കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലല്ലേ ഉണ്ടാക്കലെന്ന് മണി; മോദിക്ക് ഭീഷണിപ്പെടുത്താനായില്ലെന്ന് ആനി രാജ; പോർവിളിച്ച് നേതാക്കൾ

Google Oneindia Malayalam News

തൊടുപുഴ: കെ കെ രമയ്‌ക്കെതിരായ വിമര്‍ശനത്തില്‍ പ്രതികരിച്ച മുതിര്‍ന്ന സി പി ഐ നേതാവ് ആനി രാജയ്‌ക്കെതിരെ എം എം മണി രംഗത്ത്. ആനി രാജ തനിക്കെതിരെ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ലെന്ന് എം എം മണി പറഞ്ഞു. ആനി രാജ ദില്ലിയിലാണല്ലോ ഉണ്ടാക്കല്‍, കേരള നിയമ സഭയില്‍ അല്ലല്ലോ, നമ്മുടെ പ്രശ്‌നങ്ങള്‍ അറിയില്ലല്ലോ എന്നും എം എം മണി പറഞ്ഞു.

 'എംഎം മണി ശ്രമിച്ചത് ടിപി വധത്തില്‍ പങ്കില്ലെന്ന് പറയാൻ;പ്രസംഗത്തിൽ അൺപാർലമെന്ററിയായി ഒന്നുമില്ല' 'എംഎം മണി ശ്രമിച്ചത് ടിപി വധത്തില്‍ പങ്കില്ലെന്ന് പറയാൻ;പ്രസംഗത്തിൽ അൺപാർലമെന്ററിയായി ഒന്നുമില്ല'

1

'അവര്‍ അങ്ങനെ പറയും, അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഉണ്ടാക്കാല്‍. ദില്ലിയിലാണല്ലോ, ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നമുക്കല്ലേ അറിയൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമ്മള്‍ക്ക് വിഷയമല്ല, ഞാന്‍ ഇങ്ങനെ പറഞ്ഞതായയ സമയം കിട്ടിയാല്‍ നല്ല ഭംഗിയായി പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും - എം എം മണി പറഞ്ഞു.

2

എം എം മണി കെ കെ രമ എം എല്‍ എയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തി ആനി രാജ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് എം എം മണി നടത്തിയതെന്നാണ് ആനി രാജ പറഞ്ഞത്. അത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യേണ്ടതെന്നും എം എം മണിയെ നിയന്ത്രിക്കണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി പി എം ആണെന്നും അവര്‍ പറഞ്ഞിരുന്നു.

3

അതേസമയം, എം എം മണിയുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ ആനി രാജ മറുപടിയുമായി രംഗത്തെത്തി. മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീ വിരുദ്ധമാണെന്നും അപലപനീയമാണെന്നും അവര്‍ പറഞ്ഞു. അവഹേളനം ശരിയോ എന്ന് മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കണം. കാലങ്ങളായി ഇടത് സ്ത്രീ വിരുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ദില്ലിയില്‍ നടത്തുന്നത്. ഭീഷണിക്ക് വഴങ്ങില്ല. മോദിയും അമിത് ഷായും ഭീഷണിപ്പെടുക്കാന്‍ നോക്കിയിട്ട് നടന്നിട്ടില്ലെന്ന് ആനി രാജ പറഞ്ഞു.

4

അതേസമയം , കെ കെ രമയ്‌ക്കെതിരെ എം എം മണി നടത്തിയ പരാമര്‍ശത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തിലെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത് . എം എം മണിയുടെ പ്രസംഗത്തില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .

5

നിയമ സഭയ്ക്ക് അകത്ത് നടന്ന കാര്യമായത് കൊണ്ട് സ്പീക്കറാണ് അത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. ചന്ദ്രശേഖരന്‍ കൊലയില്‍ സി പി എമ്മിനും ഇടതുപക്ഷത്തിനും പങ്കില്ലെന്നത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം വ്യക്തമാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു .

6

പ്രസംഗ ശൈലിയിലായിരിക്കാം എംഎം മണി പറഞ്ഞത് .പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. സ്പീക്കര്‍ തന്നെ അക്കാര്യത്തില്‍ തീരുമാനിക്കട്ടെയെന്നാണ് പാര്‍ട്ടി നിലപാട്.ചന്ദ്രശേഖരന്‍ കൊലയില്‍ സി പി എമ്മിനും ഇടതുപക്ഷത്തിനും പങ്കില്ലെന്നത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം വ്യക്തമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സി പി എമ്മിന് അങ്ങനെ പാര്‍ട്ടി കോടതിയൊന്നുമില്ലെന്നും കോടിയേരി വ്യക്തമാക്കി.

റോബിനുമായി ഇനി ഒരു ബന്ധവുമില്ല, ഇത് ഫൈനല്‍ തീരുമാനം; കണ്ണുനിറഞ്ഞ് കാരണം പറഞ്ഞ് ദില്‍ഷറോബിനുമായി ഇനി ഒരു ബന്ധവുമില്ല, ഇത് ഫൈനല്‍ തീരുമാനം; കണ്ണുനിറഞ്ഞ് കാരണം പറഞ്ഞ് ദില്‍ഷ

ബോളിവുഡ് നായികമായര്‍ മൂക്കത്ത് വിരല്‍ വച്ചും പോകും; ബ്യൂട്ടി ക്യൂന്‍സ് ഓഫ് ക്രിക്കറ്റ് വേള്‍ഡ്

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
MM Mani's Remarks: war of words between CPI leader Annie Raja and MM Mani is intensifying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X