Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജേന പണം തട്ടി; സിപിഎം വനിതാ നേതാവിനെതിരെ പരാതി

കണ്ണൂര്‍: മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജ രേഖ ചമച്ച് സിപിഎം മഹിള നേതാവ് വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുക്കുന്നതായി പരാതി. കണ്ണൂരിലെ ഇരിട്ടിയിലാണ് സംഭവം. പായം പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെകെ ശൈലജയുടെ അടുത്ത ബന്ധുവുമായ സ്വപ്‌ന അശോകിനെതിരെയാണ് പരാതി. എന്നാല്‍ ആരോപണം ഉയര്‍ന്നിട്ടും സ്വപ്‌നക്കെതിരെ കേസെടുക്കാന്‍ ഇതുവരേയും പൊലീസ് തയ്യാറായിട്ടില്ല.

ഏഴ് വര്‍ഷമായി കിടപ്പില്‍

ഏഴ് വര്‍ഷമായി കിടപ്പില്‍

തളര്‍വാതം വന്ന് ഏഴ് വര്‍ഷമായി കിടപ്പിലായിരുന്ന തോട്ടത്താന്‍ കൗസുവിന്റെ ബന്ധുക്കാണ് സ്വപ്‌ന അശോകിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 9 ന് കൗസു മരണപ്പെടുകയും ചെയ്തു. കൗസുവിന്റെ പെണ്‍മക്കളായിരുന്നു അവരെ ശുശ്രൂഷിച്ചിരുന്നത്. മൂന്ന് പേരും തൊഴിലുറപ്പ് തൊഴിലാളികളാണ്.

Recommended Video

cmsvideo
    സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
     മരണ വിവരം അറിയിച്ചു

    മരണ വിവരം അറിയിച്ചു

    കൗസു മരണപ്പെട്ട വിവരം ഇവര്‍ മാര്‍ച്ച് 20ന് തന്നെ പായം പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇതിനിടെ കൗസുവിന്റെ മകളുടെ ഭര്‍ത്താവ് ക്യാന്‍സര്‍ രോഗിയായ കടുമ്പേരി ഗോപി തന്റെ പെന്‍ഷന്‍ വാങ്ങാന്‍ ഏപ്രിലില്‍ അംഗന്‍വാടിയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.

     വ്യാജ ഒപ്പ്

    വ്യാജ ഒപ്പ്

    കൗസു മരണപ്പെട്ടതിനാല്‍ സര്‍ക്കാരിലേക്ക് തിരികെ പോകേണ്ട ആറായിരത്തി ഒരുന്നൂറ് രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് കളക്ഷന്‍ ഏജന്റ് കൂടിയായ സ്വപ്‌ന തട്ടിയെടുത്തുവെന്നാണ് പരാതി. സ്വപ്‌നക്കെതിരെ വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം, ധനാഹരണം എന്നിങ്ങനെയുള്ള കുറ്റക്കളാണ് സ്വപ്‌നക്കെതിരെ ആരോപിക്കപ്പെടുന്നത്.

     സസ്‌പെന്റ് ചെയ്തു

    സസ്‌പെന്റ് ചെയ്തു

    സംഭവത്തിന് പിന്നാലെ സ്വപ്നയെ ബാങ്കില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.എന്നാല്‍ പാര്‍ട്ടി ഇതുവരേയും ഇവര്‍ക്കെതിരെ യാതൊരു അച്ചടക്ക ലംഘന നടപടിയും സ്വീകരിച്ചിട്ടില്ല. ഒപ്പം സ്വപ്‌നക്കെതിരെ ആരോപണം ഉന്നയിച്ച കുടുംബത്തിന്റെ മേല്‍ പാര്‍ട്ടി സമ്മര്‍ദവും ചെലുത്തുന്നുണ്ട്.

     കേസെടുത്തു

    കേസെടുത്തു

    ബാങ്കില്‍ നിന്നും സ്വപ്നയെ സസ്‌പെന്റ് ചെയ്‌തെങ്കിലും പൊലീസ് ഇതുവരേയും കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ഇതോടൊപ്പം പണം തങ്ങള്‍ തന്നെ കൈപ്പറ്റിയിരുന്നുവെന്ന് ഒപ്പിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നതായും കുടുംബം ആരോപിച്ചു.

    ശൈലജയുടെ ബന്ധു

    ശൈലജയുടെ ബന്ധു

    മന്ത്രി കെകെ ശൈലജയുടെ മാതൃസഹോദരിയുടെ മകളും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവുമായ സ്വപ്‌നയുടെ രാഷ്ട്രീയ ബന്ധം കൊണ്ടാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. സമാനമായ രീതിയില്‍ കുഞ്ഞിരാമന്‍ എന്നയാളുടെ പണവും മറ്റാരോ കൈപ്പറ്റിയിട്ടുണ്ട്.

     പ്രതിഷേധം

    പ്രതിഷേധം

    സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. പായം പഞ്ചായത്തില്‍ 5 കൊല്ലത്തിനിടെ മരണപ്പെട്ട് പെന്‍ഷന്‍ അര്‍ഹരുടെയെല്ലാം പണം പഞ്ചായത്ത് അപഹരിച്ചെന്നാണ് ഇവരുടെ ആരോപണം. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെടുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+