കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ രംഗത്ത് ഒറ്റപ്പെടുന്ന താരങ്ങള്‍; നടിക്ക് പിന്തുണയുമായി ബിജിപാല്‍,ഷഹബാസ് അമന്‍, ശ്യാംപുഷ്‌കര്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ അമ്മക്കെതിരെ കൂടുതല്‍ സിനിമാ താരങ്ങള്‍ രംഗത്ത്. ദിലീപിനെ തിരച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് അക്രമത്തിന് ഇരയായ നടിയുള്‍പ്പടേ നാല് പേര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത് സംഘടനയെ പൊട്ടിത്തെറിയിലേക്ക് എത്തിച്ചു.

അക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് സിനിമാ രംഗത്ത് നിന്നും സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് നിന്നുമുള്ള പ്രമുഖര്‍ പിന്തുണ അര്‍പ്പിച്ചിച്ച്‌
രംഗത്തെത്തി. പ്രതിഷേധം രൂക്ഷമായതോടെ സംഘടന അക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് വ്യക്തമാക്കിക്കൊണ്ട് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും താരങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. അതിനിടെ കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ നടിക്ക് പിന്തുണയര്‍പ്പിച്ച് ഇന്നും രംഗത്തെത്തി.

30 പേര്‍

30 പേര്‍

അക്രമത്തെ അതിജീവിച്ച നടിയുടെ പോരാട്ടത്തിന് പരസ്യപിന്തുണയുമായാണ് സിനിമാരംഗത്തുള്ള മുപ്പത് പേര്‍കൂടി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. കെയു മോഹന്‍, ഷഹബാസ് അമന്‍, ശ്യാം പ്രകാശ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങിയ പ്രമുഖരാണ് നടിക്ക് പിന്തുണയുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

പിന്തുണ

പിന്തുണ

അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കുള്ള പിന്തുണ ഒരിക്കല്‍കൂടി പരസ്യമായി പ്രഖ്യാപിക്കുന്നു എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ഇവര്‍ രംഗത്തെത്തിയത്. ഇന്നലെ കമല്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകരും നടിക്ക് പിന്തുണ അര്‍പ്പിച്ച് രംഗത്ത് എത്തിയിരുന്നു.

ഒറ്റപ്പെടുന്നു

ഒറ്റപ്പെടുന്നു

ആഷിഖ് അബു, രാജീവ് രവി, അമല്‍ നീരദ്, വിനായകന്‍, അലന്‍സിയര്‍ നടിമാരായ രേവതി, പാര്‍വ്വതി, പദ്മപ്രിയ, സംവിധായകരായ വിധു വിന്‍സെന്റ്, അന്‍വര്‍ റഷീദ്, .കമല്‍, ടിപി മാധവന്‍ തുടങ്ങി സിനിമാ രഗത്തുള്ള നൂറോളം ആളുകള്‍ ഇതിനോടകം നടിക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ പൊതുജന മധ്യത്തില്‍ താരങ്ങള്‍ ഒറ്റപ്പെട്ടു.

ഇരയല്ല

ഇരയല്ല

തങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈഗികവും മാനസികവുമായ ക്രൂരപീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകയായ ധീരയുവതിയാണെന്ന് പരസ്യപിന്തുണയില്‍ സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു. നടിയുടെ പരാതിയില്‍ നടപടിയെടുക്കാത്ത് അമ്മയുടെ നടപടികളേയും പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.

വിമര്‍ശനം

വിമര്‍ശനം

അഭിനേതാക്കളുടെ സംഘടനയിലെ ഒരും അംഗമാണ് അക്രമിക്കപ്പെട്ട നടി, ആരോപണ വിധേയനായ നടനതിരെ നടി പരാതി നല്‍കിയിട്ടും ഇതില്‍ യാതൊരു പരാതിയും ആ സംഘട കൈകൊണ്ടില്ലെന്നും ബിജിപാലും മാര്‍ട്ടിനും പ്രക്കാട്ടും ഉള്‍പ്പടെയുള്ളവര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നടപടി എടുത്തുത്

നടപടി എടുത്തുത്

പിന്നീട് നടി ആക്രമിക്കപ്പെടുകയും ആ കേസില്‍ നടനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയതപ്പോഴാണ് സംഘടന നടനെതിരെ നടപടി എടുത്തുത്. പൊതുജനാഭിപ്രായത്തിന് മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെയായിരുന്നു അയാളെ പുറത്താക്കിയതെന്നും ഇവര്‍ ആരോപിക്കുന്നു.

മുഖം രക്ഷിക്കല്‍

മുഖം രക്ഷിക്കല്‍

അത് വെറും മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു. അത് അയാളെ നിരപാധികം തിരിച്ചെടുത്തതിലൂടെ വ്യക്തമായിരിക്കുന്നു. അക്രണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്‍ക്കുമ്പോഴും അതേപറ്റി ഒരക്ഷരം സംഘടന പറയുന്നില്ലെന്നും സിനിമാ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

രാജിവെച്ച നടിമാര്‍ക്കും

രാജിവെച്ച നടിമാര്‍ക്കും

നടിയുടെ പരാതിയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ അവരേയും അവരോടൊപ്പം നിന്നവരേയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി അറിയിച്ച സിനിമാ പ്രവര്‍ത്തകര്‍ രാജിവെച്ച നടിമാര്‍ക്കും വിമണ്‍ ഇന്‍ കളക്ടീവിനും പിന്തുണ അര്‍പ്പിച്ചിട്ടുണ്ട്.

ജനപ്രതിനിധികളേയും

ജനപ്രതിനിധികളേയും

സംഘടയുടെ നേതൃത്വത്തില്‍ ഉള്ള ജനപ്രതിനിധികളേയും സിനിമാപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, അവര്‍ ആ നടപടിയെ ശരിവയക്കുന്നതിന് തുല്യമാണെന്നും സിനിമാ പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു.

ഇവരും

ഇവരും

കെ യു.മോഹന്‍, ശ്യാം പുഷ്‌കരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ഷഹ്ബാസ് അമന്‍, ബിജിപാല്‍, മഹേഷ് നാരായണന്‍, ലിസി ലക്ഷമി, രാധാകൃഷ്ണന്‍ എസ്, ലിജിന്‍ ജോസ്, റെക്‌സ് വിജയന്‍, രമ്യ സുരേഷ്,നേഹ നായര്‍ തുടങ്ങിയ മുപ്പതോളം സിനിമാ പ്രവര്‍ത്തകരാണ് സംയുക്ത പ്രസ്താവന ഇറക്കിയിരിക്കുന്നത്.

English summary
more-cinema-workers-support-actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X