കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹരിത' വിവാദം: നടപടിയ്ക്ക് മുമ്പ് ലീഗ് വിശദീകരണം തേടിയില്ല, സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തെഹ്ലിയ

Google Oneindia Malayalam News

കോഴിക്കോട്: 'ഹരിത'യ്ക്കെതിരെ നടപടി സ്വീകരിച്ച സംഭവത്തിൽ പ്രതികരണവുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ് ലിയ. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ സമയം അനുവദിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിന്ന ഹരിത പരാതി പിൻവലിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഹരിതയെ മരവിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ഫാത്തിമ തെഹ്ലിയ ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നത്.

അമ്മയെ പോലെ തന്നെ അതിസുന്ദരി, സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ജാൻവിയുടെ ഫോട്ടോഷൂട്ട്

ഇപ്പോള്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ പാര്‍ട്ടി രക്ഷപ്പെടില്ല, ഉറപ്പിച്ച് നേതാക്കള്‍, ഹൈക്കമാന്‍ഡും ഒപ്പംഇപ്പോള്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ പാര്‍ട്ടി രക്ഷപ്പെടില്ല, ഉറപ്പിച്ച് നേതാക്കള്‍, ഹൈക്കമാന്‍ഡും ഒപ്പം

1


ഹരിതയ്ക്കെതിരായ നടപടിയിൽ പാർട്ടി നീതി കാണിച്ചില്ലെന്നാണ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ് ലിയ ചൂണ്ടിക്കാണിക്കുന്നത്. ഹരിതയുമായി ഇപ്പോൾ ഉയർന്നുവരുന്ന വിവാദങ്ങളിൽ വേദനയും പ്രതിഷേധവും ഉണ്ടെന്നും അതേസമയം പാർട്ടിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ലെന്നും തെഹ് ലിയ പറഞ്ഞു. ഹരിത സംസ്ഥാന കമ്മറ്റി മരവിപ്പിച്ച സംഭവത്തിന് പിന്നാലെയാണ് ഫാത്തിമ തെഹ് ലിയയുടെ പ്രതികരണം പുറത്തുവരുന്നത്.

2


നിരന്തരം പ്രയാസങ്ങൾ നേരിട്ടത് മൂലമാണ് വനിതാ കമ്മീഷനെ സമീപിച്ചത്. ഈ വിഷയത്തിൽ പാർട്ടി നേതാക്കൾ നടപടി സ്വീകരിക്കാത്തതും വനിതാ കമ്മീഷനെ സമീപിക്കുന്നതിന് കാരണമായെന്നും ഫാത്തിമ തഹ് ലിയ പറഞ്ഞു. പരാതി നൽകിയവരെയും തന്നെയും പാർട്ടി വ്യക്തിഹത്യ ചെയ്യുകയാണെന്നും 'ഹരിത' മുസ്ലീം ലീഗിന് തലവേദന എന്ന പരാമർശങ്ങൾ ഏറെ വേദന ഉണ്ടാക്കുന്നതാണെന്നും ഫാത്തിമ തഹ് ലിയ കൂട്ടിച്ചേർത്തു. കാണാ മറയത്ത് ഇരിക്കുന്ന ഒരുപാട് പെൺകുട്ടികളുടെ ശബ്ദമാണ് 'ഹരിത'യെന്ന് വിശേഷിപ്പിച്ച ഫാത്തിമ തെഹ് ലിയ എംഎസ്എഫിനെ പോലും പല ക്യാമ്പസുകളിലും നയിക്കുന്നത് 'ഹരിത'യാണെന്നും കൂട്ടിച്ചേർത്തു. ഒരുപാട് മേഖലകളിൽ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും ഈ സംഘടനയ്ക്ക് സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കാൻ സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

3

ലൈംഗിക അധിക്ഷേപത്തിന് ഇരയായതോടെ 'ഹരിത'യുടെ സംസ്ഥാന ഭാരവാഹികൾ ആണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. പാർട്ടി വേദികളിലും വനിതാ കമ്മീഷന് മുന്നിലും മാത്രമാണ് അവർ കാര്യങ്ങൾ പറഞ്ഞത്. അത്ര മാത്രം സംഘടനയെ വിശ്വസിക്കുന്ന ആളുകൾ ആണെന്നും അവർ പറയുന്നു. പാർട്ടിയിലെ പി കെ നവാസ് ഉൾപ്പെടെ ഉള്ളവർക്കെതിരെയുള്ള പരാതി ലീഗിനും എംഎസ്എഫ് ദേശീയ കമ്മിറ്റിക്കും നേരത്തെ തന്നെ നൽകിയിരുന്നു. ഈ വിഷയത്തിൽ ദേശീയ കമ്മിറ്റി റിപ്പോർട്ട് ലീഗ് നേതൃത്വത്തിന് സമർപ്പിച്ചിരുന്നു. ഓരോ ലീഗ് നേതാക്കളെയും നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തെങ്കിലും. പിഎംഎ സലാമിനെ പരാതി ഏൽപ്പിച്ചു എന്ന വിശദീകരണം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഫാത്തിമ തെഹ്ലിയ ചൂണ്ടിക്കാണിക്കുന്നു.

4


ഹരിത പ്രവർത്തകർ പരാതി നൽകിയതോടെ എഎസ്എഫ് സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിച്ച് വിശദീകരണം തേടിയിരുന്നു. 'ഹരിത' പ്രവർത്തകർക്ക് പറയാനുള്ളതും ലീഗ് കേട്ടു. താൻ കൂടി ഉൾപ്പെട്ട വേദിയിൽ ആണ് വാദങ്ങൾ കേട്ടത്. അതേ സമയം നിരന്തരമായ അസ്വസ്ഥത കാരണം ആണ് ഹരിത പ്രവർത്തകർ വനിതാ കമ്മീഷനെ പരാതിയുമായി നൽകിയത്. പാർട്ടി വേദിയിൽ പറഞ്ഞശേഷവും നടപടി വൈകിയതോടെയാണ് ഹരിത വനിത കമ്മീഷനെ സമീപിച്ചതെന്നും തെഹ്ലിയ ചൂണ്ടിക്കാണിക്കുന്നു.

