കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം മണി മാപ്പ് പറയേണ്ട,പരാമർശത്തിൽ തെറ്റില്ല; പിന്തുണച്ച് എ വിജയരാഘവൻ

Google Oneindia Malayalam News

തിരുവനന്തപുരം : കെ കെ രമയെ ഇക്കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ച് എം എം മണി അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി സി പി എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. എം എം മണിയെ പിന്തുണച്ചു കൊണ്ടായിരുന്നു എ വിജയരാഘവൻ വിഷയത്തിൽ പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട ആവശ്യം ഇല്ലെന്നും എ വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സഭയ്ക്കുള്ളിൽ നിലപാട് വ്യക്തമാക്കിയതോടെ വിഷയം അവസാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ke

കെ കെ രമയെ പിന്തുണച്ച് നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷം രംഗത്തെത്തുകയും മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിജയ രാഘവന്റെ പ്രതികരണം ഉണ്ടായത്. എന്നാൽ, വടകര എം എൽ എയും ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയെ അധിക്ഷേപിച്ച വിഷയത്തിൽ ഇന്നും എം എം മണി പ്രതികരിച്ചു. താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നു എന്നായിരുന്നു മണിയുടെ പ്രതികരണം. തന്റെ പരാമർശത്തിൽ ഖേദമില്ല.

'ടി പി ചന്ദ്രശേഖരനെ കൊന്നതും എന്നെ വിധവയാക്കിയതും സിപിഎം ആണ്': കെ കെ രമ പറയുന്നു'ടി പി ചന്ദ്രശേഖരനെ കൊന്നതും എന്നെ വിധവയാക്കിയതും സിപിഎം ആണ്': കെ കെ രമ പറയുന്നു

മുഖ്യമന്ത്രി പിണറായി വിജയനെ കെ കെ രമ്മ തേജോവധം ചെയ്യുകയാണ്. ഒരു വർഷക്കാലമായി കെ കെ രമ അദ്ദേഹത്തെ തേജോവധം ചെയ്യുന്നുണ്ട്. ഈ ഒരു വർഷക്കാലവും ഞങ്ങളിൽ ആരും പ്രതികരിക്കാൻ തയ്യാറായില്ല. തനിക്ക് കെ കെ രമയോട് പ്രത്യേക വിദ്വേഷം ഒന്നുമില്ല. ഇന്നലെ നിയമസഭയ്ക്കുള്ളിൽ താൻ നടത്തിയ പരാമർശം മുഖ്യമന്ത്രി പറഞ്ഞിട്ടില്ല നടത്തിയത്. ഒരു വർഷവും നാലു മാസവുമായി കെ കെ രമ പിണറായി വിജയനെ നിരന്തരം വിമർശിക്കുകയാണ്.

'ഒരു നടിയുടെ ജീവിതമാണ് അത്; ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം''ഒരു നടിയുടെ ജീവിതമാണ് അത്; ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം'

അദ്ദേഹത്തെ കൊലയാളി എന്ന് പോലും വിളിച്ചു. കെ കെ രമയെ വേദനിപ്പിക്കണമെന്ന് ഉണ്ടായിരുന്നില്ല. തന്റെ പരാമർശം കെ കെ രമയ്ക്ക് വേദന ഉണ്ടാക്കിയെങ്കിൽ താനെന്തു വേണം എന്നും എം എം മണി മാധ്യമങ്ങളോട് ചോദിച്ചു.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
mm mani mla widow remark; cpm leader a vijayaraghavan came in support of ex-minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X