യുവാവിനെ കൊന്നത് അച്ഛനും അമ്മയും!! അനുജനും പങ്ക്!! കാരണം, അന്വേഷണത്തില്‍ എല്ലാം തെളിഞ്ഞു...

  • Written By:
Subscribe to Oneindia Malayalam

പാറശാല: തിരുവനന്തപുരം പാറശാലയ്ക്കു സമീപം കൊടവിളാകത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. സ്വന്തം അച്ഛനും അമ്മയും സഹോദരനും ചേര്‍ന്നാണ് മുര്യങ്കര ശ്രീനിവാസില്‍ സന്തോഷിനെ (25) കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് സന്തോഷിനെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേട്ടതെല്ലാം തെറ്റാണ്, കശാപ്പിന് നിയന്ത്രണമില്ല!! പരാതികള്‍ പരിശോധിക്കുമെന്ന് കേന്ദ്രം

ഇരട്ടസഹോദരിമാര്‍ പുഴയില്‍ കുളിക്കാനിറങ്ങി...മരണം കൊണ്ടുപോയി, രണ്ടു പേരെയും!!

അമ്മയും സഹോദരനും അറസ്റ്റില്‍

അമ്മയും സഹോദരനും അറസ്റ്റില്‍

സന്തോഷിന്റെ അമ്മ സരസ്വതി (47), സഹോദരന്‍ സജിന്‍ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ അച്ഛന്‍ ശ്രീധരന്‍ ഒളിവിലാണ്.

അമ്മ പറഞ്ഞത്

അമ്മ പറഞ്ഞത്

സന്തോഷിന്റെ ശല്യം സഹിക്കാന്‍ വയ്യാതായതോടെയാണ് കൊല ചെയ്തതെന്ന് അമ്മ സരസ്വതി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ശ്രീധരന്‍-സരസ്വതി ദമ്പതികള്‍ക്ക് സന്തോഷ്, സജിന്‍ എന്നിവരെക്കൂടാതെ ഒരു മകള്‍ കൂടിയുണ്ട്. ഇവര്‍ വിവാഹിതയായി തമിഴ്‌നാട്ടിലാണ്. സന്തോഷ് ചെറുപ്പം മുതല്‍ തന്നെ കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു. പണത്തിനായി ഇയാള്‍ മാതാപിതാക്കളെ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

ഒരു വര്‍ഷം മുമ്പ് തീരുമാനിച്ചു

ഒരു വര്‍ഷം മുമ്പ് തീരുമാനിച്ചു

ശല്യം സഹിക്കാന്‍ കഴിയാതായതോടെ ഒരു വര്‍ഷം മുമ്പാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. രണ്ടു പ്രാവശ്യം കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.

കൊലയ്ക്ക് പദ്ധതിയിട്ടു

കൊലയ്ക്ക് പദ്ധതിയിട്ടു

മെയ് മൂന്നിനാണ് സന്തോഷിനെ കൊല ചെയ്യാന്‍ ശ്രീധരനും സരസ്വതിയും സജിനും ചേര്‍ന്ന് പദ്ധതിയിട്ടത്. ഇതിന്റെ രണ്ടു ദിവസം മുമ്പ് പണം ആവശ്യപ്പെട്ട് സന്തോഷ് അച്ഛനെയും അമ്മയെയും മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

കൊല നടന്നത് പുലര്‍ച്ചെ

കൊല നടന്നത് പുലര്‍ച്ചെ

മെയ് മൂന്നിനു പുലര്‍ച്ചെ ശ്രീധരന്‍ സന്തോഷ് ഉറങ്ങുമ്പോള്‍ കാലുകള്‍ വരിഞ്ഞു കെട്ടുകയായിരുന്നു. തുടര്‍ന്ന് സരസ്വതി സന്തോഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു. ഈ സമയത്തു തന്നെ ശ്രീധരന്‍ കമ്പിപ്പാര കൊണ്ട് സന്തോഷിന്റെ തലയ്ക്കടിക്കുകയും ചെയ്തു. സജിന്‍ തൊട്ടടുത്ത മുറിയില്‍ വച്ച് എല്ലാം കാണുന്നുണ്ടായിരുന്നു.

ശ്രമം വിജയിച്ചില്ല

ശ്രമം വിജയിച്ചില്ല

സന്തോഷ് മരിച്ചതോടെ പിന്നീട് മൃതദേഹം കുഴിച്ചിടാന്‍ അവര്‍ ശ്രമം നടത്തി. എന്നാല്‍ നേരം വെളുത്തതോടെ ഈ ശ്രമം പരാജയപ്പെട്ടു. പിന്നീട് ശ്രീധരനും സരസ്വതിയും വീട്ടില്‍ നിന്നു മാറുകയായിരുന്നു. ശ്രീധരനെ വിളിക്കാന്‍ വീട്ടിലെത്തിയ അയല്‍വാസിയായ യുവാവാണ് സന്തോഷിന്റെ മൃതദേഹം കണ്ടത്. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സരസ്വതി പോലീസില്‍ കീഴടങ്ങിയത്.

English summary
Young man's murder: Mother and brother arrested
Please Wait while comments are loading...