കോഴിക്കോട്ട് വരുന്നൂ... രാജ്യത്തെ ഏറ്റവും ചെലവേറിയ റോഡ്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: രാജ്യത്തെ ഏറ്റവും ചെലവേറിയ റോഡിന് കോഴിക്കോട്ട് ടെന്‍ഡര്‍ തുറക്കുന്നു. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ നീളുന്ന ദേശീയപാത ബൈപ്പാസിന്റെ വികസനത്തിനാണ് 12ാം തീയതി ടെന്‍ഡര്‍ തുറക്കുന്നത്. നിലവില്‍ നാലു വരിയാണ് 28 കിലോ മീറ്റര്‍ ദൂരമുള്ള ബൈപ്പാസ്. ഇതിന്റെ കൂടെ രണ്ടുവരി കൂടിയാണ് കൂട്ടിച്ചേര്‍ക്കുന്നത്. കിലോ മീറ്ററിന് 48 കോടി രൂപയാണ് എസ്റ്റിമേറ്റ്. രണ്ടു വരിപ്പാതയ്ക്ക് ആറു കോടി രൂപയാണ് ദേശീയ ശരാശരി. നാലു വരിപ്പാതയ്ക്കു 8-9 കോടിയും ആറു വരിയ്ക്ക് 14 കോടിയുമാണ്. കേരളത്തിലെ ഭൂമി വിലയും അടിക്കടി ഫ്‌ളൈ ഓവര്‍ പോലുള്ള അനുബന്ധ സംവിധാനങ്ങളും നിര്‍മാണച്ചലവുമാണ് എസ്റ്റിമേറ്റ് ഉയര്‍ത്തി രാജ്യത്തെ ഏറ്റവും ചെലവേറിയ റോഡാക്കി ബൈപ്പാസിനെ മാറ്റുന്നത്.

സംസ്ഥാന പാതയിലേക്കുള്ള ദൂരം കുറയും; ഒരു നാടിന്‍റെ സ്വപ്നം ചേടിയാലകടവ് പാലം യാഥാര്‍ത്യമാകുന്നു

കോഴിക്കോടിന്റെ മുഖഛായതന്നെ ഇതിനകം മാറ്റിക്കഴിഞ്ഞ ബൈപ്പാസ് ആറു വരിയാകുന്നതോടെ വീതി 45 മീറ്ററായി ഉയരും. ഇതോടൊപ്പം പരമാവധി അഞ്ചു മീറ്റര്‍ വീതിയില്‍ സര്‍വിസ് റോഡും നടുവില്‍ നാലര മീറ്ററില്‍ ഡിവൈഡറുമുണ്ടാകും. രാമനാട്ടുകര, പന്തീരാങ്കാവ്, മെട്രൊ ആശുപത്രി, തൊണ്ടയാട്, മലാപറമ്പ്, പൂളാടിക്കുന്ന്, വെങ്ങളം എന്നിവിടങ്ങളില്‍ ഫ്‌ളൈ ഓവറുകള്‍ നിര്‍മിക്കും. അമ്പലപ്പടി, കൂടത്തുംപാറ തുടങ്ങിയ ഇടങ്ങളില്‍ അണ്ടര്‍പാസും ഉണ്ടായിരിക്കും. നിര്‍മാണ ജോലികള്‍ രണ്ടര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കണം.

bypass

ഹൈബ്രിഡ് ആന്യുറ്റി എന്ന സ്‌കീമിലാണ് നിര്‍മാണം. നിര്‍മാണ കാലയളവില്‍ ചെലവിന്റെ 40 ശതമാനം സര്‍ക്കാര്‍ കൊടുക്കും. ബാക്കി കരാറുകാരാണ് ചെലവഴിക്കേണ്ടത്. വര്‍ഷം രണ്ടു ഗഡു വീതം 15 കൊല്ലംകൊണ്ട് നിര്‍മാണത്തുക സര്‍ക്കാര്‍ കരാറുകാര്‍ക്ക് നല്‍കും. പണം കണ്ടെത്താന്‍ ദേശീയപാതാ അഥോറിറ്റി സ്വന്തം നിലയില്‍ ടോള്‍ പിരിക്കും. ആയിരം കോടിക്കു മേലുള്ള എല്ലാ റോഡ് പ്രവൃത്തികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ അനുമതി ആവശ്യമായതിനാലാണ് ടെന്‍ഡര്‍ നടപടികള്‍ നീണ്ടുപോയത്.

English summary
most expensive road in India is now coming at Kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്