Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന് 10 ലക്ഷം ലഭിച്ചതിന് കൃത്യമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്; അന്വേഷണം വേഗത്തിലാക്കാന്‍ നീക്കം

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്. കേസില്‍ മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയും കെ സുധാകരന്‍ രണ്ടാം പ്രതിയുമാണ്. കെ സുധാകരന്‍ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ നല്‍കിയ മറുപടികള്‍ വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

ഇതിനുശേഷം അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യലിന് വിളിക്കണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. സുധാകരന്‍ പത്ത് ലക്ഷം രൂപ വാങ്ങിയെന്നതിന് കൃത്യമായ തെളിവുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇത് ശരി വെക്കുന്ന സാക്ഷികളുടെ രഹസ്യമൊഴികളും ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുധാകരനെ അറസ്റ്റ് ചെയ്തത് എന്നാണ് ക്രൈംബ്രാഞ്ച് ഇന്നലെ പ്രതികരിച്ചത്.

K SUDHAKARAN

പരാതിക്കാരനായ അനൂപ് നല്‍കിയ 25 ലക്ഷത്തില്‍ 15 ലക്ഷം രൂപ മോന്‍സനും പത്ത് ലക്ഷം കെ. സുധാകരനും വാങ്ങി എന്നാണ് ആരോപണം. പുരാവസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സന്‍ മാവുങ്കല്‍ ഉറപ്പ് നല്‍കിയെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അതേസമയം മോന്‍സന്‍ സുധാകരന് പത്ത് ലക്ഷം നല്‍കിയതായി മോന്‍സന്റെ ജീവനക്കാരും ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്.

സുധാകരന്റെ പരിചയക്കാരനും മോന്‍സന്റെ മുന്‍ജീവനക്കാരനായ എബിനേയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. മൂവരും ചേര്‍ന്നുള്ള ചില ഇടപാടുകളുടെ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അതേസമയം കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെള്ളിയാഴ്ച ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വൈകീട്ട് 6.45-ഓടെയാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

എന്നാല്‍ ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ സുധാകരന് ജാമ്യം അനുവദിച്ചിരുന്നു. 50000 രൂപയുടെ ബോണ്ടിന്റെയും രണ്ട് ആള്‍ജാമ്യത്തിലുമാണ് സുധാകരനെ വിട്ടയച്ചത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുധാകരന്‍ ഹാജരായിരുന്നില്ല. പിന്നീട് കോടതിയുടെ നിര്‍ദേശപ്രകാരമാണ് സുധാകരന്‍ ചോദ്യം ചെയ്യലിന് എത്തിയത്.

നേരത്തെ പരാതിക്കാരായ അനൂപ് മുഹമ്മദിനെയും എം ടി ഷെമീറിനെയും സുധാകരന്റെ അനുയായികളിലൊരാളായ എബിന്‍ എബ്രഹാം സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അതിനിടെ സുധാകരനെതിരെ മൊഴി കൊടുത്താല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി മോന്‍സന്റെ ഡ്രൈവറായിരുന്ന ജയ്‌സണ്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+