• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റി, വിജിലൻസ് കേസ് പകപോക്കൽ: മുല്ലപ്പള്ളി

തിരുവനന്തപുരം: അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റിയത് കൊണ്ടാണ് യുഡിഎഫ് നേതാക്കളെ സ്വഭാവഹത്യ ചെയ്യുംവിധം വൈരനിര്യാതന ബുദ്ധിയോടെ കേസുകള്‍ എടുക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

എ-പട നായകന്‍ മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം; ആദ്യ നായിക ഷക്കീലയെ കുറിച്ച് കുട്ടിക്കല്‍ ജയചന്ദ്രന്‍

പ്രതികാരബുദ്ധിക്ക് കാരണം

പ്രതികാരബുദ്ധിക്ക് കാരണം

ഏതു നിമിഷവും ജയിലിലേക്ക് പോകുമെന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവാണ് പ്രതികാരബുദ്ധിക്ക് കാരണം. പ്രതികാര നടപടികളുടെ പേരില്‍ കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും നിശബ്ദമാക്കാമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രിക്ക് തെറ്റി. യുഡിഎഫ് നേതാക്കള്‍ക്കെതിരായ പ്രതികാര നടപടികളെ ഒറ്റക്കെട്ടായി നേരിടും.

മുഖ്യമന്ത്രി തയ്യാറായില്ല

മുഖ്യമന്ത്രി തയ്യാറായില്ല

കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി കേസ് പിന്‍വലിക്കാന്‍ പത്തുകോടി രൂപ ഓഫര്‍ ചെയ്തെന്ന് ആരോപണ കര്‍ത്താവ് ഉന്നയിച്ച ആക്ഷേപത്തില്‍ എന്തുകൊണ്ട് പ്രാഥമിക അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ജോസ് കെ മാണിയെ പരിശുദ്ധനാക്കാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രവാസി വ്യവസായിയില്‍ നിന്നും 50 ലക്ഷം തട്ടിയ കേസില്‍ സിപിഎം സ്വതന്ത്ര എംഎല്‍എക്കെതിരെ എന്തുനടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്?

കേരളത്തിലെ രണ്ടു മന്ത്രിമാര്‍

കേരളത്തിലെ രണ്ടു മന്ത്രിമാര്‍

മഹാരാഷ്ട്ര സിന്ധുദുര്‍ഗില്‍ 200 ഏക്കര്‍ ഭൂമി ബിനാമി പേരിലുള്ള കേരളത്തിലെ രണ്ടു മന്ത്രിമാര്‍ ആരെന്ന് വെളിപ്പെടുത്താനും അതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനും മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും മുല്ലപ്പള്ളി വെല്ലുവിളിച്ചു. സ്പ്രിങ്കളര്‍,ഇ-മൊബിലിറ്റി,ലൈഫ് ഉള്‍പ്പെടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ അഴിമതികള്‍ ഓരോന്നായി തുറന്ന് കാട്ടിയത് പ്രതിപക്ഷ നേതാവാണ്.

 ക്ലീന്‍ചീറ്റ് നല്‍കിയ കേസ്

ക്ലീന്‍ചീറ്റ് നല്‍കിയ കേസ്

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതിന്റെ പകപോക്കലാണ് ഈ കേസുകള്‍ക്കെല്ലാം പ്രേരകഘടകം. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സ് നാലുതവണ അന്വേഷിച്ച് ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ട് ക്ലീന്‍ചീറ്റ് നല്‍കിയ കേസാണ് ബാര്‍കോഴ വിവാദമെന്നും മുല്ലപ്പള്ളി പറഞ്ഞു.

cmsvideo
  CPIM against central government after swapna's voice leaked
  വിജിസന്‍സ് അന്വേഷണം

  വിജിസന്‍സ് അന്വേഷണം

  അതേസമയം, ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സിന് അനുമതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവിനെ കൂടാതെ മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരയെും അന്വേഷമം ഉണ്ടാകും. പ്രതിപക്ഷ നേതാവിനും കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

  അമല പോളിന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത മുന്‍ കാമുകന് കോടതിയുടെ വിലക്ക്... മാനനഷ്ട കേസിൽ നടപടി

  രജൗരിയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ ജവാന് വീരമൃത്യു, പ്രതിഷേധമറിയിച്ച് ഇന്ത്യ!!

  അധീര്‍ ചൗധരി ബംഗാളില്‍ ജയിക്കാന്‍ നോക്കട്ടെ, രാഹുലിന്റെ കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് സിബല്‍!!

  അടുപ്പിക്കാതെ തമിഴകം, മിഷൻ തമിഴ്നാടുമായി അമിത് ഷാ, ചെന്നൈയിലെത്തും മുൻപേ തമിഴ്നാട്ടിൽ ട്വിസ്റ്റ്

  English summary
  Mullappally Ramachandran Says, vigilance case against the Leader of the Opposition is a revenge
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X