കമ്മ്യൂണിസ്റ്റുകാരന്‍, വിധിയെന്ന് പറയാന്‍ പാടില്ലായിരുന്നു: രമയ്ക്കെതിരായ പരാമർശം പിന്‍വലിച്ച് മണി
തിരുവനന്തപുരം: വടകര എം എല്‍ എയും ആർ എം പി നേതാവുമായ കെകെ രമയ്ക്കെതിരെ നിയമസഭയില്‍ നടത്തിയ വിവാദ പരാമർശം പിന്‍വലിച്ച് മുതിർന്ന സി പി എം നേതാവ് എം എം മണി. പ്രസ്താവന അനുചിതമല്ലെന്ന സ്പീക്കർ എംബി രാജേഷിന്റെ റൂളിങ്ങിന് പിന്നാലെയാണ് എം എം മണി പ്രസ്താവന പിന്‍വലിച്ച് രംഗത്ത് എത്തിയത്. വിധവയായത് അവരുടെ വിധിയെന്ന് പറഞ്ഞിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരിയായ ഞാന്‍ അങ്ങനെ പറയരുതായിരുന്നു എന്ന് വ്യക്തമാക്കിയാണ് എംഎം മണി പ്രസ്താവന പിന്‍വലിച്ചത്.
എംഎം മണിയുടെ പ്രസംഗത്തില്‍ തെറ്റായ ആശയം അന്തർലീനമായിട്ടുണ്ട് എന്ന് തന്നെയാണ് ചെയറിന്റെ അഭിപ്രായമെന്നും അത് പുരോഗമനപരായ മൂല്യബോധവുമായി ചേരുന്നതല്ലെന്നും സ്പീക്കർ വ്യക്തമാക്കി. പ്രത്യക്ഷമായി അണ്‍പാർലമെന്ററി ആയ പരാമർശങ്ങള്‍ ചെയർ നേരിട്ട് നീക്കം ചെയ്യുന്നതും അല്ലാത്തവ അംഗം സ്വമേധയാ പിന്‍വലിക്കുകുയം ചെയ്യുക എന്നതാണ് നമ്മുടെ നടപടിക്രമം. ചെയറിന്റെ നിരീക്ഷണാടിസ്ഥാനത്തില്‍ എംഎം മണിയും അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.

കെകെ രമയുടെ പ്രസംഗത്തെ മുൻനിർത്തി സംസാരിച്ച മണിയുടെ പ്രസംഗം ആക്ഷേപകരമായതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്രമപ്രശ്നം ഉന്നയിച്ച് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായി സ്പീക്കർ പറഞ്ഞു. പ്രത്യക്ഷത്തിൽ അൺപാർലമെന്ററിയല്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നത് പിന്നീട് പരിശോധിച്ച് നിലപാടെടുക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം അന്ന് തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ഒരു മുതിർന്ന നേതാവ് സഭയ്ക്ക് പുറത്ത് പോയി ചെയറിനെതിരെ നടത്തിയ പരാമർശങ്ങള്‍ ഉചിതമാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കണമെന്നും സ്പീക്കർ വ്യക്തമാക്കി.
സിംപിള്‍ ലൂക്കില്‍ കല്യാണ വേദിയില്‍ നിറഞ്ഞാടി മഞ്ജു വാര്യർ: വൈറലായി ചിത്രങ്ങള്‍
മുന്‍പ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ചില വാക്കുകളുടേയും പ്രയോഗങ്ങളുടേയും അർത്ഥങ്ങള്‍ ഇന്ന് മാറിയിട്ടുണ്ട്. സ്ത്രീകൾ, അംഗ പരിമിതർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവർക്ക് പരിഗണന അനിവാര്യമാണ്. ഇത് ജനപ്രതിനിധികൾക്ക് പലർക്കും മനസിലായിട്ടില്ല. അടിച്ചേല്പിക്കേണ്ട മാറ്റം അല്ല, സ്വയം തിരുത്താൻ തയ്യാറാവണം. എല്ലാവരും സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ ജാഗ്രത കാണിക്കണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
സ്പീക്കറുടെ റൂളിങ്ങിന് പിന്നാലെയായിരുന്നു തന്റെ പ്രസ്താവന തിരുത്തി എംഎം മണിയും രംഗത്ത് എത്തിയത്. ' സഭയില്‍ ഞാന്‍ നടത്തിയ പരാമർശത്തെ കുറിച്ച് അങ്ങ് നടത്തിയ നിരീക്ഷണത്തെ ഞാന്‍ മാനിക്കുന്നു. യഥാർത്ഥത്തില്‍ ആ പ്രസംഗത്തില്‍ തന്നെ എന്റെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കാന്‍ ഞാന്‍ ശ്രമിച്ചതാണെങ്കിലും ബഹളത്തില്‍ അത് മുങ്ങിപ്പോവുകയായിരുന്നു. അത് അവരുടേതായ വിധിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങനെ പറയരുതായിരുന്നു, ഒഴിവാക്കേണ്ടതായിരുന്നു. ഈ പരാമർശം ഞാന്‍ പിന്‍വലിക്കുന്നു'-എംഎം മണി സഭയില്‍ പറഞ്ഞു.












Click it and Unblock the Notifications