ജാർഘണ്ഡില്‍ വിമാനത്താവളം ഉള്‍പ്പടെ 16,800 കോടിയിലധികം രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് മോദി
ദില്ലി: ജാർഘണ്ഡിലെ ദിയോഘറില്‍ വിമാനത്താവളം ഉള്‍പ്പടേയുള്ള 16,800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാബ ബൈദ്യനാഥിന്റെ അനുഗ്രഹത്താല്‍ 16,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തതായും തറക്കല്ലിട്ടതായും പ്രധാനമന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡിന്റെ ആധുനിക സമ്പര്‍ക്കസൗകര്യം, ഊര്‍ജം, ആരോഗ്യം, വിശ്വാസം, വിനോദസഞ്ചാരം എന്നീ മേഖലകള്‍ക്ക് ഇവ വലിയ ഉത്തേജനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 8 വര്‍ഷമായി സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന ആശയത്തോടെയാണു പ്രവര്‍ത്തിച്ചുവരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ ജാര്‍ഖണ്ഡിനെ ദേശീയപാതകള്‍, റെയില്‍വേ, വ്യോമപാതകള്‍, ജലപാതകള്‍ എന്നിവയിലൂടെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഈ സൗകര്യങ്ങളെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും.

ഇന്നു ജാര്‍ഖണ്ഡിനു രണ്ടാമത്തെ വിമാനത്താവളം ലഭിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു ബാബാ ബൈദ്യനാഥിന്റെ ഭക്തര്‍ക്കു വളരെയധികം ആശ്വാസം നല്‍കുന്നതാണ്. ഉഡാന്‍ പദ്ധതിയിലൂടെ വിമാനയാത്ര സാധാരണക്കാര്‍ക്കു കൂടി താങ്ങാനാകുന്നതായി. ഈ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ഗുണഫലങ്ങള്‍ ഇന്നു രാജ്യത്തുടനീളം പ്രകടമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഉഡാന്‍ പദ്ധതിപ്രകാരം കഴിഞ്ഞ 5-6 വര്‍ഷത്തിനുള്ളില്‍ വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, വാട്ടര്‍ എയറോഡ്രോമുകള്‍ എന്നിവയിലൂടെ 70 ഓളം പുതിയ സ്ഥലങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് സാധാരണ പൗരന്മാര്‍ക്ക് 400ലധികം പുതിയ പാതകളില്‍ വിമാനയാത്രാ സൗകര്യം ലഭിക്കുന്നു. ഒരു കോടിയിലധികം ആളുകള്‍ മിതമായ ടിക്കറ്റ് നിരക്കില്‍ വിമാനയാത്ര ചെയ്തു. ദിയോഘറില്‍നിന്നു കൊല്‍ക്കത്തയിലേക്കുള്ള വിമാന സര്‍വീസ് ഇന്നാരംഭിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. റാഞ്ചി, ഡല്‍ഹി, പട്ന എന്നിവിടങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ബൊക്കാറോയിലെയും ദുംകയിലെയും വിമാനത്താവളങ്ങളുടെ പണി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമ്പര്‍ക്കസൗകര്യങ്ങള്‍ക്കൊപ്പം രാജ്യത്തെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിലും ഗവണ്‍മെന്റ് ശ്രദ്ധിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രസാദ് പദ്ധതി പ്രകാരം ബാബ ബൈദ്യനാഥ് ധാമില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമഗ്ര സമീപനത്തിലൂന്നിയ പദ്ധതികള്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്കു വരുമാനത്തിന്റെ പുതിയ സ്രോതസുകള്‍ തുറക്കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബായിസ്, മുഖ്യമന്ത്രി ഹേമന്ത് സോറന്‍, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications