മങ്കിപോക്സ്: ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കും, ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ്
തൃശ്ശൂർ: തൃശൂരിൽ യുവാവ് മങ്കിപോക്സ് സ്ഥിരീകരിച്ച് മരണമടഞ്ഞ സംഭവം ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എൻ ഐ വി പൂനയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വെസ്റ്റ് ആഫ്രിക്കൻ വകഭേദമാമാണെന്നാണ് കണ്ടെത്തിയത്. കൂടുതൽ ജനിതക പരിശോധന നടത്തും. മങ്കിപോക്സ് രോഗലക്ഷണങ്ങളുള്ളവർ എല്ലാവരും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മന്ത്രി പറഞ്ഞു.

ഇത് സന്തൂർ മമ്മി';നടി നൈലാ ഉഷയുടെ മകനെ കണ്ട് ഞെട്ടി ആരാധകർ..'അവന് ചമ്മലാണ്'..വൈറൽ ചിത്രങ്ങൾ
ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി (22) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. രാജ്യത്തെ ആദ്യ മങ്കി പോക്സ് മരണമാണിത്. തുടർന്ന് പൂനൈ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നും 21നാണ് യാത്ര തിരിച്ചത്. 22ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തി. അതിന് ശേഷം അദ്ദേഹം വീട്ടിലായിരുന്നു. ഇടയ്ക്കൊരു ആശുപത്രിയിൽ പോയിരുന്നു. 27ന് പുലർച്ചെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായത്. വളരെ പെട്ടെന്ന് ഇദ്ദേഹത്തിന്റെ നില ഗുരുതരമാകുകയായിരുന്നു. എന്നാണ് പ്രാഥമിക റിപ്പോർട്ട്. 19ന് ദുബായിൽ നടത്തിയ പരിശോധനയുടെ ഫലം 30നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ആശുപത്രിയെ അറിയിച്ചത്.
ആശുപത്രി അറിയിച്ചതിനെ തുടർന്ന് ആരോഗ്യ സംഘം ആശുപത്രിയിലെത്തിയിരുന്നു. ആ സമയം അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു.
20 പേരാണ് ഹൈറിസ്‌ക് പ്രൈമറി സമ്പർക്കപട്ടികയിലുള്ളത്. വീട്ടുകാർ, സഹായി, നാല് സുഹൃത്തുക്കൾ, ഫുട്ബോൾ കളിച്ച 9 പേർ എന്നിവരാണ് ഈ സമ്പർക്കപ്പട്ടികയിലുള്ളത്. വിമാനത്തിൽ 165 പേരാണുണ്ടായിരുന്നത്. അതിലുള്ളവരാരും അടുത്ത സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നില്ല. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ എസ് ഒ പി യുടേയുടേയും അടിസ്ഥാനത്തിൽ രോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രധാനം. 21 ദിവസമാണ് ഇൻക്യുബേഷൻ പീരീഡ്. ഇതനുസരിച്ച് വിമാനത്തിലെ ഈ 165 പേരും സ്വയം നിരീക്ഷിക്കണം. എല്ലാ എയർപോർട്ടുകളിലും ആരോഗ്യ വകുപ്പിന്റെ ഹെൽപ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് എസ്ഒപി രൂപീകരിച്ച് നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ സാംപിൾ പരിശോധനാ സംവിധാനവും ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു.
കേരളത്തിലായിരുന്നു ആദ്യം രാജ്യത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ആദ്യം രോഗം ബാധിച്ച കൊല്ലം സ്വദേശി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിരുന്നു.












Click it and Unblock the Notifications