കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിക്കെട്ടിന് തിരികൊളുത്തി എന്‍സിപി; ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ യുഡിഎഫ്, പക്ഷേ...

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന എന്‍സിപി നേതാവ് മാണി സി കാപ്പന്റെ പ്രസ്താവനക്ക് പിന്നാലെ യുഡിഎഫിന്റെ രാഷ്ട്രീയ നീക്കം. മാണി സി കാപ്പനെ സ്വീകരിക്കാന്‍ തയ്യാറാണ് എന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. കാപ്പന്‍ സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് ഹസന്‍ പറഞ്ഞു. യുഡിഎഫിന്റെ നയങ്ങള്‍ അംഗീകരിക്കണം. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തെ മുന്നണിയില്‍ സ്വീകരിക്കും. എല്‍ഡിഎഫില്‍ ഒട്ടേറെ അസംതൃപ്തരായ എംഎല്‍എമാരുണ്ട്. തിരഞ്ഞെടുപ്പ് ഫലം അഴിമതിക്കെതിരായ വിലയിരുത്തലാകുമെന്നും ഹസന്‍ പറഞ്ഞു.

p

തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് എന്‍സിപി നേതാവ് മാണി സി കാപ്പന്‍ രംഗത്തുവന്നിരുന്നു. എന്‍സിപി നേരിട്ടത് അവഗനണയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പാലാ മണ്ഡലം പിടിച്ച പാര്‍ട്ടിയാണ് എന്‍സിപി. എന്നാല്‍ പാലാ മുന്‍സിപ്പാലിറ്റിയില്‍ ഒരു സീറ്റ് മാത്രമാണ് തങ്ങള്‍ക്ക് അനുവദിച്ചത്. വ്യക്തിപരമായ പ്രതിഷേധമുണ്ട്. എല്‍ഡിഎഫിനെ പ്രതിഷേധം അറിയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിലാണ് മാണി സി കാപ്പന്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിക്കുന്നത്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ അവഗണന: അതൃപ്തി അറിയിച്ച് മാണി സി കാപ്പൻ, യുഡിഎഫിലേക്ക് ക്ഷണിച്ച് എം എം ഹസ്സൻ

കോട്ടയത്ത് നെറ്റി ചുളിച്ച് മാണി സി കാപ്പന്‍; വെറും 165, എല്‍ഡിഎഫില്‍ പൊരിച്ചില്‍ തുടങ്ങികോട്ടയത്ത് നെറ്റി ചുളിച്ച് മാണി സി കാപ്പന്‍; വെറും 165, എല്‍ഡിഎഫില്‍ പൊരിച്ചില്‍ തുടങ്ങി

കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് സീറ്റ് വിഭജനം കീറാമുട്ടിയായിരുന്നു. ജോസ് കെ മാണി മുന്നണിയിലെത്തിയതോടെ കേരള കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടി എല്ലാവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സീറ്റ് വിട്ടുനല്‍കണമെന്ന് ആവശ്യം സിപിഐ പരിധി വിട്ട് അംഗീകരിച്ചില്ല. ജില്ലാ പഞ്ചായത്തിലും പാലായിലുമെല്ലാം ഇത് ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് എന്‍സിപിയുടെ വിമര്‍ശനം.

ഡേര്‍ട്ടി പിക്ചര്‍ നടി ആര്യ മരിച്ച നിലയില്‍; വിദ്യാബാലനൊപ്പം അഭ്രപാളിയില്‍ തിളങ്ങിയ താരംഡേര്‍ട്ടി പിക്ചര്‍ നടി ആര്യ മരിച്ച നിലയില്‍; വിദ്യാബാലനൊപ്പം അഭ്രപാളിയില്‍ തിളങ്ങിയ താരം

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ മണ്ഡലം എല്‍ഡിഎഫ് ആര്‍ക്ക് നല്‍കുമെന്ന ആശങ്ക എന്‍സിപിക്കുണ്ട്. സിറ്റിങ് സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് എന്‍സിപിയുടെ നിലപാട്. എന്നാല്‍ പാലായുമായി കേരള കോണ്‍ഗ്രസിന് പ്രത്യേക ഹൃദയ ബന്ധമാണുള്ളതെന്ന് ജോസ് കെ മാണി പറയുന്നു. വരും മാസങ്ങളില്‍ എല്‍ഡിഎഫില്‍ ഈ വിഷയം ഏറെ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

English summary
MM Hassan invites NCP Leader Mani C Kappan to UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X