കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ഞൂറിലധികം സ്ത്രീകളുമായി അശ്ലീല സംഭാഷണം; ഐപിഎസ്സുകാരികള്‍ മുതല്‍ രാഷ്ട്രീയക്കാര്‍വരെ... ഒടുവില്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊല്ലം: സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ സംഘടിപ്പിച്ച് അശ്ലീല സംഭാഷണം നടത്തുന്ന വിരുതന്‍മാര്‍ ഒരുപാടുണ്ട്. എന്നാല്‍ കൊല്ലത്ത് പിടിയിലായ സൈജു എന്ന സൈജന്‍ പോള്‍ അവര്‍ക്കിടയിലെ കൊലകൊമ്പനാണെന്ന് പറയേണ്ടിവരും.

അഞ്ഞൂറോളം സ്ത്രീകളുമായാണ് ഇയാള്‍ ഇത്തരത്തില്‍ അശ്ലീല സംഭാഷണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. അതില്‍ എപിഎസ്സുകാരായ പോലീസ്ഉദ്യോഗസ്ഥകള്‍ മുതല്‍ ജനപ്രതിനിധികളായ രാഷ്ട്രീയ നേതാക്കള്‍ വരെ ഉണ്ടത്രെ.

രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. അതിന് വഴിവച്ചത് ഒരു അന്യസംസ്ഥാന തൊഴിലാളിയും.

ഇരവിപുരം സ്വദേശി

ഇരവിപുരം സ്വദേശി

കൊല്ലം ഇരവിപുരം സ്വദേശിയാണ് അറസ്റ്റിലായ സൈജന്‍ പോള്‍ എന്ന 35 കാരന്‍. ഇരവിപുരം താന്നി സുനാമി കോളനിയില്‍ ആയിരുന്നു താമസം.

'പകല്‍ മാന്യന്‍'

'പകല്‍ മാന്യന്‍'

ആര്‍ക്കും ഒരു സംശയവും തോന്നിപ്പിക്കാത്ത രീതിയില്‍ ആയിരുന്നു ഇയാളുടെ നീക്കങ്ങള്‍. പകല്‍ ജോലിക്ക് പോകും. എന്നാല്‍ രാത്രി ഫോണ്‍ കൈയ്യിലെടുത്താല്‍ സ്വഭാവം മാറും.

പത്ത് നമ്പറില്‍ വിളിച്ചാല്‍

പത്ത് നമ്പറില്‍ വിളിച്ചാല്‍

വെറുതേ പത്ത് നമ്പറുകളില്‍ വിളിച്ച് നോക്കിയാല്‍ അതില്‍ ഒന്നെങ്കിലും സ്ത്രീകളുടേതാകും എന്നതായിരുന്നു ഇയാളുടെ ഒരു കണക്കുകൂട്ടല്‍. ഒരിക്കല്‍ വിളിച്ചാല്‍ പിന്നെ നിരന്തരം വിളി തന്നെ.

അശ്ലീല സംഭാഷണം

അശ്ലീല സംഭാഷണം

പുരുഷന്‍മാര്‍ ആരെങ്കിലും ഫോണ്‍ എടുത്താല്‍ അപ്പോള്‍ കട്ട് ചെയ്യും. സ്ത്രീകളെ കിട്ടിയാല്‍ പിന്നെ അശ്ലീല സംഭാഷണം തുടങ്ങും. പ്രതികരിച്ചാല്‍ അസഭ്യം വിളിയും.

പോലീസ് ഉദ്യോഗസ്ഥരെ പോലും

പോലീസ് ഉദ്യോഗസ്ഥരെ പോലും

പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വനിത പോലീസ് ഉദ്യോഗസ്ഥരുടെ നമ്പറും സ്വന്തമാക്കി ഇയാള്‍ ഈ പരിപാടി നടത്തിയിട്ടുണ്ട്. അതില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനപ്രതിനിധികളേയും

ജനപ്രതിനിധികളേയും

ജനപ്രതിനിധികളായ സ്ത്രീകളേയും ഇയാള്‍ വെറുതേ വിട്ടിരുന്നില്ല. പലരും പരാതിയായി പോലീസ് സ്‌റ്റേഷനില്‍ എത്തുകയും ചെയ്തു.

വിവരങ്ങള്‍ ശേഖരിക്കും... എന്നിട്ട്

വിവരങ്ങള്‍ ശേഖരിക്കും... എന്നിട്ട്

വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നവരുടെ കിട്ടാവുന്ന വിവരങ്ങള്‍ എല്ലാം ശേഖരിച്ചായിരിക്കും ഇയാള്‍ വിളിക്കുക. ആദ്യം മാന്യമായി സംഭാഷണം തുടങ്ങും. അതിന് ശേഷം ആണ് അശ്ലീലസംഭാഷണങ്ങളിലേക്ക് കടക്കുക.

ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്തപ്പോള്‍

ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്തപ്പോള്‍

ഇയാളുടെ ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്ത് പോലീസ് നടത്തിയ അന്വേഷണം എത്തിയത് ഒരു വൃദ്ധയിലാണ്. അവരുടെ കയ്യില്‍ നിന്ന് മോഷണം പോയതായിരുന്നു ആ നമ്പര്‍.

ടവര്‍ ലൊക്കേഷനിലും കുടുങ്ങിയില്ല

ടവര്‍ ലൊക്കേഷനിലും കുടുങ്ങിയില്ല

ടവര്‍ ലൊക്കേഷന്‍ നോക്കിയും പോലീസ് അന്വേഷണം ത്വരിതപ്പെടുത്തിയിരുന്നു. ഏത് ടവര്‍ ലൊക്കേഷനില്‍ നിന്നാണ് വിളിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചെങ്കിലും സൈജനിലേക്കെത്താന്‍ പോലീസിന് സാധിച്ചില്ല.

ഫോണ്‍ വിറ്റപ്പോള്‍ കുടുങ്ങി

ഫോണ്‍ വിറ്റപ്പോള്‍ കുടുങ്ങി

സ്ഥിരമായി വിളിക്കാറുള്ള ഫോണ്‍ ഒരു അന്യ സംസ്ഥാന തൊഴിലാളിക്ക് വിറ്റതോടെയാണ് സൈജന്റെ മേല്‍ കുരുക്ക് വീണത്. ഫോണിന്റെ ഐഎംഇ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഏറ്റവും ഒടുവില്‍ ഫോണ്‍ ഉപയോഗിച്ച ആളെ കണ്ടെത്തി. അതോടെ സൈജനെ പോലീസ് പിടികൂടുകയും ചെയ്തു.

English summary
Mobile Phone romeo of Kollam finally under police trap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X