ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവുശിക്ഷ
കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന് പോക്‌സോ കേസില്‍ ജീവപര്യന്തം തടവുശിക്ഷ. എറണാകുളം ജില്ലാ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ വിധിയാണിത്. കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. മോന്‍സന്റെ ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

മറ്റ് കേസുകളില്‍ മോന്‍സന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസില്‍ ജാമ്യം ലഭിച്ചിരുന്നില്ല. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം മോന്‍സന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഐ പി സി 370 (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുവയ്ക്ക) ഐ പി സി 342 (അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍), ഐ പി സി 354 എ (സ്ത്രീക്കു നേരായ അതിക്രമം), ഐ പി സി 376 (ബലാത്സംഗം), ഐ പി സി 313 (സ്ത്രീയുടെ അനുമതിയില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍), ഐ പി സി 506 ( ഭീഷണിപ്പെടുത്തല്‍ ) തുടങ്ങിയ വകുപ്പുകളും മോന്‍സനെതിരെ ചുമത്തിയിരുന്നു.
പഠിക്കാന്‍ സഹായിക്കാമെന്നും പഠത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാമെന്നും വാഗ്ദാനം ചെയ്ത് 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.മോന്‍സന്റെ മാനേജരായ ജോഷിയാണ് കേസില്‍ ഒന്നാം പ്രതി. മോന്‍സന്‍ രണ്ടാം പ്രതിയാണ്. ക്രൈം ബ്രാഞ്ച ഡി വൈ എസ് പി വൈ ആര്‍ റസ്റ്റമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
2019ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കലൂരിലെ വീട്ടില്‍ വച്ച് ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പുരാവസ്തു കേസ് പുറത്തായതിന് പിന്നാലെയാണ് പീഡന പരാതി ഉയര്‍ന്നത്. മോന്‍സനെ ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നെന്ന് പരാതിക്കാര്‍ പറഞ്ഞിരുന്നു.
ഈ കേസില്‍ നേരത്തെ ജാമ്യം തേടി മോന്‍സന്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. കേസില്‍ അന്ന് മുതല്‍ മോന്‍സന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. പോക്‌സോ കേസ് അടക്കം 16 കേസുകളാണ് മോന്‍സനെതിരെ നിലവിലുള്ളത്. മോന്‍സന്റെ മാനേജറായ ജോഷി ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു കേസും നിലവിലുണ്ട്. ജോഷിയുടെ കേസില്‍ രണ്ടാം പ്രതിയാണ് മോന്‍സന്‍.












Click it and Unblock the Notifications