ഈ മാസം അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; എല്‍നിനോ ചതിച്ചില്ലെങ്കിൽ സാധരണ തോതിൽ മഴ
മേയ് അവസനാത്തോട് കൂടിയോ ജൂൺ ആദ്യമോ കാലവർഷം ആരംഭിക്കും. ഇത്തവണ സാധാരണം തോതിൽ മൺസൂൺ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതേസമയം എൽനിനോ പ്രതിഭാസം മൂലം മഴ കുറയാൻ ഇടയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ പറയുന്നു.
പസഫിക്ക് സമുദ്രം ചൂട് പടിക്കുന്നത് ഇന്ത്യൻ മൺസൂണിനെ പ്രതികൂലമായി ബാധിക്കറുണ്ട്. എൽനിനോ പ്രതിഭാസം ഈ വർഷം കാണപ്പെടുന്നതിനാൽ ആണ് മഴ കുറയുമെന്ന് പറയുന്നത്. എന്നാൽ സാധാരണ പോലെ മഴ ലഭിക്കും എന്നും കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അധികം മഴ കിട്ടാൻ സാധ്യത ഉണ്ടെന്നുമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴകിട്ടാനാണ് സാധ്യത. മേയ് അവസനമോ ജൂൺ ആദ്യമോ കാലവർഷം കേരളത്തിൽ എത്താനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 75 ശതമാനവും കാലവർഷക്കാലത്ത് ആണ് ലഭിക്കുന്നത്. വരുന്ന ഒരാഴ്ചക്കുള്ളിൽ മൺസൂണിൻറെ വരവിനെ കുറിച്ച് കാലാവസ്ഥാ വകുപ്പ് കൂടുതൽ വിവരം നൽകും. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷക്കാലത്ത് ശരാശരി 87 സെൻറിമീറ്റർ മഴയാണ് രാജ്യത്ത് ആകെമാനം ലഭിക്കുന്നത്
നേരത്തെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് മോഖ ചെറിയ ആശങ്ക ഉണ്ടാക്കിയിരുന്നു. മൺസൂൺ വരുന്ന സമയത്ത് ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ അത് കാലവസ്ഥയെ ബാധിക്കാൻ വളരെ സാധ്യക ഉണ്ട്. എന്നാൽ മോഖ ദുർബലമാണ്. ഇതുകൊണ്ട് തന്നെ തെക്ക് പടിഞ്ഞാറൻ മൺസൂണിന് പ്രശ്നമില്ല. എന്നാൽ ചുഴലിക്കാറ്റ് തിരിച്ചുവന്നാലത് മഴയെ ബാധിക്കും.
നിലവിലെ സാഹചര്യം വെച്ച് നോക്കുമ്പോൾ ഈ മാസം 22 ഓടെ മൺസൂൺ ആൻഡമാൻ നിക്കോബാറിൽ എത്തും. തുടർന്ന് ജൂൺ ആദ്യം തന്നെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഉള്ളത്. ജൂൺ 5 ന് ഉള്ളിൽ കാലവർഷം ശക്തിപ്രാപിക്കും. സംസ്ഥാനത്ത് ജൂൺ, ജൂലൈ മാസങ്ങളിൽ ആണ് കൂടുതൽ മഴ ലഭിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അവസ്ഥ മാറി. ജൂൺ, ജൂലൈ മാസങ്ങളിൽ മഴ കുറയുകയും ആഗസ്റ്റിൽ കൂടുതൽ ലഭിക്കുകയുമായിരുന്നു.
ഇത്തവണ ജൂൺ, ജൂലൈ മാസങ്ങളിൽ എൽനിനോ പ്രഭാവം കുറയും എന്നാണ് റിപ്പോർട്ട്, അതിനാൽ ഇത്തവണ കൂടുതൽ മഴ ലഭിക്കുമെന്നാണ് സൂചന എന്ന് ഐ എം ഡി അധികൃതർ വ്യക്തനാക്കുന്നു . ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മഴ കുറയും. നിലവിൽ സംസ്ഥാനത്ത് സാധാരണ പോലെ മഴ ലഭിക്കാൻ ഉള്ള സാധ്യതയാണുള്ളതെന്നും കേരളത്തിലെ മൺസൂൺ കാലവസ്ഥയെ പറ്റി വിശദമായ നിരീക്ഷണം നടത്തി കൃത്യമായ പ്രവചനം നൽകും എന്നുമാണു അധികൃതർ പറഞ്ഞിട്ടുള്ളത്.












Click it and Unblock the Notifications