കോളേജല്ല, കോൺസൺട്രേഷൻ ക്യാന്പ്, വട്ടോളിയും ഷോമാനും വരെ നെഹ്റു കോളേജിനെ കുറിച്ച് വിദ്യാർത്ഥികൾ...

  • Posted By: Deepa
Subscribe to Oneindia Malayalam

പാലക്കാട് :  ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥി ജിഷ്ണുവിന്‌റെ മരണത്തോടെ പാമ്പാടി നെഹ്‌റു കോളേജിനെതിരെ ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. സൈബര്‍ ആക്രമണത്തില്‍ നെഹ്‌റു കോളേജ് 'തകര്‍ന്നടിഞ്ഞു'. പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുമാണ് കോളേജിലെ തോന്നിവാസങ്ങള്‍ പുറത്ത് വിട്ടത്. വന്‍ തുക ഫീസ് നല്‍കി ഇവിടേക്ക് മക്കളെ പഠിപ്പിക്കാന്‍ വിടുന്ന അച്ഛനമ്മമാര്‍ ഇതൊന്ന് വായിയ്ക്കണം...

കോളേജോ, കോണ്‍സണ്‍ട്രേഷന്‍ ക്യാന്പോ ?

ഇത് ചോദിക്കുന്നത് മറ്റാരുമല്ല നെഹ്‌റു കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി തന്നെയാണ്. ഒരുപാട് പേരുടെ ചോര പൊടിഞ്ഞ ഇടനാഴികളുള്ള, വാ തുറന്നാല്‍ ഗുണ്ടകള്‍ പാഞ്ഞെത്തുന്ന കാവല്‍ക്കാരുള്ള സ്ഥലമാണത്രേ നെഹ്‌റു കോളേജ്. പനിവന്നാൽ വീട്ടില്‍ പോകണമെങ്കില്ഡ ഏമാന്‌റെ ഒപ്പുംവേണം...! അമ്മമാര്‍ക്ക് മക്കളെ കാണാന്‍ ക്യാമ്പസില്‍ എത്തണമെങ്കില്‍ പാസ് വേണം. വിദ്യാര്‍ത്ഥികളിൽ മര്‍ദ്ദന മുറകള്‍ വരെ പരീക്ഷിക്കുന്ന ഗുണ്ടകളുടെ സെന്‌ററാണ് കോളേജെന്ന് അനുഭവസ്ഥര്‍ പറയുന്നു.

'ആനന്ദത്തിലെയും', 'ക്ലാസ്‌മേറ്റ്‌സിലെയും' ക്യാമ്പസല്ല പമ്പാടിയിലേതെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇല്ലാത്ത കാശ് മുടക്കി പഠിപ്പിക്കാന്‍ വിട്ട രക്ഷിതാക്കളെ ഓര്‍ത്തിട്ടാണ് എല്ലാ സഹിച്ചത്. പഠിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ അവര്‍ വിശ്വസിക്കില്ല, അല്ലെങ്കില്‍ വിഷമിയ്ക്കും അത് കൊണ്ടാണ് എല്ലാം സഹിച്ച് പഠനം പൂര്‍ത്തിയാക്കിയതെന്നും ശരത് എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു.

തുണിയുരിഞ്ഞ് ഷോമാന്മാരും

ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ പേടി സ്വപ്‌നമാണ് രാത്രി തുണി ഉടുക്കാതെ എത്തുന്നവര്‍. ഈ 'ഷോമാന്മാരെ' കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കില്‍ കോളേജ് അധികൃതര്‍ ശ്രദ്ധിച്ചതേ ഇല്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. മാനേജ്‌മെന്‌റിന്‌റെ കണ്ടെത്തല്‍ എന്തായിരുന്നെന്നോ, പെണ്‍കുട്ടികള്‍ തന്നെ വിളിച്ച് വരുത്തുന്ന ആളുകള്‍ ആണ് ഇത്തരത്തില്‍ പെരുമാറുന്നത്രേ..

ജഗതിയുടെ വട്ടോളി അല്ല ഈ വട്ടോളി...

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച വട്ടോളി എന്ന കഥാപാത്രത്തെ ഓര്‍്മ്മയില്ലെ... വിദ്യാര്‍ത്ഥികളെ ക്രൂരമായി പീഡിപ്പിക്കുന്ന കണ്ണില്‍ ചോരയില്ലാത്ത ഒരു മാഷ്. അങ്ങനെ ഒരാള്‍ പാമ്പാടി കോളേജിലും ഉണ്ട്. വിദ്യാര്‍ത്ഥികളെ തെറി വിളിയ്ക്കുന്ന കേട്ടാല്‍ അറയ്ക്കുന്ന ഭാഷ സംസാരിക്കുന്ന ഇയാളെ ഒക്കെ എന്തിന് അധ്യാപകനാക്കി എന്നാണ് 'ഓണ്‍ലൈന്‍ പോരാളികള്‍' ചോദിയ്ക്കുന്നത്.

മാനസിക പീഡനം മാത്രമല്ല...

ജിഷ്ണുവിന് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനം ആണെങ്കില്‍ കോളേജിലെ പല വിദ്യാര്‍ത്ഥികളും ഏറ്റുവാങ്ങിയത് കടുത്ത ശാരീരക പീഡനം കൂടിയാണ്. ചെറിയ കുറ്റങ്ങള്‍ക്ക് പോലും കടുത്ത ശിക്ഷ. കെട്ടിയിട്ട് ഇരുമ്പ് വടി കൊണ്ട് അടിയ്ക്കല്‍, പെണ്‍കുട്ടികളെ അധ്യാപകരുടെ മുറിയില്‍ വിളിച്ച് വരുത്തി അപമാനിയ്ക്കല്‍.

English summary
Senior students from Nehru College posted Video and Photos of Gounda attacks in college.
Please Wait while comments are loading...