കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താംക്ലാസ്‌ വിദ്യാര്‍ഥിക്കെതിതിരെ സദാചാര ഗുണ്ടായിസം; കേസെടുത്ത്‌ ബാലാവകാശകമ്മിഷന്‍

Google Oneindia Malayalam News

കണ്ണൂര്‍: പാനൂരില്‍ 10ാം ക്ലാസുകാരനെതിരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശക്കമ്മിഷന്‍ കേസെടുത്തു. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിന്‌ ഒട്ടോ ഡ്രൈവര്‍ മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്‌തിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തത്‌. കമ്മീഷന്‍ പാനൂര്‍ പോലീസിനോട്‌ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്‌.

തിങ്കളാഴ്‌ച്ച ഉച്ചയോടെ മുത്തിറിപ്പീടികയിലെ ഓട്ടോസ്‌റ്റാന്റിന്‌ സമീപമായിരുന്നു സംഭവം നടന്നത്‌. ഒട്ടോഡ്രൈവറായ ജിനീഷ്‌ മൊകേരി രാജീവ്‌ ഗാന്ധി ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്തൊ ക്ലാസ്‌ വിദ്യാര്‍ഥിയായ നിവേദിനെ മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പം നടക്കണമെന്നാവശ്യപ്പെട്ടായിരുന്നു 15കാരനെ ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചത്‌. പത്താം ക്ലാസ്‌ മോഡല്‍ പരീക്ഷ കഴിഞ്ഞ്‌ വരുകയായിരുന്ന വിദ്യാര്‍ഥിക്കാണ്‌ മര്‍ദനമേറ്റത്‌. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌.

moral policing

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ആദ്യം വിദ്യാര്‍ഥിയുടെ മുഖത്തടിച്ച ഇയാള്‍ പിന്നീട്‌ നിരന്തരം അടിക്കുകയായിരുന്നു. വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ രക്ഷിതാക്കള്‍ പാനൂര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ജിനീഷിനെതിരെ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചതായും പാനൂര്‍ പോലീസ്‌ അറിയിച്ചു. അതേസമയം സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം പാനൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ്‌ കേസ്‌ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്‌. വിദ്യാര്‍ഥിയെ ആളുമാറി മര്‍ദിച്ചെന്നാണ്‌ ഒട്ടോ ഡ്രൈവര്‍ പിന്നീട്‌ പറഞ്ഞത്‌.

കടലോരത്തെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി റിച്ച ചദ്ദ: ചിത്രങ്ങള്‍

Recommended Video

cmsvideo
'മുസ്ലീങ്ങൾ കൊറോണ വാക്സിൻ എടുക്കരുത് 'പണി കിട്ടി

English summary
moral policing against 10th class student in panoor; balakavakasha commission registered case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X