കടയ്ക്കാവൂര്‍ പോക്സോ കേസ്; കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം, പ്രത്യേക അന്വേഷണം സംഘം രൂപീകരിക്കണം
കൊച്ചി: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും പിതാവിന്‍റെ സമ്മര്‍ദത്തിലുമാണ് പതിനാല് വയസുകാരനായ മകന്‍ മൊഴി നല്‍കിയതെന്നുമായിരുന്നു അമ്മയുടെ വാദം. തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ആരോപിക്കപ്പെട്ട കുറ്റകൃത്യം വളരെ അതിശയിപ്പിക്കുന്നതും കേട്ടുകേള്‍വിയില്ലാത്തതുമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണം. അതിനാല്‍ നിലവിലുള്ള സംഘത്തിന് പകരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം. അതൊരു വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ വളരെ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണം. കുട്ടിയുടെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ ബോര്‍ഡിനെ വെച്ച് പരിശോധിക്കണം. അതുവരെ കുട്ടിയുടെ സംരക്ഷണം കൃത്യമായ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. അതേ സമയം. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടന്നതടക്കമുള്ള കാര്യം ചൂണ്ടിക്കാട്ടി പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.












Click it and Unblock the Notifications