'മോദി ഗോ ബാക്ക്', വിളിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം; തള്ളിമാറ്റി ബിജെപി പ്രവർത്തകർ
കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിലെ ആദ്യ പരിപാടിയായ യുവം 2023 വേദിക്ക് മുന്നിൽ അപ്രതീക്ഷിത പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് യുവം പരിപാടി വേദിയായ തേവര എസ് എച്ച് കോളേജ് പരിസരത്ത് മോദി ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചെത്തിയത്. യുവം പരിപാടിയിലേക്കുള്ള പ്രവേശന കാവടത്തിലായിരുന്ന സംഭവം.
ഇത് സ്ഥലത്ത് ചെറിയ തോതിൽ സംഘർഷാവസ്ഥക്ക് വഴിവച്ചു. മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് പി എച്ചിനെ തള്ളി നീക്കാൻ ബി ജെ പി പ്രവർത്തകർ ശ്രമിച്ചതോടെയാണ് നേരിയ പ്രശ്നം ഉണ്ടായത്. ബി ജെ പി പ്രവർത്തകർ അനീഷിനെ തള്ളി നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. എന്നാൽ പൊലീസ് ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ തേവര സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രിക്ക് വൻവരവേൽപ്പാണ് ലഭിച്ചത്. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായാണ് എത്തിയത്. വ്യോമ സേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചി വെല്ലിങ്ടൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകീട്ട് 5ന് ആണ് പ്രധാനമന്ത്രി എത്തിയത് മന്ത്രി പി രാജീവ് ഉൾപ്പടെയുള്ളവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രിയെ കാണാൻ നിരവധിപേരാണ് കൊച്ചിയിൽ എത്തിയത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും നിരവധിപേരാണ് എത്തിയത്.
തേവര ജംക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം ആണ് അദ്ദേഹം മെഗാ റോഡ്ഷോ നടത്തിയത്. ആദ്യം റോഡിലൂടെ നടന്ന അദ്ദേഹം പിന്നീട് വാഹനത്തിലായിരുന്നു പോയത്. പൂക്കൾ വാരി വിതറിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്, കേരളത്തിൽ എത്തുമ്പോൾ പ്രേത്യേക ഊർജം ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'യുവം 2023' പരിപാടിക്ക് ശേഷം 7.45ന് പ്രധാനമന്ത്രി മോദി വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ ആണ് അദ്ദേഹം താമസിക്കുന്നത് . നാളെ രാവിലെ 9.25ന് കൊച്ചിയിൽ നിന്ന് പ്രധാനമന്ത്രി തിരുവന്തപുരത്തേക് പുറപ്പെടും. 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.












Click it and Unblock the Notifications