Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ശക്തമായ മഴ തുടരും.... യെല്ലോ അലര്‍ട്ട് ഈ ജില്ലകളില്‍, 15 മുതല്‍ കാലവര്‍ഷം കനക്കും!!

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്. മലപ്പുറം, എന്നീ ജില്ലകളില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ശക്തമായ മഴയുണ്ടാവും. ഈ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

1

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. നാളെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 2 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

Recommended Video

cmsvideo
    മനുഷ്യ കുലത്തിനായി വൈകല്യം മറന്ന ജീവിതം | Oneindia Malayakam

    കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ലക്ഷദ്വീപിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും മാത്രമാണ് മഴ ലഭിച്ചത്. നാളെയും സംസ്ഥാനത്ത് മഴ കുറവായിരിക്കും. കഴിഞ്ഞ മണിക്കൂറില്‍ കോഴിക്കോട് വടകരയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. ആറ് സെന്റി മീറ്റര്‍ മഴയാണ് ല ഭിച്ചത്. അമിനി ദ്വീപ്, പിറവം, തളിപ്പറമ്പ്, തലശ്ശേരി, എന്നിവിടങ്ങളില്‍ രണ്ട ്‌സെന്റിമീറ്റര്‍ മഴയും ലഭിച്ചു. അതേസമയം ജൂലായ് 15 മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കും. ഇതോടെ കേരളത്തില്‍ മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    അടുത്ത 24 മണിക്കൂറില്‍ കേരള തീരത്ത് മല്‍സ്യ ബന്ധനത്തിന് തടസ്സമില്ല. കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്ക്-പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കര്‍ണാടക തീരങ്ങളിലും തെക്ക്-കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് മേഖലയിലും മണിക്കൂറില്‍ അതിശക്തമായി കാറ്റ് വിശും. മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+