Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ-റിയാസ് വിവാഹത്തില്‍ പങ്കെടുത്തത് കൊലക്കേസ് പ്രതി തന്നെ;വന്നതിന് കാരണമുണ്ട്, വിശദീകരണവുമായി ഹാഷിം

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റേയും ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ മുഹമ്മദ് റിയാസിന്റേയും വിവാഹ ചടങ്ങിൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ പങ്കെടുത്തുവെന്ന ആരോപണം വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. റിയാസിന്റെ ബന്ധു മുഹമ്മദ് ഹാഷിം എന്നയാൾ പങ്കെടുത്തതിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബിജെപി വക്താവ് സന്ദീപ് വാര്യരാണ് ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം വിവാഗത്തിൽ പ്രതികരണവുമായി രംഗത്തത്തിയിരിക്കുകയാണ് ഹാഷിം.

അടുത്ത ബന്ധുക്കൾ

അടുത്ത ബന്ധുക്കൾ

ഇന്ന് രാവിലെയായിരുന്നു വീണയുടേയും റിയാസിന്റേയും വിവാഹം നടന്നത്. ക്ലിഫ് ഹൗസിലെ സന്ദർശക മുറിയിൽ വെച്ചായിരുന്നു വിവാഹം. സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരമായിരുന്നു വിവാഹം. കൊവിഡ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്.

മറുപടി പറയണം

മറുപടി പറയണം

ചടങ്ങിൽ സിപിഎം പ്രവർത്തകനായ മുഹമ്മദ് ഹാഷിം എന്നയാൾ പങ്കെടുത്തതാണ് വിവാദമായിരിക്കുന്നത്. ബിജെപി നേതാവ് സന്ദീപ് വാര്യറാണ് ആരോപണം ഉയർത്തിയത്.
ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് നിലവിൽ കൊലക്കേസ് പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോ ? മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു സന്ദീപിന്റെ പോസ്റ്റ്.

പരോളിലിറങ്ങി

പരോളിലിറങ്ങി

കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങിൽ ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കിയാൽ മതിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സന്ദീപ് ആവശ്യപ്പെട്ടു. അതേസമയം സംഭവം വിവാദമായതോടെ ഇക്കാര്യത്തിൽ പ്രതികരണവുമായി ഹാഷിം തന്നെ രംഗത്തെത്തി.

പിതൃസഹോദരന്റെ മകൻ

പിതൃസഹോദരന്റെ മകൻ

തന്റെ പിതൃസഹോദരന്റെ മകനാണ് റിയാസെന്നും പരോൾ വ്യവസ്ഥകൾ പാലിച്ചാണ് ചടങ്ങിൽ പങ്കെടുത്തതെന്നും ഹാഷിം പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഹാഷിമിന്റെ പ്രതികരണം. കേസിൽ ഒന്നാം പ്രതിയായ ഹാഷിം കൊവിഡ് കാലത്താണ് പരോളിൽ ഇറങ്ങിയത്.

 കൊലക്കേസ്

കൊലക്കേസ്

1993 മാർച്ച് 10ന് രാത്രിയായിരുന്നു കൊരട്ടിക്കര കാട്ടുകുളങ്ങര വീട്ടിൽ സുരേഷ് ബാബു കൊല്ലപ്പെട്ടത്. കേസിൽ സിപിഎം പ്രവർത്തകരായ പതിയാറ്റുപറമ്പിൽ മജീദ് (മൂന്നാം പ്രതി), ഇളക്കവരവീട്ടിൽ ഉമ്മർ (പൊടി ഉമ്മർ-), ബാലാജി എം.പാലിശേരി , എൻ.എം.മുരളീധരൻ, പി.എം.മുഹമ്മദ് ഹാഷിം) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

 ഏഴ് വർഷത്തെ തടവ്

ഏഴ് വർഷത്തെ തടവ്

പ്രതികൾക്ക് ഏഴു വർഷം തടവു വിധിച്ചത്.2018 ലായിരുന്നു ജഡ്‌ജിമാരായ എസ്എ ബോബ്‌ഡെ, എൽനാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.മൊത്തം 21 പ്രതികളുണ്ടായിരുന്ന കേസിൽ മറ്റെല്ലാ പ്രതികളെയും വിചാരണക്കോടതി വിട്ടയച്ചിരുന്നു.

പരിഹാസം

പരിഹാസം

അതേസമയം ഹാഷിമിന്റെ പ്രതികരണത്തിന് പിന്നാലെ പരിഹാസവുമായി സന്ദീപ് വാര്യർ രംഗത്തെത്തി.'ഉമ്മൻചാണ്ടിയുടെ അഭാവം ഒട്ടും തോന്നിപ്പിക്കാതെ ക്ലിഫ്ഹൗസ് പരിപാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യങ്ങൾ. കൊലയാളികൾ മുതൽ വെച്ച് വാണിഭക്കാർ വരെ കയറിയിറങ്ങുന്ന കേന്ദ്രമായി ക്ലിഫ്ഹൗസിനെ നിലനിർത്തിയ മുഖ്യമന്ത്രിയ്ക്ക് ലാൽസലാം', സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു

മകളുടെ വിവാഹത്തിൽ പങ്കെടുത്തത് കൊലക്കേസ് പ്രതിയാണോ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് സന്ദീപ് വാര്യർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+