200ലേറെ ബോട്ടുകള്‍ അപ്രത്യക്ഷം!! തീരദേശം ആശങ്കയില്‍, പൂന്തുറയില്‍ പ്രതിഷേധം കത്തുന്നു

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ മഴക്കെടുതിയും കാരണം സംസ്ഥാനത്ത് ദുരിതങ്ങള്‍ അവസാനിക്കുന്നില്ല. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങിയെങ്കിലും തെക്കന്‍ കേരളത്തില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. മല്‍സ്യബന്ധനത്തിനായി കടലില്‍ പോയ 200ലേറെ ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഏകദേശം 2000ത്തില്‍ അധികം മല്‍സ്യ തൊഴിലാളികളാണ് ഇപ്പോള്‍ കടലിലുള്ളത്. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയായ പൂന്തുറയില്‍ നിന്നാണ് ഏറ്റവുമധികം മല്‍സ്യ തൊഴിലാളികളെ കാണാതായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പൂന്തുറയില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രദേശവാസികള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

1

വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ പൂന്തുറയില്‍ പ്രതിഷേധം ശക്തമായിരുന്നു. അധികൃതര്‍ ആരും തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നും കലക്ടര്‍ പോലും അവിടേക്ക് വന്നില്ലെന്നും ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

2

കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍ നിന്നു പോയ 200ല്‍ അധികം അധികം ബോട്ടുകളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഗില്‍നെറ്റ് വിഭാഗത്തില്‍ പെട്ട ബോട്ടുകളാണ് കൊച്ചിയില്‍ നിന്നു കടലില്‍ പോയത്. ഇവര്‍ ഒരു വണ കടലില്‍ ഇറങ്ങുകയാണെങ്കില്‍ 10-15 ദിവസം കഴിഞ്ഞാല്‍ മാത്രമേ തിരിച്ചെത്താറുള്ളൂ. ബോട്ടിലുള്ളവരില്‍ അധികവും തമിഴ്‌നാട്ടില്‍ നിന്നുള്ള മല്‍സ്യ തൊഴിലാളികളാണ്.

English summary
More than 200 hundred boats were missing from kochi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്