കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോയ്‌സ് ജോര്‍ജിനെ പിന്തുണച്ച് എംഎം മണി; താന്‍ വേദിയിലുണ്ടായിരുന്നു, സ്ത്രീ വിരുദ്ധതയില്ല

Google Oneindia Malayalam News

തൊടുപുഴ: രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരമാര്‍ശം നടത്തിയ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ പിന്തുണച്ച് വൈദ്യുതി മന്ത്രി എംഎം മണി. ജോയ്‌സ് ജോര്‍ജ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മണി പറഞ്ഞു. താനും ആ വേദിയിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. അനാവശ്യ വിവാദമുണ്ടാക്കുകയാണ്. വോട്ട് കിട്ടാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും മണി പറഞ്ഞു.

m

പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജുകളില്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പോകുന്നത്. പെണ്‍കുട്ടികളെ വളഞ്ഞു നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും. പൊന്നുമക്കളെ രാഹുലിന് മുന്നില്‍ വളഞ്ഞും നിവര്‍ന്നും നില്‍ക്കരുത്. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നാണ് പറയുന്നേ... ഇതായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ വാക്കുകള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു

ജോയ്‌സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊറുക്കാനാകാത്ത പരാമര്‍ശമാണ് നടത്തിയിരിക്കുന്നത്. എംഎം മണി ഉള്‍പ്പെടെയുള്ളവര്‍ ഇതുകേട്ട് കുലുങ്ങിച്ചിരിച്ചു. സാംസ്‌കാരിക നായകരുടെ മൗനം ദയനീയമാണ്. പിണറായി വിജയന്‍ ഇരിക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു ഇവര്‍. വനിതാ കമ്മീഷന് ഒന്നും പറയാനില്ലേ എന്നും ചെന്നിത്തല ചോദിച്ചു.

കെടി ജലീലിനോട് ചോദിച്ചു; മിടുക്കി സമയെ കാണാന്‍ ഫിറോസിക്ക എത്തി... അപ്പോള്‍ അടുത്ത ചോദ്യം...കെടി ജലീലിനോട് ചോദിച്ചു; മിടുക്കി സമയെ കാണാന്‍ ഫിറോസിക്ക എത്തി... അപ്പോള്‍ അടുത്ത ചോദ്യം...

Recommended Video

cmsvideo
കെ സുരേന്ദ്രനും വി മുരളീധരനും പരിഹാസം | A Vijaraghavan Interview | Oneindia Malayalam

കൊറോണ ആശങ്ക ഇരട്ടിയായി മഹാരാഷ്ട്ര: കര്‍ഫ്യൂ പ്രഖ്യാപിച്ചു- ചിത്രങ്ങള്‍

ജോയ്‌സ് ജോര്‍ജ് സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പക്വതയില്ലാത്ത പരാമര്‍ശമാണ് ജോയ്‌സ് ജോര്‍ജ് നടത്തിയതെന്ന് പിജെ ജോസഫ് കുറ്റപ്പെടുത്തി. ഇത് എല്‍ഡിഎഫിന്റെ അഭിപ്രായമാണോ എന്ന് അദ്ദേഹം ചോദിച്ചു. ജോയ്‌സ് ജോര്‍ജിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ജോയ്‌സ് മ്ലേഛനാണെന്ന് തെളിയിച്ചു. അവനവന്റെ ഉള്ളിലുള്ള ശീലമാണ് പുറത്തുവരുന്നത്. വിദ്യാര്‍ഥിനികളെ അപമാനിക്കുക കൂടിയാണ് ജോയ്‌സ് ജോര്‍ജ് ചെയ്തതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

വേറിട്ട ലുക്കിൽ നിധി അഗർവാൾ- ചിത്രങ്ങൾ കാണാം

English summary
MM Mani Supports Joice George in Controversial comments against Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X