5


വനിതാ കമ്മീഷനെ സമീപിച്ചു എന്നതിന്റെ അതിന്റെ പേരിൽ സമൂഹ മാധ്യമങ്ങൾ വഴി ഇപ്പോഴും വ്യക്തിഹത്യ നടത്തുന്നുണ്ടെന്നും പ്രയാസങ്ങളിലൂടെയാണ് ആണ് ഇപ്പോഴും കടന്നു പോകുന്നതെങ്കിലും ഇപ്പോഴും പാർട്ടിയിൽ പ്രതീക്ഷ പുലർത്തുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സഹിക്കുന്നതിന്റെ അങ്ങേയറ്റം സഹിച്ചുകഴിഞ്ഞു. രണ്ടാഴ്ച കാത്തിരിക്കാനാണ് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്.

6


മുസ്ലീം ലീഗ് അന്ത്യ ശാസനം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച തെഹ്ലിയ പാർട്ടിയിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല വനിതാ കമ്മീഷന് മുൻപിൽ പോയതെന്നും വിശദീകരിക്കുന്നുണ്ട്. വനിത കമ്മീഷന് പരാതി നൽകിയതിൽ അച്ചടക്ക ലംഘനമില്ല. അതേ സമയം തന്നെ വനിതാ കമ്മീഷന് മുന്നിൽ പോയത് തെറ്റാണെന്ന് എന്ന് ഒരു ലീ​ഗ് നേതാവും പറയില്ലെന്നും തെഹ്ലിയ വ്യക്തമാക്കി. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയവർക്ക് കിട്ടിയ സ്വാഭാവിക നീതി ഹരിതയ്ക്ക് കിട്ടാത്തതിൽ വേദനയുണ്ടെന്നും അവർ തുറന്നു പറഞ്ഞു.

7

ഹരിത മരവിപ്പിച്ച നടപടിയിൽ സങ്കടം ഉണ്ടെന്നും ഫാത്തിമ പറഞ്ഞു. ഹരിതയുടെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് ഫാത്തിമ . ഈ വിഷയത്തിൽ ഇതുവരെ മുസ്ലിം ലീഗ് നേതൃത്വവും എംഎസ്എഫ് നേതാക്കളും പറഞ്ഞ ന്യായീകരണങ്ങളൊക്കെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഫാത്തിമ മാധ്യമങ്ങളോട് സംസാരിച്ചിട്ടുള്ളത്. ഹരിതയുടെ കമ്മിറ്റി മരവിപ്പിച്ച തീരുമാനത്തോട് തനിക്കുള്ള എതിർപ്പ് ഇതിനകം തന്നെ എതിർപ്പ് ലീഗിനെ അറിയിച്ചതായും അവർ വ്യക്തമാക്കി.

8


ഹരിതയെ പിന്തുണച്ച് എംഎസ്എഫ് ജില്ലാ കമ്മറ്റികൾ അയച്ച കത്ത് പിൻവലിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. നിലപാട് തിരുത്തണമെന്ന് മുസ്ലിം ലീഗ് നേതൃത്വം തന്നെയാണ് ജില്ലാ കമ്മറ്റികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിൽ 11 ജില്ലാ കമ്മറ്റികൾ ഹരിതയെ പിന്തുണച്ച് കത്ത് നൽകിയിട്ടുണ്ട്. അതേ സമയം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെ പുറത്താക്കാൻ 11 ജില്ലാകമ്മറ്റികൾ ആവശ്യപ്പെട്ടു എന്നതരത്തിൽ പ്രചരിക്കുന്ന കത്തുകൾ വ്യാജമാണെന്ന് സംസ്ഥാന പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

9

ഇക്കഴിഞ്ഞ ജൂലൈയിലാണ് ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ദേശീയ പ്രസിഡന്റ് കത്ത് നൽകിയത്. ഈ കത്തും അവഗണിച്ചതോടെയാണ് ഹരിത നേതാക്കൾ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്. എംഎസ്എഫിൽ നിന്നും പോലും ഉണ്ടായ ഈ നീക്കത്തെയും എംകെ മുനീർ, കെപിഎ മജീദ്, ഇ. ടി മുഹമ്മദ് ബഷീർ അടക്കമുള്ള മുതിർന്ന നേതാക്കളുടെ എതിർപ്പും തള്ളിയാണ് ആരോപണം ഉന്നയിച്ച വനിതാ വിഭാഗത്തിനെതിരെ മുസ്ലിം ലീഗ് നടപടിയെടുത്തത്.

പുതു പുത്തൻ ഗെറ്റപ്പിൽ സാക്ഷി അഗർവാൾ, വൈറലായി പുതിയ ഫോട്ടോഷൂട്ട്

നിധി ശേഖരത്തില്‍ നോട്ടമിട്ട് താലിബാന്‍; ലോകം ആശങ്കയില്‍, അഫ്ഗാന്‍ സമ്പന്നമാകും, കൂടെ ചൈനയുംനിധി ശേഖരത്തില്‍ നോട്ടമിട്ട് താലിബാന്‍; ലോകം ആശങ്കയില്‍, അഫ്ഗാന്‍ സമ്പന്നമാകും, കൂടെ ചൈനയും

English summary
MSF leader Fathima Theheliya opens about recent Haritha controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X