന് മാത്രമല്ല അത് പ്രബോധനം ചെയ്യാനും നമ്മുടെ ഭരണഘടന തന്നെ ഓരോ പൗരനും മൗലികാവകാശമായി പ്രഖ്യാപിക്കുമ്പോള്‍ എന്തിന് ഇദ്ധേഹത്തെ അറസ്റ്റ് ചെയ്തു എന്ന് പറയാന്‍ ആഭ്യന്തര വകുപ്പിന് ഉത്തരവാദിത്തമുണ്ടെന്നും ഫിറോസ് പറയുന്നു.

അക്ബറിന്റെ ആശയങ്ങളോട് നമുക്ക് യോജിക്കാം വിയോജിക്കാം. പക്ഷേ അദ്ധേഹത്തിന് അദ്ധേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശത്തോടൊപ്പം നാം നിലയുറപ്പിക്കേണ്ടതുണ്ടെന്നും മുസ്ലിംമത സംഘടനകളോട് പികെ ഫിറോസ് പറഞ്ഞു. ആഗോള തലത്തില്‍ ഇസ്‌ലാമിന്റെ പേരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുണ്ടായപ്പോഴും കേരളത്തില്‍ എന്‍ഡിഎഫ് അടക്കമുള്ള തീവ്രവാദികള്‍ തല പൊക്കിയപ്പോഴും അതിനെതിരെ പ്രഭാഷണങ്ങളിലൂടെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് എംഎം അക്ബര്‍. ഇപ്പോള്‍ കര്‍മ്മശാസ്ത്രപരമായ ഭിന്നതകള്‍ പറയേണ്ട സമയമല്ലെന്നും ഫിറോസ് പ്രതികരിച്ചു.എംഎം അക്ബറിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധം, മുസ്ലിംസംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്ത്

വിദേശ ക്ലിനിക്കിൽ സൗന്ദര്യ ചികിത്സകൾ.. ശ്രീദേവിയുടെ മരണത്തിലെ പ്രചാരണങ്ങൾക്ക് ചുട്ടമറുപടിവിദേശ ക്ലിനിക്കിൽ സൗന്ദര്യ ചികിത്സകൾ.. ശ്രീദേവിയുടെ മരണത്തിലെ പ്രചാരണങ്ങൾക്ക് ചുട്ടമറുപടി

.

English summary
mm akbar arrest was as part of hindutva agenda says muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X