പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു;ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം
പാലക്കാട്; പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ. പാലക്കാട് തങ്കം ആശുപത്രിയിലാണ് സംഭവം. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞ് ഞായറാഴ്ചയാണ് മരിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു. എന്നാൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്നുള്ള ചികിത്സാ പിഴവാണ് മരണ കാരണം എന്ന് ആരോപിച്ച് ആശുപത്രിക്കെതിരെ വലിയ പ്രതിഷേധം തുടരുകയാണ് ബന്ധുക്കൾ. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വലിയ പോലീസ് സന്നാഹമാണ് ആശുപത്രിയിൽ ക്യാംപ് ചെയ്യുന്നത്.

ആറ് ദിവസം മുൻപാണ് പ്രസവ വേദനയെ തുടർന്ന് 23കാരി ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് ഐശ്വര്യയെ പ്രസവ മുറിയിലേക്ക് മാറ്റിയത്.പ്രസവത്തിൽ കുഞ്ഞ് മരിക്കുകയായിരുന്നു. എന്നാൽ കുഞ്ഞു മരിച്ചത് ബന്ധുക്കളെ അറിയിക്കാതെ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചതായും ആരോപണം ഉയർന്നിരുന്നു. തുടർന്ന് പോലീസ് ഇടപെട്ടാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാർട്ടം നടത്തിയത്.
അതേസമയം പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ തീവ്രപരിചരണവിഭാഗത്തിലായിരുന്നു.പിന്നാലെയാണ് ഇന്ന് രാവിലെയോടെ ഐശ്വര്യയും മരിച്ചത്. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിയില്‍ തടിച്ചുകൂടി. ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. സിസേറിയൻ നടത്താൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർമാർ അതിന് തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.അമിതരക്തസ്രാവമാണ് അമ്മയുടെ ആരോഗ്യനില വഷളാക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയം സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.ഡോക്ടർമാർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
'ലാലേട്ടാ ഇപ്പോ ശരിയാക്കി തരാം';ആര്യ ഈസ് എക്സ്പ്രഷൻ ക്വീൻ..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications