കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ സംരഭകരെയല്ലേ കോര്‍പ്പറേറ്റുകളെന്ന് വിളിക്കുന്നത്'; മുഖ്യമന്ത്രിയുടെ പോസ്റ്റിന് കീഴില്‍ പരിഹാസം

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ എന്ന വിശേഷണത്തോടെ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച ലുലുമാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. ഇടത് രാഷ്ട്രീയവും നിലപാടും ചോദ്യം ചെയ്തുള്ള കമന്റുകളാണ് മുഖഥ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. കുത്തക മുതലാളിക്ക് വേണ്ടി എന്ന് മുതലാണ് സഖാവ് പോസ്റ്റിട്ട് തുടങ്ങിയത് എന്നാണ് പോസ്റ്റിന് കീഴെ വന്ന ഒരു കമന്റ്.

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം ലുലുമാളിന്റെ ഉദ്ഘാടനത്തിന് പിന്നാലെ വൈകുന്നേരത്തോടെയാണ് മുഖ്യമന്ത്രി സ്വന്തം ഫേസ്ബുക്ക് പേജില്‍ ഇന്നലെ പോസ്റ്റിട്ടത്. 2000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 20 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണമുള്ള മാളില്‍ 5000 പേര്‍ക്ക് നേരിട്ടും 5000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് തുടങ്ങി മാള്‍ വലിയ വിജയമാകട്ടെ എന്നുള്ള ആശംസയോടെയുമാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

1

എന്നു മുതലാണ് കുത്തക മുതലാളിമാര്‍ക്ക് വേണ്ടി സഖാവ് പോസ്റ്റുകള്‍ ഇട്ടു തുടങ്ങിയതെന്നാണ് പോസ്റ്റില്‍ വന്ന ഒരു കമന്റ് ഇതാണോ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന തൊഴിലാളി സംസ്‌കാരമെന്നും യൂസഫലി പണം മുടക്കി മാള്‍ പണിതു. കൊടികുത്തി അത് മുടക്കിയില്ലെന്ന സഹായം മാത്രമേ സര്‍ക്കാര്‍ ചെയ്തുള്ളുവെന്ന് തുടങ്ങുന്ന കമന്റുകളാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിന് കീഴില്‍ വന്ന നിറയുന്നത്.

സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, ലീഗുകാർ വളർന്നത്; പരിഹാസത്തിന് മറുപടിയുമായി ഫാത്തിമ തെഹ്ലിയസഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, ലീഗുകാർ വളർന്നത്; പരിഹാസത്തിന് മറുപടിയുമായി ഫാത്തിമ തെഹ്ലിയ

2

ഈ സംരംഭകരെയല്ലേ കോര്‍പ്പറേറ്റുകളെന്ന് വിളിക്കുന്നതെന്നും കൊടി പിടിച്ചില്ലെങ്കില്‍ വ്യവസായങ്ങള്‍ കേരളത്തില്‍ വരുമെന്നും മുഖ്യമന്ത്രിയുടെ പോസ്റ്റുകള്‍ക്ക് താഴെ അതുമായി ബന്ധമില്ലാതെ തെറി പറഞ്ഞ് ആത്മനിര്‍വൃതി അടയുന്നവര്‍ സത്യത്തില്‍ ഏത് വിഭാഗത്തില്‍ പെടുമെന്നും ചോദിച്ചുകൊണ്ടുള്ള ധാരാളം കമന്റുകളാണ് പോസ്റ്റിന് കീഴില്‍ വരുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നോ ചടങ്ങെന്നും ചോദിക്കുന്നവരുമുണ്ട്. എന്തായാലും പോസ്റ്റിന് താഴെ ഇടത് രാഷ്ട്രീയവും നിലപാടുമൊക്കെ സൂചിപ്പിച്ച് ചര്‍ച്ച തകൃതിയായി തന്നെ നടക്കുകയാണ്.

3

ലുലു ഗ്രൂപ്പ് തിരുവനന്തപുരത്ത് ആരംഭിക്കുന്ന മാളിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചുവെന്നും 2000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മാള്‍ മുഖാന്തരം 5000 പേര്‍ക്ക് തൊഴിലുകള്‍ നേരിട്ടും 5000 പേര്‍ക്ക് തൊഴിലുകള്‍ പരോക്ഷമായും ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീഴും: ഡാറ്റാ സംരക്ഷണ ബില്ലിലെ ജെപിസി റിപ്പോർട്ട് പാർലമെന്റില്‍വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീഴും: ഡാറ്റാ സംരക്ഷണ ബില്ലിലെ ജെപിസി റിപ്പോർട്ട് പാർലമെന്റില്‍

4

കേരളത്തില്‍ നിലവിലുള്ള വ്യവസായ-വാണിജ്യ സൗഹൃദാന്തരീക്ഷം ഈ മാളിന്റെ വിജയകരമായ പൂര്‍ത്തീകരണത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നും നാടിന്റെ സാമ്പത്തിക പുരോഗതിയില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ ഇതുപോലുള്ള സംരംഭങ്ങള്‍ക്ക് സാധിക്കുമെന്നും അതിനായി മുന്‍കൈയ്യെടുത്ത ലുലു ഗ്രൂപ്പിനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ മാള്‍ ഒരു വലിയ വിജയമായിത്തീരട്ടെ എന്ന് ആശംസിക്കുന്നുവെന്നും പറഞ്ഞ്‌കൊണ്ടാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.

