കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്തന്‍ ശിബിറില്‍ പങ്കെടുത്തില്ല; താല്‍പ്പര്യമില്ലെന്ന് മുല്ലപ്പള്ളി, കെ സുധാകരന്റെ പ്രതികരണം

Google Oneindia Malayalam News

കോഴിക്കോട്: ഹൈക്കമാന്റ് നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നടത്തുന്ന ചിന്തന്‍ ശിബിറില്‍ നിന്ന് വിട്ടുനിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഎം സുധീരനും പങ്കെടുക്കുന്നില്ല. അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് പയ്യോളിയില്‍ നടക്കുന്ന ഐഎന്‍ടിയുസി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ചിന്തന്‍ ശിബിറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. സുധീരനും അസൗകര്യം അറിയിച്ചിട്ടുണ്ട്. മാറി നില്‍ക്കുന്നവര്‍ സ്വയം ആലോചിക്കണമെന്നും പാര്‍ട്ടി അത് കാര്യമാക്കുന്നില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

k

പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് കെപിസിസിയുടെ തീരുമാനം. ഒരു മാസത്തിനകം കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം. ഡിസിസി അധ്യക്ഷന്മാരെ ഉടന്‍ മാറ്റില്ല. കെഎസ്‌യു പുനഃസംഘടന പൂര്‍ത്തിയാക്കാനുള്ള ചുമതല വിടി ബല്‍റാമിന് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് വിപുലീകരിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മാത്രമല്ല, ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസുമായി അടുപ്പിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കാനും ധാരണയായി.

കാവ്യയുടെ മുന്‍ജീവനക്കാരന്‍ ദിലീപിന് കുരുക്ക് മുറുക്കുമോ: നിർണ്ണായക രഹസ്യമൊഴിയും കോടതിയില്‍ കാവ്യയുടെ മുന്‍ജീവനക്കാരന്‍ ദിലീപിന് കുരുക്ക് മുറുക്കുമോ: നിർണ്ണായക രഹസ്യമൊഴിയും കോടതിയില്‍

കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം അടുത്ത വര്‍ഷം ഡിസംബറില്‍ നടത്തും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. 2014 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. അതിന് മുന്നോടിയായി പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും സജ്ജമാക്കുകയാണ് കോണ്‍ഗ്രസ്. നഷ്ടപ്പെട്ട മേഖലകള്‍ കണ്ടെത്തി പ്രവര്‍ത്തനം സജീവമാക്കും. ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഇത് തിരികെ പിടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും.

ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കാനാണ് തീരുമാനം. ബിജെപിയെ മുഖ്യശത്രുവായി കണ്ടാകും പ്രവര്‍ത്തനം. കേരളം പോലൊരു തുരുത്തിലെ ശക്തിയായ സിപിഎമ്മിനെ മുഖ്യ ശത്രുവായി പറയുന്നത് വിഡ്ഡിത്തമാണെന്ന് സുധാകരന്‍ പറഞ്ഞു. ബിജെപിയാണ് ദേശീയ തലത്തില്‍ ഭീഷണി. കേരളത്തില്‍ സിപിഎമ്മാണ്. കേരളത്തില്‍ മാത്രമുള്ള സിപിഎമ്മിനെ നമ്പര്‍ വണ്‍ ശത്രുവായി പ്രഖ്യാപിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

രണ്ട് വ്യക്തികള്‍ ഒഴിച്ച് സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഒറ്റക്കെട്ടായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ തേടുന്നുണ്ട്. ഒരു മാസത്തിനകം പുനഃസംഘടന പൂര്‍ത്തിയാക്കും. പാര്‍ട്ടിയുടെ ഘടനയും ശൈലിയും ലക്ഷ്യവും മാറും. മാറി നില്‍ക്കുന്നവര്‍ സ്വയം ആലോചിക്കണം. അവരെ ക്ഷണിച്ചിരുന്നു. ഐഎന്‍ടിയുസി പരിപാടിയില്‍ പങ്കെടുക്കുന്നത് മുല്ലപ്പള്ളിയുടെ ഇഷ്ടമാണ്. ഇതെല്ലാം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിസാര കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.

English summary
Mullappally Ramachandran Did not Attend Congress Chintan Sibir; K Sudhakaran Reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X