കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തും നടക്കും; ഭാഗ്യലക്ഷ്മിയെ പോലുള്ളവര്‍ കൂട്ടുനില്‍ക്കരുത്: ജയന്തന്‍

സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തും നടക്കും. 15 ലക്ഷം രൂപ നല്‍കാത്തതിനാല്‍ കേസ് കൊടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇതിന് കൂട്ടു നില്‍ക്കരുതെന്നും ജയന്തന്‍.

  • By Afeef Musthafa
Google Oneindia Malayalam News

വടക്കാഞ്ചേരി. യുവതി ആവശ്യപ്പെട്ട പണം നല്‍കാത്തതിലുള്ള പ്രതികാരമാണ് തനിക്കെതിരെയുള്ള ബലാത്സംഗ ആരോപണത്തിന് പിന്നിലെ കാരണമെന്ന് വടക്കാഞ്ചേരി നഗരസഭ സി പി ഐ എം കൗണ്‍സിലര്‍ പി എന്‍ ജയന്തന്‍.

യുവതിയുടെ ഭര്‍ത്താവ് തനിക്ക് മൂന്നു ലക്ഷം രൂപ നല്‍കാനുണ്ട്. പല തവണ ആവശ്യപ്പെട്ടിട്ടും ഈ പണം തിരികെ തന്നിട്ടില്ല. പിന്നീട് 15 ലക്ഷം രൂപ കൂടി വേണമെന്ന് യുവതിയും ഭര്‍ത്താവും ആവശ്യപ്പെട്ടിരുന്നു. 15 ലക്ഷം നല്‍കിയില്ലെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കും എന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. അതാണ് ഇൗ ആരോപണത്തിന് പിന്നിലെന്നും ജയന്തന്‍ പറഞ്ഞു.

jayanthan

സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തും നടക്കുമെന്നും ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷമിയെ പോലുള്ളവര്‍ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് കൂട്ടു നില്‍ക്കരുതെന്നും ജയാനന്തന്‍ പറഞ്ഞു. ആഗസ്റ്റ് മാസത്തില്‍ വടക്കാഞ്ചേരി കോടതിയില്‍ നല്‍കിയ പരാതി പിന്നീട് പിന്‍വലിച്ചിരുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ വേട്ടയാടാനാണ് അവരുടെ ശ്രമം. യുവതിക്കെതിരെയും മറ്റുള്ളവര്‍ക്കെതിരെയും മാനനഷ്ടത്തിന് പരാതി നല്‍കുമെന്നും ജയന്തന്‍ പറഞ്ഞു.

വടക്കാഞ്ചേരി നഗരസഭ 27ാം വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്റിംംഗ് കമ്മിറ്റി അംഗവുമാണ് ജയന്തന്‍. ജയന്തനും സഹോദരന്‍ ജനീഷ്, ഷിബു, ബിനീഷ് എന്നിവര്‍ ചേര്‍ന്ന ബലാത്സംഗം ചെയ്തതെന്നായിരുന്നു യുവതിയുടെ ആരോപണം.

English summary
Vadakanchery Municipal Councillor Jayanthan Said That Money is the Main Motive Behind the Rape Allegation Against him. Artist Bhagyalakshmi should Not Support These Fake Allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X