സുധാകരനുമായി ഭിന്നത; മുല്ലപ്പള്ളിയും സുധീരനുമില്ലാതെ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം
കോഴിക്കോട്: കോഴിക്കാട് നടക്കുന്ന കെ പി സി സി ചിന്തന്‍ ശിബിരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുന്‍ കെ പി സി സി അധ്യക്ഷന്‍മാരുമായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും പങ്കെടുക്കില്ല. പങ്കെടുക്കാനാകില്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ഉന്നത നേതൃത്വത്തെ അറിയിച്ചു.
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും പങ്കെടുക്കാത്തത് എന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ കെ സുധാകരന്‍ പതാക ഉയര്‍ത്തി കൊണ്ട് ചിന്തന്‍ ശിബിരത്തിന് തുടക്കമിടും.

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത്. സംഘടനാ നവീകരണം ഉള്‍പ്പടെയുള്ള അഞ്ച് റിപ്പോര്‍ട്ടുകളിന്‍മേല്‍ 12 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വിശദമായ ചര്‍ച്ച ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്നും നാളെയും ആയാണ് ചിന്തന്‍ ശിബിരം സംഘടിപ്പിക്കുന്നത്.

കോണ്‍ഗ്രസിന് പുതിയ ദിശാബോധവും അതിനൊത്ത് സംഘടനാ പ്രവര്‍ത്തനത്തില്‍ ആവശ്യമായ മാറ്റവും ലക്ഷ്യമിട്ടാണ് കെ പി സി സിയുടെ നേതൃത്വത്തില്‍ നവസങ്കല്‍പ് ചിന്തന്‍ ശിബിരം കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ നടത്തുന്നത്.

കോണ്‍ഗ്രസിന്റെ എം പിമാര്‍, എം എല്‍ എമാര്‍, കെ പി സി സി ഭാരവാഹികള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, ഡി സി സി പ്രസിഡന്റുമാര്‍, പോഷകസംഘടന സംസ്ഥാന പ്രസിഡന്റുമാര്‍, ദേശീയ നേതാക്കള്‍ എന്നിങ്ങനെ 191 പ്രതിനിധികളാണ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്.

എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ്വിജയ് സിങ്, എ ഐ സി സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ അടക്കമുള്ള നേതാക്കളും പങ്കെടുക്കും എന്നാണ് വിവരം. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണര്‍ ചെയര്‍മാനും എം ജെ ജോബ് കണ്‍വീനറുമായ മിഷന്‍ 24, വി.കെ. ശ്രീകണ്ഠന്‍ എം.പി (ചെയ), എം.എം. ഷുക്കൂര്‍ (കണ്‍) ആയ പൊളിറ്റിക്കല്‍ കമ്മിറ്റി എന്നിവ രൂപീകരിച്ചിട്ടുണ്ട്.

ഇത് കൂടാതെ ബെന്നി ബെഹന്നാന്‍ എം.പി (ചെയ), വി.പി. പ്രതാപചന്ദ്രന്‍ (ട്രഷ) ആയ ഇക്കണോമിക്കല്‍ കമ്മിറ്റി, എം.കെ. രാഘവന്‍ എം.പി (ചെയ), അബ്ദുല്‍ ലത്തീഫ് (കണ്‍) ആയ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി, കൊടിക്കുന്നില്‍ സുരേഷ് എം.പി (ചെയ), ആര്യാടന്‍ ഷൗക്കത്ത് (കണ്‍) ആയ ഔട്ട്‌റീച്ച് കമ്മിറ്റി എന്നിവയും ഉണ്ട്.

ഈ കമ്മിറ്റികളാണ് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളുടെ ക്രോഡീകരണം നടത്തുന്നത്. ദേശീയ തലത്തില്‍ ചിന്തന്‍ ശിബിരം കോണ്‍ഗ്രസ് നേരത്തെ സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം സംസ്ഥാന, ജില്ലാ തലത്തലും ചിന്തന്‍ ശിബിരം നടത്തണം എന്ന് ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നു.

അതേസമയം സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റ് കമ്മിറ്റികളെയും കോര്‍ത്തിണക്കി 'കോണ്‍ഗ്രസ് ഹൗസ്' എന്ന പേരില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം തുടങ്ങും. താഴെത്തട്ടില്‍ കോണ്‍ഗ്രസിന് സംഘടന സംവിധാനം ശക്തമാക്കാന്‍ ആവിഷ്‌കരിച്ച പ്ലാറ്റ്ഫോം സംബന്ധിച്ച വിശദാംശങ്ങളും ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിക്കും. ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി സാംസ്‌കാരിക സംഗമവും സംഘടിപ്പിച്ചിരുന്നു.
ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications