43കാരിയുടെ വീട്ടിൽ മകന്റെ സുഹൃത്തായ യുവാവ്!സദാചാരഗുണ്ടകൾക്ക് കുരുപൊട്ടി,രാത്രി തെങ്ങിൽകെട്ടി മർദ്ദനം

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊല്ലം: ജില്ലയിൽ വീണ്ടും സദാചാര ഗുണ്ടായിസം. അഴീക്കലിലെ സദാചാര ഗുണ്ടാ ആക്രമണത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപാണ് കഴിഞ്ഞ ദിവസം മറ്റൊരു സംഭവവുമുണ്ടായിരിക്കുന്നത്. കൊല്ലം ചിതറിയിലാണ് 43കാരിയായ സ്ത്രീക്കും യുവാവിനും നേരെ ആക്രമണമുണ്ടായത്.

സ്കോട്ലാൻഡിൽ കാണാതായ മലയാളി യുവ വൈദികൻ മരിച്ചെന്ന് വിവരം; സംഭവത്തിൽ ആകെ ദുരൂഹത...

കള്ളനോട്ട് കേസിൽ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്യണം! രാകേഷ് രാജ്യദ്രോഹിയെന്ന് ശോഭാ സുരേന്ദ്രൻ...

സ്ത്രീയെയും മകന്റെ സുഹൃത്തായ യുവാവിനെയും തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് പരാതി. ജൂൺ 12 തിങ്കളാഴ്ച രാത്രി സ്ത്രീയുടെ വീട്ടുവളപ്പിലായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ ഒരു സംഘമാളുകൾ സ്ത്രീയെയും യുവാവിനെയും പൊതിരെ തല്ലിയ ശേഷമാണ് തെങ്ങിൽ കെട്ടിയിട്ടത്.

റമദാനിലെ അവസാന വെള്ളിയാഴ്ച കണ്ണീരിൽ മുങ്ങി!പള്ളിജീവനക്കാരന് പള്ളിവളപ്പിൽ ദാരുണാന്ത്യം, പൊന്നാനിയിൽ

മകന്റെ സുഹൃത്തായ യുവാവിനെ രാത്രിയിൽ സ്ത്രീയുടെ വീട്ടിൽ കണ്ടതാണ് സദാചാര ഗുണ്ടകളെ ചൊടിപ്പിച്ചത്. ഇരുവരെയും തെങ്ങിൽ കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നതായും പരാതിയുണ്ട്. സംഭവത്തിലെ പ്രതികളെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് ആക്ഷേപം.

ജൂൺ 12 തിങ്കളാഴ്ച...

ജൂൺ 12 തിങ്കളാഴ്ച...

ജൂൺ 12 തിങ്കളാഴ്ച രാത്രി കൊല്ലം ചിതറിയിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് സദാചാര ഗുണ്ടകളുടെ ആക്രമണമുണ്ടായത്.

വീട്ടിൽ അതിക്രമിച്ചു കയറി...

വീട്ടിൽ അതിക്രമിച്ചു കയറി...

രാത്രിയിൽ വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറിയ ഒരു സംഘമാളുകൾ അസഭ്യം പറയുകയും തന്നെയും വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തായ യുവാവിനെയും മർദ്ദിക്കുകയായിരുന്നുവെന്നാണ് സ്ത്രീയുടെ പരാതി.

തെങ്ങിൽ കെട്ടിയിട്ടു...

തെങ്ങിൽ കെട്ടിയിട്ടു...

വീട്ടിനകത്ത് വെച്ച് ഇരുവരെയും പൊതിരെ തല്ലിയ സദാചാര ഗുണ്ടകൾ, ഇവരെ വലിച്ചിഴച്ച് വീട്ടുവളപ്പിലെ തെങ്ങിൽ കെട്ടിയിട്ടു. സ്ത്രീയെയും യുവാവിനെയും തെങ്ങിൽ കെട്ടിയിട്ട ശേഷവും ഗുണ്ടകൾ മർദ്ദിച്ചു.

മകന്റെ സുഹൃത്ത്...

മകന്റെ സുഹൃത്ത്...

ഭർത്താവ് ഉപേക്ഷിച്ചു പോയ 43കാരിയായ സ്ത്രീയുടെ വീട്ടിൽ മകന്റെ സുഹൃത്തായ യുവാവിനെ കണ്ടതാണ് സദാചാര ഗുണ്ടകളിൽ സംശയമുണ്ടാക്കിയത്. ഇത് കണ്ടാണ് സദാചാര ഗുണ്ടകൾ വീട്ടിൽ കയറി ഇരുവരെയും മർദ്ദിച്ചത്.

ചിത്രങ്ങൾ പകർത്തി...

ചിത്രങ്ങൾ പകർത്തി...

തെങ്ങിൽ കെട്ടിയിട്ടിരിക്കുന്ന സ്ത്രീയുടെയും യുവാവിന്റെയും ചിത്രങ്ങൾ പകർത്തിയ സദാചാര ഗുണ്ടകൾ ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

അക്രമികള് രക്ഷപ്പെട്ടു...

അക്രമികള് രക്ഷപ്പെട്ടു...

സംഭവം കണ്ട ചില നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടിരുന്നു.

പരാതി നൽകി...

പരാതി നൽകി...

സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് സ്ത്രീയുടെ ആരോപണം. അക്രമികളുടെ പേരുവിവരങ്ങളടക്കമാണ് സ്ത്രീ പോലീസിൽ പരാതി നൽകിയത്.

ഭർത്താവ് ഉപേക്ഷിച്ചു...

ഭർത്താവ് ഉപേക്ഷിച്ചു...

സ്ത്രീധന തർക്കത്തിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീയാണ് ചിതറയിൽ സദാചാര ഗുണ്ടകളുടെ അക്രമത്തിന് ഇരയായത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസ് പ്രതികളെ പിടികൂടാത്തതിൽ വൻ പ്രതിഷേധമാണുയരുന്നത്.

English summary
moral police attack against woman and youth in kollam.
Please Wait while comments are loading...