5

കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരത്തില്‍ഡ പറഞ്ഞത്. കേരളത്തെ വ്യവസായ സൗഹൃമാക്കുന്നതിനെ ദ്രോഹ മനസ്ഥിതിയുള്ള ചിലര്‍ എതിര്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കുറിപ്പിനാണ് പരിഹാസമുയര്‍ന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കലാണ് ഇത്തരക്കാരുടെ പരിപാടിയെന്ന് മുഖ്യമന്ത്രി വിമര്‍ശിക്കുകയും നാടിന് തന്നെ ഇവര്‍ ശല്യമാണെന്ന് പറയുകയും ചെയ്തു. ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും വ്യവസായങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഒമൈക്രോണ്‍; ആഗോള രാജ്യങ്ങള്‍ക്ക് ഭീഷണി, നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജി7ഒമൈക്രോണ്‍; ആഗോള രാജ്യങ്ങള്‍ക്ക് ഭീഷണി, നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജി7

6

സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്ക് അപേക്ഷ നല്‍കിയാല്‍ ഏഴ് ദിവസത്തിനകം അനുമതി ലഭിക്കുമെന്നും മെക്രോ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാമെന്നും പരിശോധനകളാണ് വ്യവസായികള്‍ക്കും സംരഭകര്‍ക്കും പ്രയാസവും മനോവേദനയും ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 4700 എംഎസ്എംഇകള്‍ കേരളത്തില്‍ പുതുതായി ആരംഭിക്കാന്‍ കഴിഞ്ഞുവെന്നും സംസ്ഥാനത്തിന് 3200 കോടിയുടെ നിക്ഷേപ വാഗ്ദാനം അടുത്തിടെ ലഭിച്ചിട്ടുണ്ടെന്നും പശ്ചാത്തല സൗകര്യം നന്നായി വികസിപ്പിക്കേണ്ടതുണ്ടെന്നും കേരളത്തിന്റെ അനൗദ്യോഗിക അംബാസിഡറാണ് എംഎ യൂസഫലിയെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

7

പതിനായിരത്തോളം പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് ലുലു ഗ്രൂപ്പ് സിഎംഡി എം എ യൂസഫലി വ്യക്തമാക്കിയിരുന്നത്. തിരുവനന്തപുരം ജില്ലിയില്‍ നിന്നുള്ള 600 പേരെ ജീവനക്കാരായി ഇതിനോടകം നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 100 പേര്‍ ലുലു മാള്‍ സ്ഥിതി ചെയ്യുന്ന ആക്കുളം നിവാസികളാണെന്നും മാളിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കായി മോട്ടറൈസ്ഡ് വീല്‍ ചെയര്‍ ഉള്‍പ്പെടെ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ മാളാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചത്. 20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 2000 കോടി രൂപ ചെലവഴിച്ച് ടെക്‌നോ പാര്‍ക്കിന് സമീപം ദേശീയപാതയോരത്താണ് മാള്‍ സ്ഥിതി ചെയ്യുന്നത്. മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മാത്രം രണ്ട് ലക്ഷം ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്.

പാര്‍ലമെന്റ് ശീതകാല സമ്മേളനം: ഉത്തേജക വിരുദ്ധ ഏജന്‍സി രൂപീകരിക്കുന്നതിനുള്ള ബില്‍ അവതരിപ്പിച്ചേക്കുംപാര്‍ലമെന്റ് ശീതകാല സമ്മേളനം: ഉത്തേജക വിരുദ്ധ ഏജന്‍സി രൂപീകരിക്കുന്നതിനുള്ള ബില്‍ അവതരിപ്പിച്ചേക്കും

8

ലുലു കണക്ട്, ലുലു സെലിബ്രിറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍ എന്നിവയും ഇവിടെയുണ്ട്. ലുലു മാളിലെ ഫുഡ് കോര്‍ട്ടില്‍ 2500 പേര്‍ക്ക് ഒരുമിച്ചിരിക്കാം. ഫണ്‍ട്രൂറ എന്ന പേരില്‍ എന്റര്‍ടെയ്ന്‍മെന്റ് സെന്ററും കുട്ടികള്‍ക്കായി 80000 ചതുരശ്ര അടിയില്‍ ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലുലു 3,5151300 രൂപയാണ് കോര്‍പ്പറേഷനില്‍ നികുതിയായി അടച്ചത്. മൂന്ന് ജീവനക്കാര്‍ മൂന്ന് ദിവസം രാവും പകലും ചിലവഴിച്ചാണ് നികുതി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്. ടെക്‌നോപാര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവുമധികം നികുതിയടയ്ക്കുന്ന സ്ഥാപനമായിരിക്കുകയാണ് തിരുവനന്തപുരത്തെ ലുലുമാള്‍. 17 കെട്ടിടങ്ങള്‍ ഉള്ള ടെക്‌നോപാര്‍ക്ക് സമുച്ചയത്തില്‍ നിന്ന് പ്രതിവര്‍ഷം 9 കോടിയോളം രൂപയാണ് കെടിട നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തുന്നത്.

Recommended Video

cmsvideo
ലുലുവിനേക്കാള്‍ വലിയ ബ്രാന്‍ഡായി യൂസഫലി മാറിയെന്ന് മമ്മൂട്ടി | Oneindia Malayalam

English summary
Mock under the Chief Minister's Facebook post inauguration of Lulu Mall in Thiruvanamthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X