കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാർ മേൽനോട്ട സമിതിയ്ക്കോ ?; സുരക്ഷ പ്രധാനം; അധികാരം കൈമാറാൻ സുപ്രീംകോടതിയുടെ നിർദ്ദേശം

Google Oneindia Malayalam News

ഡൽഹി: മുല്ലപ്പെരിയാർ ഡാം സുരക്ഷാ സംബന്ധിച്ച വിഷയത്തിൽ ഇടപെടൽ നടത്തി സുപ്രീംകോടതി രംഗത്ത്. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപ്രകാരമുള്ള അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറാനാണ് സുപ്രീംകോടതിയുടെ തീരുമാനം.

താൽക്കാലികമായാണ് മേൽനോട്ട സമിതിക്ക് അധികാരങ്ങൾ നൽകുക. ഇത് സംബന്ധിക്കുന്ന ഉത്തരവ് വരുന്ന വ്യാഴാഴ്ച സുപ്രീംകോടതി പുറത്തിറക്കും എന്നാണ് വിവരം. സാങ്കേതിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തി മേൽനോട്ട സമിതി പുനർ ക്രമീകരിക്കണം.

അണക്കെട്ടിന്റെ ഘടന, ദൃഢത എന്നിവ സംബന്ധിച്ച കാര്യങ്ങൾ ആയതിനാൽ കൃത്യമായ പരിശോധന നടത്തി കൈകാര്യം ചെയ്യേണ്ട വിഷയം ആണിത് എന്നും കോടതി വ്യക്തമാക്കി.

1

ഇതിനായി കേന്ദ്ര സർക്കാരിന് നിർദേശം നൽകണം എന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കോടതിയിൽ വ്യക്തമാക്കി. അതേസമയം, ഡാം സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചെയ്യുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികളും അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്ന് കോടതിയിൽ എഴുതി നൽകിയിരുന്നു. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, അഭയ് എസ് ഓക, സി ടി രവികുമാർ തുടങ്ങിയവർ അടങ്ങിയ ബെഞ്ചാണ് കേസിൽ മുല്ലപ്പെരിയാർ ഹർജികൾ പരിഗണിക്കുന്നത്.

'ഹൃദയത്തിന്റെ ഭാഷയിൽ നന്ദി'; സ്നേഹ സഹായവുമായി യൂസഫലി; ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് 50 ലക്ഷം രൂപ'ഹൃദയത്തിന്റെ ഭാഷയിൽ നന്ദി'; സ്നേഹ സഹായവുമായി യൂസഫലി; ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് 50 ലക്ഷം രൂപ

2

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണം എന്നതാണ് കേന്ദ്രസർക്കാർ ഉന്നയിക്കുന്ന ആവിശ്യം. സുപ്രീം കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം ആവിശ്യപ്പെട്ടിരുന്നത്. ഡാമിന്റെ സുരക്ഷ ഉൾപ്പെടെയുള്ള വിഷയത്തിൽ അതോറിറ്റി പരിശോധന വേണം എന്ന് കേന്ദ്ര സർക്കാർ പറയുന്നു.

3

സർക്കാരിന്റെ ഈ നിലപാടിനെ തമിഴ്നാട് സർക്കാരും സുപ്രീംകോടതിയും പിന്തുണച്ചിരുന്നു. എന്നാൽ, അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ആണ് പ്രധാന്യം നല്‍കേണ്ടത്. വിഷയത്തിൽ കേന്ദ്രം കേരളത്തിനായി ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കേരളം കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇക്കഴിഞ്ഞ ദിവസം സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചിരുന്നത്.

9 ഭാര്യയുളളതിൽ ഒരുവൾ വിട്ടു; വിവാഹ മോചനം വേണമെന്ന് അ​ഗത; 10 തികയ്ക്കാൻ തയ്യാറായി ആർതർ9 ഭാര്യയുളളതിൽ ഒരുവൾ വിട്ടു; വിവാഹ മോചനം വേണമെന്ന് അ​ഗത; 10 തികയ്ക്കാൻ തയ്യാറായി ആർതർ

4

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെ സംബന്ധിക്കുന്ന വിവിധ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റി പരിശോധിക്കും. നിലവിൽ ഡാമിന്റെ ബലപ്പെടുത്തൽ നടക്കില്ല. അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും സാധ്യമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുകയാണ് ചെയ്തത്. കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിക്കും വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്യര്യ ഭാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉള്‍പ്പടെ വിലയിരുത്തുന്നതിന് ദേശീയ ഡാം സുരക്ഷാ ആതോറിറ്റി വിജ്ഞാപനം ചെയ്തിരുന്നു.

5

ഡാം സുരക്ഷ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണിത്. അതിനാല്‍ തന്നെ മുല്ലപ്പെരിയാർ ഡാം വിഷയവും അതോറിറ്റിക്ക് വിടണമെന്നാണ് ഐശ്വര്യ ഭാട്ടി വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെ തമിഴ്‌നാട് സർക്കാരും സുപ്രീം കോടതിയും പിന്തുണച്ചിരുന്നു. എന്നാൽ, മുല്ലപെരിയാർ ഡാമിന്റെ നിയന്ത്രണം മേൽനോട്ട സമിതിക്ക് നൽകാൻ സാധിക്കില്ലെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചിരുന്നു. സുരക്ഷ പരിശോധിക്കാൻ വിദ​ഗ്ദർ വേണം എന്ന കേരളത്തിന്റെ ആവശ്യത്തിലും തമിഴ്നാട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

6

ഡാമിന്റെ സുരക്ഷ പരിശോധിക്കാൻ വിദഗ്ധർ വേണമെന്ന് കേരളം ആവിശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, കേരളത്തിന്റെ ഈ ആവശ്യം തമിഴ്നാട് തളളുകയാണ് ചെയ്തത്. അതേസമയം, മുല്ലപെരിയാർ വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടുതൽ ചർച്ച നടത്തി നിർദ്ദേശങ്ങൾ കോടതിയിൽ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് കോടതിയുടെ ഈ നിർദ്ദേശ പ്രകാരം കേരളവും തമിഴ്നാടും ചർച്ച നടത്തി. ചർച്ചയിലെ വിവിധ നിർദ്ദേശങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിച്ചു. എന്നാൽ, മേൽനോട്ട സമിതിയിൽ അടക്കം സമവായത്തിൽ എത്താൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.

Recommended Video

cmsvideo
അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

English summary
mullaperiyar : supreme court said , power of dam safety authority hand over to observation council over safety matter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X