പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പിതാവിന് കൂട്ടുനിന്ന കേസില്‍ മാതാവും അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന് കൂട്ടുനിന്ന മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് പീഡിപ്പിച്ച സമയത്തൊക്കെ മാതാവ് ഒത്താശ നല്‍കിയതായി പെണ്‍കുട്ടി പൊലീസില്‍ പറഞ്ഞിരുന്നു. എസ്.ഐ. പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസിന്റെ സഹായത്തോടെ മാതാവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു.

കേസുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച പൊലീസ് 45കാരിയായ മാതാവിന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം കാഞ്ഞങ്ങാട് സബ് ജയിലിലാക്കി. മകളെ എട്ട് വര്‍ഷത്തോളമായി പിതാവ് പീഡിപ്പിച്ചു വരികയായിരുന്നു. കൊല്ലുമെന്ന് പറഞ്ഞാണത്രെ പീഡനം. പെണ്‍കുട്ടി വിവരം മാതാവിനോട് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചേക്കുമെന്ന് ഭയന്ന് വിവരം മൂടി വെക്കുകയും ഒത്താശ ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

arrest4

നഗരപരിധിയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ കഴിയുന്നത്. പിതാവ് മൂന്നു വിവാഹം ചെയ്തിരുന്നു. നിലവില്‍ രണ്ട് ഭാര്യമാരാണ് ഇയാള്‍ക്കുള്ളത്. സ്വന്തം മകളെ ലൈംഗികമായി വര്‍ഷങ്ങളോളം പീഡിപ്പിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തായത്.
അറേബ്യയിലെ 8760 മണിക്കൂറുകള്‍ ചുരുക്കിയാല്‍? അതാണിത്!! സംഭവ ബഹുലം, നിറഞ്ഞ തലക്കെട്ടുകള്‍

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Mother got arrested: Father Molested plus two daughter

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്