കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കരയിലെ പണക്കിഴി വിവാദം; അവിശ്വാസപ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാൻ വിപ്പ്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരായ അവിശ്വാസപ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാൻ യുഡിഎഫ് അംഗങ്ങൾക്ക് വിപ്പ് നൽകി. വ്യാഴാഴ്ച ചർച്ചക്കെടുക്കുന്ന അവിശ്വാസപ്രമേയത്തിൽ നിന്ന് വിട്ടു നിൽക്കാനാണ് യുഡിഎഫ് അംഗങ്ങൾക്ക് വിപ്പ് നൽകിയത്. കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

1

പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെ എൽഡിഎഫാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നത്. വ്യാഴാഴ്ചയാണ് അവിശ്വാസപ്രമേയം ചർച്ചക്കെടുക്കുന്നത്. ഇതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് 22 കൗൺസിലർമാർക്കാണ് പാർട്ടി വിപ്പ് നൽകിയിരിക്കുന്നത്. യുഡിഎഫിന്‍റെ 22 അംഗങ്ങളും വിട്ടു നിന്നാല്‍ അംഗസംഖ്യ തികയാത്തതിനാല്‍ നിയമപരമായി അവിശ്വാസം ചര്‍ച്ചയ്ക്കെടുക്കാനാകില്ല. കൗണ്‍സിലര്‍മാരെല്ലാം ഒറ്റക്കെട്ടാണെന്നും പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ പരിഹരിച്ചതായും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

2

രാവിലെ ചേർന്ന പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് കോൺഗ്രസ് നേതാക്കൾക്ക് വിപ്പ് നൽകുന്നത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. പണക്കിഴി വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ തൃക്കാക്കര നഗരസഭയിൽ വലിയ വിവാദങ്ങളാണ് അടുത്തകാലത്ത് ഉയർന്നുവന്നത്. അതേസമയം, കഴിഞ്ഞ എല്‍‍ഡിഎഫ് ഭരണസമിതിയുടെ കാലത്തെ അഴിമതികള്‍ അന്വേഷിക്കാന്‍ അനുമതി തേടി വിജിലന്‍സ് കോടതിയെ സമീപീക്കാനും യുഡിഎഫ് പാർലമെൻററി പാർട്ടി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിന്നതിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. കൂടാതെ, എൽഡിഎഫിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും യുഡിഎഫ് നഗരസഭയിൽ തീരുമാനിച്ചിട്ടുണ്ട്.

3

എന്നാൽ, തൃക്കാക്കര കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയാണ് പണക്കിഴി വിവാദത്തിന് പിന്നിലെന്നാണ് കോൺഗ്രസ് അന്വേഷണ കമ്മീഷൻ നേരത്തെ കണ്ടെത്തിയിരുന്നത്. ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സിപിഎമ്മുമായി ചേര്‍ന്ന് ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വിവാദമെന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്.

ഡെങ്കിപ്പനിയിൽ ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി; കൊവിഡ് വാക്സിനേഷൻ 90 ശതമാനംഡെങ്കിപ്പനിയിൽ ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി; കൊവിഡ് വാക്സിനേഷൻ 90 ശതമാനം

4

തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പനില്‍ നിന്നും സ്ഥിരം സമിതി അധ്യക്ഷന്‍മാരില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്. അതേസമയം, തന്‍റെ ഭാഗം കേള്‍ക്കാതെയാണ് കമ്മിഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയതെന്ന ആരോപണവുമായി പരാതി നല്‍കിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്തെത്തിയതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചെയര്‍പേഴ്സണെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

5

അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തൃക്കാക്കര നഗരസഭയിൽ വിജിലൻസ് സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു. പണക്കിഴി വിവാദവുമായി ബന്ധപ്പെട്ടല്ല പരിശോധന എന്നാണ് വിജിലൻസ് വിശദീകരിച്ചിരിക്കുന്നത്. മറിച്ച്, നഗരസഭയിൽ നടന്ന അനധികൃത നിയമനവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിച്ച പരാതിയിലാണ് പരിശോധന നടത്തിയതെന്നാണ് വിജിലൻസ് പറഞ്ഞത്.

വർഗീയ പ്രവണതകൾ തിരുത്തുന്നതിന് മാർഗ്ഗനിർദ്ദേശം വേണം; സതീശൻ കത്തയച്ചുവർഗീയ പ്രവണതകൾ തിരുത്തുന്നതിന് മാർഗ്ഗനിർദ്ദേശം വേണം; സതീശൻ കത്തയച്ചു

6

വിവാദത്തിന് പിന്നില്‍ ഗ്രൂപ്പുകളിയും ഗൂഡാലോചനയുമാണെന്നാണ് കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്‍റെ കണ്ടെത്തലും പുറത്തുവന്നിരുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍ കൗണ്‍സിലർമാര്‍ക്ക് പണം നല്‍കിയതിന് തെളിവുകളില്ല. മാത്രവുമല്ല, പണം കൈമാറുന്നതിന്‍റെ ദൃശ്യങ്ങളുമില്ല. ഫോണ്‍ സംഭാഷണങ്ങളിലെ പരാമര്‍ശങ്ങള്‍ മുഖവിലയ്ക്കെടുക്കാനാകില്ലെന്നും അന്വേഷണ സമിതി നേരത്തെ വിലയിരുത്തിയിരുന്നതും വലിയ ചർച്ചയായിരുന്നു.

Recommended Video

cmsvideo
Expat won kerala thiruonam bumper lottery worth 12 cr

English summary
UDF members were given a whip to abstain from the non-confidence motion against Thrikkakara Municipal Corporation President Ajitha Thankappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X