പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകളുടെ വിവാഹത്തിൽ പങ്കെടുത്തത് കൊലക്കേസ് പ്രതിയാണോ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് സന്ദീപ് വാര്യർ

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ;ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായത്. ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു വിവാഹം നടന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50 തില്‍ താഴെ ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

എന്നാൽ ചടങ്ങിൽ മുഖ്യമന്ത്രിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ. വിവാഹത്തിന് കൊലക്കേസ് പ്രതി പങ്കെടുത്തോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സന്ദീപിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

 കൊലക്കേസ് പ്രതി

കൊലക്കേസ് പ്രതി

ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് നിലവിൽ കൊലക്കേസ് പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോ ? മുഖ്യമന്ത്രി മറുപടി പറയണം. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണോ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്?

 ആർഎസ്എസ് പ്രവർത്തകൻ

ആർഎസ്എസ് പ്രവർത്തകൻ

തൃശ്ശൂരിൽ ആർഎസ്എസ് പ്രവർത്തകൻ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസിൽ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങിൽ സംബന്ധിച്ചുവോ?

 വസതിയിലെത്തിയോ?

വസതിയിലെത്തിയോ?

കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങിൽ ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കിയാൽ മതി, സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50 തില്‍ താഴെ ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

 കൊലക്കേസ്

കൊലക്കേസ്

1993 മാർച്ച് 10ന് രാത്രിയായിരുന്നു
കൊരട്ടിക്കര കാട്ടുകുളങ്ങര വീട്ടിൽ സുരേഷ് ബാബു കൊല്ലപ്പെട്ടത്. കേസിൽ സിപിഎം പ്രവർത്തകരായ പതിയാറ്റുപറമ്പിൽ മജീദ് (മൂന്നാം പ്രതി), ഇളക്കവരവീട്ടിൽ ഉമ്മർ (പൊടി ഉമ്മർ-4), ബാലാജി എം.പാലിശേരി (14), എൻ.എം.മുരളീധരൻ (15), പി.എം.മുഹമ്മദ് ഹാഷിം (18) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

 ഏഴ് വർഷത്തെ തടവ്

ഏഴ് വർഷത്തെ തടവ്

പ്രതികൾക്ക് ഏഴു വർഷം തടവു വിധിച്ചത്.2018 ലായിരുന്നു ജഡ്‌ജിമാരായ എസ്എ ബോബ്‌ഡെ, എൽനാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.മൊത്തം 21 പ്രതികളുണ്ടായിരുന്ന കേസിൽ മറ്റെല്ലാ പ്രതികളെയും വിചാരണക്കോടതി വിട്ടയച്ചിരുന്നു.

പാകിസ്താനിൽ 2 നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായി; അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാകിസ്താനോട് ഇന്ത്യപാകിസ്താനിൽ 2 നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായി; അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാകിസ്താനോട് ഇന്ത്യ

'സുശാന്തിന്റേത് കൊലപാതകം'; ഗൂഢാലോചന നടന്നു? സിബിഐ അന്വേഷണം വേണമെന്ന് കുടുംബം'സുശാന്തിന്റേത് കൊലപാതകം'; ഗൂഢാലോചന നടന്നു? സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

Recommended Video

cmsvideo
വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

ആറ്റിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; 5 പേർ ഗുരുതരാവസ്ഥയിൽആറ്റിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; 5 പേർ ഗുരുതരാവസ്ഥയിൽ

English summary
Sandeep varier against Pinarayi vijayan's daughter wedding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X