Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലിപെരുന്നാളിന് കിറ്റ് നല്‍കാത്തവരാണ് ഓണം-മുഹറം ചന്ത നടത്തുന്നത്; മുഹറം ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കെ, ഓണം-മുഹറം ചന്തകള്‍ക്കെതിരെ മുസ്ലിം ലീഗ്. മുഹറം എന്ന വാക്ക് ചന്തയില്‍ നിന്ന് ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. ഓണം പോലെ മുഹറം ആഘോഷമല്ല. മുസ്ലിങ്ങക്ക് സങ്കടപ്പെടുത്തുന്ന ഒരുപാട് ഓര്‍മകളുള്ള ദിവസമാണത്. ഈ പേരില്‍ ചന്ത നടത്തരുത്. മുസ്ലിങ്ങളെ ഇത്തരം പരിപാടികളിലൂടെ കീശയിലാക്കാനാണ് ഇടതു സര്‍ക്കാരിന്റെ ശ്രമം എന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.

p

ബുധനാഴ്ചയാണ് മുഖ്യമന്ത്രി ഓണം-മുഹറം ചന്തകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുന്നത്. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ 2000 വിപണികളാണ് പ്രവര്‍ത്തിക്കുക. കണ്‍സ്യൂമര്‍ ഫെഡ് മുഖേനയാണ് സഹകരണ വകുപ്പ് ചന്തകള്‍ നടത്തുന്നത്. ഇതിന് മുഹറം എന്ന് കൂടി പേരിട്ടതാണ് മുസ്ലിം ലീഗ് ചോദ്യം ചെയ്യുന്നത്. ഇത് സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണെന്നും പിഎംഎ സലാം ആരോപിക്കുന്നു.

ജൂലൈയില്‍ കൊവിഡ് പ്രതിസന്ധിക്കിടെ ബലി പെരുന്നാളിന് സൗജന്യ കിറ്റ് കൊടുക്കാത്തവരാണ് മുഹറം ചന്ത നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. മുഹറം ആഘോഷമല്ല. പ്രവാചകന്റെ മകളുടെ മകന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കര്‍ബല സംഭവം നടന്നതിന്റെ ഓര്‍മയാണ്. മൂന്നക്ഷരം കൂടി ഓണ ചന്തയില്‍ ചേര്‍ത്താല്‍ മുസ്ലിങ്ങള്‍ കീശയിലാകുമെന്ന ധാരണ സര്‍ക്കാര്‍ തിരുത്തണം. ആരാണ് സര്‍ക്കാരിനെ ഇസ്ലാമിക കാര്യങ്ങളില്‍ ഉപദേശിക്കുന്നതെന്നും പിഎംഎ സലാം ചോദിച്ചു.

സര്‍ക്കാരിന്റെ ചെപ്പടി വിദ്യയാണിത്. മുഹറത്തിന്റെ പേരില്‍ ചന്ത ആവശ്യമില്ല. മുസ്ലിങ്ങള്‍ക്ക് കിട്ടേണ്ട ന്യായമായ ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ലജ്ജയില്ലാതെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മുഹറം ചന്തയുടെ പേരില്‍ മുസ്ലിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. ഇതെല്ലാം ജനങ്ങള്‍ ചിന്തിക്കുന്നുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+