വട്ടിയൂര്‍ക്കാവില്‍ എന്തുകൊണ്ട് കുമ്മനത്തെ ഒഴിവാക്കി? മറുപടിയുമായി എംടി രമേശ്
തിരുവനന്തപുരം: കുമ്മനം രാജശേഖരന് പകരം വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള തിരുമാനത്തില്‍ പ്രതികരണവുമായി ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. കുമ്മനത്തെ തഴഞ്ഞതല്ലെന്നും അദ്ദേഹം സ്വയം പിന്‍മാറുകയായിരുന്നുവെന്നും രമേശ് പറഞ്ഞു. യുവാക്കള്‍ക്കായി വഴി മാറുകയാണെന്ന് കുമ്മനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും രമേശ് വ്യക്തമാക്കി.

സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയില്‍ കുമ്മനം രാജശേഖരന്‍ തന്നെയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. രണ്ടാമതായിട്ടാണ് സുരേഷിന്‍റെ പേര് ഉണ്ടായിരുന്നത്. എന്നാല്‍ കുമ്മനം സ്വമേധയാ പിന്‍മാറുകയായിരുന്നുവെന്നും രമേശ് പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കേണ്ടെന്നായിരുന്നു ആര്‍എസ്എസിലെ ഒരു വിഭാഗം നേതാക്കളും പറഞ്ഞത്.
വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന്‍റെ പേര് നിര്‍ദ്ദേശിച്ചത് ഒ രാജഗോപാലായിരുന്നു. എന്നാല്‍ ഒരാളെ തന്നെ എപ്പോഴും മത്സരിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ബിജെപിയില്‍ ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം എന്തുകൊണ്ട് തന്നെ ഒഴിവാക്കിയെന്ന് അറിയില്ലെന്ന് കുമ്മനം പ്രതികരിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ ഒഴിവാക്കിയതെന്ന് കരുതുന്നില്ല. കേന്ദ്ര തിരുമാനം അംഗീകരിക്കുന്നുവെന്നും കുമ്മനം പ്രതികരിച്ചു.
അവസാന നിമിഷം വരെ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. കുമ്മനത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനായി ആര്‍എസ്എസും ബിജെപി ജില്ലാ ഘടകവും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നേതൃത്വം പറഞ്ഞാല്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു ഇന്ന് രാവിലേയും കുമ്മനം പ്രതികരിച്ചത്.
മത്സരിക്കാന്‍ തയ്യാറായിട്ടും കുമ്മനത്തെ വെട്ടി, വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്, ബിജെപി സ്ഥാനാര്‍ത്ഥി
പാലാ തിരിച്ചടിയില്‍ മറുപടിക്ക് ഒരുങ്ങി കോണ്‍ഗ്രസ്; കണക്ക് കൂട്ടലുകള്‍ ഇങ്ങനെ












Click it and Unblock the Notifications