'പെങ്ങന്മാരെ തിരിച്ചറിയാത്തവർ'; ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ മോഡൽ
കൊച്ചി; ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മോഡൽ അർച്ചന ലത.തന്റെ തല വെട്ടിമാറ്റി അതിൽ പ്രമുഖ നടി സായി പല്ലവിയുടെ ചിത്രം വച്ച് മോർഫിങ് ചെയ്തുവെന്നും ഫോട്ടെ പല പേജുകളിലും ദുരുപയോഗം ചെയ്യുന്നതായും നടി ആരോപിച്ചു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അർച്ചന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. പോസ്റ്റ് വായിക്കാം
'പ്രിയ സഹോദരങ്ങളെ എന്റെ പേര് Archana Latha ആര്‍ട്ടിസ്റ്റാണ് മോഡല്‍ രംഗത്ത് ഇപ്പോള്‍ സജീവം ആണ്., എന്റെ തല വെട്ടിമാറ്റി അത് സായിപ്പല്ലവിയുടെ pic വച്ച് മോര്‍ഫിംങ് ചെയ്യ്തത് കാണുവാന്‍ ഇടയായി മറ്റു പേജുകളില്‍ നിന്ന്,.കഴിഞ്ഞ ദിവസം മറ്റു മീഡിയ പേജുകളില്‍ എന്റെ ഫോട്ടോ ദുരൂപയോഗം ചെയ്യുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത്തരം രീതി ശരിയായ കാര്യങ്ങള്‍ അല്ല.. ആളെ കളിയാക്കുന്ന പ്രവൃത്തിയാണ് ചില പെങ്ങന്‍മാരെ തിരിച്ചറിയാത്തവന്‍മാര് ചെയ്യുന്ന മോശമായ പരുപാടി.. ഒരു ദ്രോഹം ചെയ്യ്തില്ലേലും ഇങ്ങോട്ട് കയറി ഉപദ്രവിയ്ക്കുവാന്‍ ഇവിടെ ആളുകളുടെ എണ്ണം കൂടി വരുന്ന്. നമ്മളുടെ ഉപജീവന മാര്‍ഗ്ഗം ആണ് മോഡലിംങ് കുറെ പേര് ഈ ഫീല്‍ഡില്‍ വന്നത് കൊണ്ട് തളര്‍ത്തുവാന്‍ നോക്കുന്നുണ്ട് ഇപ്പോള്‍ എന്റെ ഫോട്ടോ മാറ്റി ഉപദ്രവം തുടങ്ങിയിരിയ്ക്കുന്ന്.
💔💯
അറിയാവുന്നതും പഠിച്ച ജോലി മോഡലിംങ് ആണ് , ദയവ് ചെയ്യ്ത് ഇത്തരം പ്രവൃത്തികള്‍ ചെയ്യാതിരിയ്ക്കുക അല്ലെങ്കില്‍ നിയമനടപടികള്‍ക്ക് ചെയ്യ്തവര്‍ വിധേയം ആകേണ്ടി വരും എന്ന് ഓര്‍മ്മിപ്പിയ്ക്കുന്ന്.