മകളെ പീഡിപ്പിച്ചത് അടുത്ത ബന്ധു, ഇളയ കുഞ്ഞിനെ കൊന്നത്! അമ്മയുടെ വെളിപ്പെടുത്തൽ, വീഡിയോ...
ഇളയ മകള്‍ ശരണ്യ ആത്മഹത്യ ചെയ്യില്ല എന്ന് അമ്മ പറയുന്നു. അത്ര ഉയരത്തില്‍ കെട്ടിത്തൂങ്ങാന്‍ കുട്ടിയ്ക്ക് ആവില്ല.
പാലക്കാട്: വാളയാര്‍ അട്ടപ്പളത്ത് സഹോദരിമാര്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി കുട്ടികളുടെ അമ്മ. അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് അമ്മ പറയുന്നു. ഇയാളെ താക്കീത് ചെയ്തിട്ടുണ്ട്.
എന്നാല്‍ മരണത്തിന് പിന്നില്‍ ഇയാള്‍ ആണോ എന്ന് അറിയില്ലെന്നും അമ്മ ഭാഗ്യം വെളിപ്പെടുത്തി. ഇളയ മകള്‍ ശരണ്യ ആത്മഹത്യ ചെയ്യില്ല എന്ന് അമ്മ പറയുന്നു. അത്ര ഉയരത്തില്‍ കെട്ടിത്തൂങ്ങാന്‍ കുട്ടിയ്ക്ക് ആവില്ല.
ഫോട്ടോ - ഷാജി മുള്ളൂർക്കാരൻ

അടുത്ത ബന്ധുവാണ് മൂത്തകുട്ടി ഹൃതികയെ പീഡിപ്പിച്ചത്. ഒരു വര്‍ഷം മുമ്പാണ് ഈ സംഭവം തന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അന്ന് കുട്ടിയെ ഒരു പാട് ചീത്ത പറഞ്ഞ് അയാളുടെ അടുത്ത് നിന്ന് കൂട്ടിക്കൊണ്ടുവന്നു. ബന്ധുവിനെ താക്കീത് ചെയ്യുകയും ചെയ്തുവെന്നും അമ്മ ഭാഗ്യം വ്യക്തമാക്കി.

ജനുവരിയാണ് ഭാഗ്യത്തിന്റെ ആദ്യ വിവാഹത്തിലെ മകള്‍ ഹൃതികയെ തൂങ്ങി മരിച്ച നിലയില്‍ ഇവര്‍ താമസിയ്ക്കുന്ന ഒറ്റ മുറി വീട്ടില്‍ കണ്ടത്. കഴിഞ്ഞ ദിവസം മരിച്ച ശരണ്യ ആയിരുന്നു ഇത് ആദ്യം കണ്ടത്. മൂത്ത മകളുടെ മരണം സംബന്ധിച്ച് സംശയം ഉണ്ടെന്നും ഭാഗ്യം പറഞ്ഞു.

ഹൃതിക മരിച്ച ദിവസം രണ്ട് പേര്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നത് കണ്ടെന്ന് ശരണ്യ മൊഴി നല്‍കിയിരുന്നു. ഇത് ആരാണെന്ന് പോലീസ് വിശദമായി അന്വേഷിച്ചിരുന്നില്ല.

മകള്‍ പീഡനത്തിന് ഇരയായ വിവരം പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ ഇക്കാര്യം വിശദമായി അന്വേഷിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറാന്‍ പോലീസ് തയ്യാറായില്ലെന്നും ഭാഗ്യം പരാതിപ്പെടുന്നു. രണ്ടാമത്തെ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കണമെന്ന് പോലീസ് പറഞ്ഞിട്ട് അതിന് രക്ഷിതാക്കളും തയ്യാറായിരുന്നില്ല.

ശരണ്യയുടേത് കൊലപാതകം തന്നെയാണെന്ന് ഭാഗ്യം ഉറപ്പിച്ച് പറയുന്നു. അച്ഛനാണ് കയറില്‍ നിന്ന് കുട്ടിയെ താഴെ ഇറക്കിയത്. ചേച്ചിയുടെ മരണ ശേഷം ശരണ്യ സ്‌കൂളില്‍ പോയിരുന്നു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഒന്നും ഇല്ല.

ശരണ്യയുടെ മരണത്തിന് ശേഷം മൂത്തകുട്ടി ഹൃതികയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇതിൽ നിന്ന് പെൺകുട്ടി ലൈംഗിക പീഡനത്തിന് വിധേയയാതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇത് സാധൂകരിയ്ക്കുന്നതാണ് അമ്മയുടെ വെളിപ്പെടുത്തൽ.

ശരണ്യ മരിച്ച ദിവസം ബന്ധു വീടിന് അടുത്ത് വന്നിരുന്നെന്ന് ഭാഗ്യം പറയുന്നു. ഇക്കാര്യ പോലീസ് വിശദമായി അന്വേഷിയ്ക്കണം.
അന്വേഷണം
സഹോദരിമാരുടെ മരണം കൊലപാതകം ആണോ എന്നാണ് പോലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിയ്ക്കുന്നത്. മൂത്തകുട്ടി മരിച്ച ദിവസം വീട്ടിൽ നിന്ന് ചിലർ ഇറങ്ങി പോകുന്നത് കണ്ടെന്ന് ശരണ്യ മൊഴി നൽകിയിരുന്നു. കൂടാതെ നാലാംക്ലാസുകാരിയ്ക്ക് എത്താത്ത ഉയരത്തിൽ കുടുക്കിട്ട് തൂങ്ങി മരിയ്ക്കാൻ കഴിഞ്ഞത് എങ്ങനെ എന്നതും ദുരൂഹത കൂട്ടുന്നു. തികയുടേയും ശരണ്യയുടേയും അമ്മ ഭാഗ്യത്തിന്റെ വാക്കുകൾ...
വീഡിയോ - ഷാജി മുള്ളൂർക്കാരൻ

മൂത്തകുട്ടിയുടെ മരണം അന്വേഷിയ്ക്കുന്നതിൽ അടക്കം പോലീസിന് വീഴ്ച പറ്റി എന്നാണ് വിലയിരുത്തൽ. മന്ത്രി മേഴ്സിക്കുട്ടി അമ്മ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications