റോഡ് സുരക്ഷയില്‍ വീട്ടമ്മമാര്‍ക്കും വലിയ പങ്കെന്ന് റാഫ്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: റോഡ് സംസ്‌കാരം വളര്‍ത്താനും റോഡ് നിയമങ്ങള്‍ പഠിപ്പിക്കാനും അനുസരണ ശീലം ചെറുപ്പത്തില്‍ തന്നെ പരിശീലിപ്പിക്കാനും വീട്ടമ്മമാര്‍ക്കും സ്‌കൂള്‍ ടീച്ചര്‍മാര്‍ക്കും കഴിയുമെന്ന് റാഫ് സംസ്ഥാന പ്രസിഡന്റ് കെ. എം. അബ്ദു അഭിപ്രായപ്പെട്ടു. ഇവരിലൂടെ കൈവരുന്ന സുരക്ഷാ ബോധം റോഡ് അപകട രംഗത്ത് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനത്തിന് ഒരു വയസ്സ്; ഇനിയും വരില്ലേ ഇതുവഴി!!! സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൊങ്കാല

റാഫ് വനിതാ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടനയോട് അനുബന്ധിച്ച് മലപ്പുറത്ത് സംഘടിപ്പിച്ച സ്ത്രീ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകളെ ആശ്രയിക്കുന്ന കോട്ടക്കല്‍ ചങ്കുവെട്ടിയിലും എടപ്പാളിലും ഓരോ ശൗചാല്യയങ്ങള്‍ നിര്‍മ്മിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. അഡ്വ. പി. കെ. റെജീന മുസ്തഫ അധ്യക്ഷത വഹിച്ചു.

raaf

റാഫ് വനിതാ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ സ്ത്രീ കൂട്ടായ്മ റാഫ് സംസ്ഥാന പ്രസിഡന്റ് കെ. എം. അബ്ദു ഉദ്ഘാടനം ചെയ്യുന്നു

റാഫ് വനിതാ ഫോറം മലപ്പുറം ജില്ലാ ഭാരവാഹികളായി എം എം സുബൈദ - പ്രസിഡന്റ്, ഷെറിന്‍ ഷാജി, കെ. റുക്‌സാനാ - വൈസ് പ്രസിഡന്റുമാര്‍, പി. കെ. സുമാ ശങ്കര്‍ - ജനറല്‍ സെക്രട്ടറി, കെ. ഹഫ്‌സാബാനു ടീച്ചര്‍ , വി. ഗോപിക - സെക്രട്ടറിമാര്‍, എ പി രാജലക്ഷ്മി - ട്രഷറര്‍ എന്നിവര്‍ അടങ്ങിയ 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

വനിതാ ഫോറം പ്രസിഡന്റായിരുന്ന അഡ്വ. പി. കെ. റെജീനയെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. യോഗത്തില്‍ റാഫ് ജില്ലാ പ്രസിഡന്റ് ഹനീഫ് രാജാജി ,ഖാദര്‍ കെ. തേഞ്ഞിപ്പലം, പി. വി. ബദറുന്നീസ, നൗഷാദ് മാമ്പ്ര, കെ. റുക്‌സാന, കെ. പി. ബാബു ഷെരീഫ്, പി. അജിത, ജാഫര്‍ മാറാക്കര, സുലൈഖ മുംതാസ്, എ ടി സെയ്തലവി, സി. സുനിത കുമാരി, ചെമ്മുക്കന്‍ ബീരാന്‍ പ്രസംഗിച്ചു.കെ ബാനു ടീച്ചര്‍ സ്വാഗതവും പി. കെ. സുമാശങ്കര്‍ നന്ദിയും പറഞ്ഞു.


English summary
mothers have also a role in making awareness of road safety

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്