Get Updates
Get notified of breaking news, exclusive insights, and must-see stories!

മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ തന്നെ: 'രണ്ട് ദിവസം കഴിയാതെ ഒന്നും പറയാനാവില്ല', തല കറങ്ങി വീണു

ഏറെ അപ്രതീക്ഷിതമായിട്ടായിരുന്നു നടി മോളി കണ്ണമാലിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാർത്ത പുറത്ത് വന്നത്. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മോളി കണ്ണമാലിയെ നിലവില്‍ ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിഗ് ബോസ് താരവും സാമൂഹ്യ പ്രവർത്തകയുമായ ദിയ സനയായിരുന്നു നടിയെ ആശുപത്രയില്‍ പ്രവേശിപ്പിച്ച കാര്യം വ്യക്തമാക്കി കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. ഇപ്പോഴിതാ മോളിയുടെ ഏറ്റവും പുതിയ ആരോഗ്യ വിവരങ്ങളും ദിയ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

മോളി കണ്ണമാലി രോഗവസ്ഥയുമായി ബന്ധപ്പെട്ട് മ

'മോളി ചേച്ചിയുടെ രോഗവസ്ഥയുമായി ബന്ധപ്പെട്ട് മകന്‍ ജോളിയെ വിളിച്ചിരുന്നു. വെന്റിലേറ്ററില്‍ തന്നെയാണ്.. 2 ദിവസം കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാന്‍ പറ്റുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എല്ലാവരുടെയും സഹായവും പ്രാര്‍ത്ഥനയും ഉണ്ടാകണം'എന്നാണ് ദിയ സന ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടൊപ്പം തന്നെ സാമ്പത്തിക സഹായത്തിനായി മകന്റെ ഗൂഗിള്‍ പേ നമ്പറായ 8606171648 ഉം ദിയ സന പങ്കുവെച്ചിട്ടുണ്ട്.

മോളിയുടെ ആരോഗ്യ നില ഗുരുതരമാക്കിയത്

ശ്വാസകോശത്തിലെ അണുബാധ ശക്തമായതാണ് മോളിയുടെ ആരോഗ്യ നില ഗുരുതരമാക്കിയത്. വീട്ടില്‍ ബോധം കെട്ട് വീണതിനെ തുടർന്നായിരുന്നു മൂന്ന് ദിവസം മുമ്പ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ കാര്യമായ മാറ്റം ഇതുവരെ ഉണ്ടായിട്ടില്ലെന്നും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയുമാണെന്നുമാണ് ആശുപത്രി അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ചികിത്സയ്ക്ക് ഇടയില്‍ ന്യൂമോണിയ കടുത്തത്

ആശുപത്രിയില്‍ എത്തി, ചികിത്സയ്ക്ക് ഇടയില്‍ ന്യൂമോണിയ കടുത്തത് തിരിച്ചടിയായി. ഇതോടെ ഗുരുതരാവസ്ഥയിലാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. നിലവില്‍ ഈ അവസ്ഥയില്‍ തന്നെ തുടരുകയാണെന്നും രണ്ട് ദിവസം കഴിഞ്ഞാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയുവെന്നുമാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്.

നിസാരക്കാരനല്ല പേരക്ക: കണ്ണ് മുതല്‍ ഹൃദയം വരെ സംരക്ഷിക്കും, അറിയാം അത്ഭുത ഗുണങ്ങള്‍

ഹൃദയസംബനധമായ അസുഖങ്ങള്‍ അലട്ടുന്ന മോളി

ഹൃദയസംബനധമായ അസുഖങ്ങള്‍ അലട്ടുന്ന മോളി രണ്ടാമത്തെ അറ്റാക്കിന് ശേഷം ഏറെ പോരാടിയായിരുന്നു ജീവിതത്തിലേക്ക് തിരിച്ച് വന്നത്. നടന്‍ മമ്മൂട്ടി ഉള്‍പ്പടേയുള്ളവർ അന്ന് സാമ്പത്തികമായി സഹായിച്ചുവെന്ന് നടി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോഴും കുടുംബം കടന്ന് പോവുന്നത്. സുഹൃത്തുക്കള്‍ ഉള്‍പ്പടേയുള്ളവരാണ് ഇപ്പോഴും സാഹയത്തിനുള്ളത്.

അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയും

ആരോഗ്യനില മോശമായതിനെ ഇടക്കാലത്ത് താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തിരുന്നു. അസുഖത്തിനോടൊപ്പം കടബാധ്യതയും താരത്തേയും കുടുംബത്തേയും വല്ലാതെ അലട്ടിയിരുന്നു. ഒരു ഘട്ടത്തില്‍ മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. അയൽവാസികളുടെ കയ്യിൽ നിന്ന് കടം വാങ്ങിയാണ് മരുന്ന് വാങ്ങിയതെന്നും താരം തന്നെ ഒരു ചാനല്‍ പരിപാടിയിലൂടെ തുറന്ന് പറഞ്ഞു.

പരമ്പരയിലെ ചാളമേരി എന്ന കഥാപാത്രമാണ്

ടെലിവിഷന്‍ രംഗത്തീലൂടെ കടന്ന് വന്ന് സിനിമയില്‍ മികവ് തെളിയിച്ച കലാകാരിയാണ് മോളി കണ്ണമാലി. സ്ത്രീധനം എന്ന സീരിയിലിലൂടെയാണ് തുടക്കം. പരമ്പരയിലെ ചാളമേരി എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധേയമായത്. നിവിന്‍ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ തീരങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മോളി സിനിമയിലും അരങ്ങേറി. അന്നയും റസൂലും, അമര്‍ അക്ബര്‍ അന്തോണി, ദ ഗ്രേറ്റ് ഫാദര്‍, കേരള കഫെ, ചാപ്പ കുരിശ്, ചാര്‍ലി തുടങ്ങിയ നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+