ഇത് പൊല്ലാപ്പിന്;മരംമുറിയിൽ വിട്ടു വീഴ്ചയില്ല -പ്രതിപക്ഷം; മുട്ട് മടക്കേണ്ട സാഹചര്യമില്ല -ശശീന്ദ്രൻ
പൊല്ലാപ്പ് ആയേക്കും; മരംമുറിയിൽവിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം; മുട്ട് മടക്കേണ്ട സാഹചര്യമില്ലെന്ന് ശശീന്ദ്രൻ
തിരുവനന്തപുരം: മുല്ലപെരിയാറിന് സമീപം ബേബി ഡാമിന്റെ പ്രദേശത്ത് മരം മുറിക്കുന്നതിനായി തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ വിഷയത്തില്‍ നിയമ സഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സഭയിൽ നോട്ടീസ് സമര്‍പ്പിച്ചത്. എന്നാൽ, വിഷയം സബ്മിഷനായി ഉന്നയിച്ചാല്‍ പോരേയെന്ന് സ്‍പീക്കര്‍ പ്രതിപക്ഷത്തിനോട് ചോദിച്ചു. എന്നാല്‍ വിഷയം അത്രയും പ്രധാനമുളള ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയിൽ ചൂണ്ടിക്കാട്ടി. മരം മുറി വിഷയത്തിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടത്. ഈ മരം മുറി ഉത്തരവ് മരവിപ്പിക്കാതെ റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷം സഭയില്‍ ചോദിച്ചു.

അതേസമയം, സര്‍ക്കാര്‍ രണ്ട് ദിവസം മുമ്പാണ് ഈ വിഷയം അറിഞ്ഞതെന്നും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഉത്തരവ് മരവിപ്പിച്ചെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാടിന് എതിരായ ഉദ്യോഗസ്ഥ നടപടി ഒരിക്കലും അംഗീകരിക്കില്ല. വിഷയത്തിൽ ഇടപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാവും. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കും. ആരുടെ മുന്നിലും മുട്ട് മടക്കേണ്ട സാഹചര്യമില്ലെന്നും ഒറ്റക്കെട്ടായി ജനങ്ങളെ സംരക്ഷിക്കുമെന്നും കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം, ഇതാണ് സര്‍ക്കാരിന്‍റെ നയമെന്നും വകുപ്പ് മന്ത്രി പറഞ്ഞു.

എന്നാൽ, 23 മരം മുറിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. ഉന്നത നിർദേശത്തെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണു ഇതിൽ തീരുമാനമെടുത്തത്. എന്നാൽ, മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസമാണ് തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് പുറത്തിറങ്ങിയിരുന്നത്.

എന്നാൽ, ചാനൽ വാർത്ത കണ്ടപ്പോഴാണ് വകുപ്പ് മന്ത്രി ഇത് സംബന്ധിച്ച് വിവരമറിഞ്ഞതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി തമിഴ്നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനുമതി ലഭിച്ചതിനു പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് സ്റ്റാലിന്‍ കത്തയച്ചപ്പോഴാണ് വിഷയം പുറത്ത് വന്നത്.

മരം മുറിക്കാൻ വിവാദ ഉത്തരവ് നല്‍കിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചൻ തോമസിനെതിരായ നടപടി ഉണ്ടാകുക. ജല വിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് പങ്കെടുത്ത യോഗത്തിന്‍റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചൻ സര്‍ക്കാരിന് നല്‍കിയ വിശദീകരണം.

അതേസമയം, ടി കെ ജോസാണ് മുല്ലപ്പെരിയാറിന്‍റെ നിരീക്ഷണ സമിതിയിൽ കേരളത്തിന്‍റെ പ്രതിനിധി. അതുകൊണ്ട് ബെന്നിച്ചനെതിരെ മാത്രം നടപടി എടുത്താല്‍ അത് വീണ്ടും വിവാദം ആകാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ലെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവവര്‍ക്ക് പങ്കുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
ചിന്താവിഷ്ടയായ മഡോണ; എന്തുപറ്റിയെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications