• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തരൂരിന് പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി;അദാനിയുടെ പേ റോളില്‍ ഇടം പിടിക്കണ്ട ബാധ്യത കോൺഗ്രസിനില്ല

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തിരുമാനം അംഗീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്. തിരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പട്ട് പ്രധാനമന്ത്രിക്ക് പിണറായി വിജയൻ കത്തെഴുതുകയും ചെയ്തു. കോൺഗ്രസും കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ ധോണിക്ക് കത്തയച്ച് മോദി;നിങ്ങളുടെ തിരുമാനം നിരാശപ്പെടുത്തി

അതേസമയം തിരുമാനത്തെ സ്വാഗതം ചെയ്ത് തിരുവനന്തപുരം എംപി ശശി തരൂർ രംഗത്തെത്തിയത് കോൺഗ്രസിൽ പുതിയ തർക്കങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്. ശശി തരൂരിന്റെ നിലപാടിനെ പരോക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി.

അനുകൂലിച്ച് തരൂർ

അനുകൂലിച്ച് തരൂർ

സ്വകാര്യവല്‍ക്കരണം വിമാനത്താവള വികസനം വേഗത്തിലാക്കുമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏജന്‍സികളിൽ നിക്ഷിപ്തമായിരിക്കമെന്നുമാണ് തരൂർ പറഞ്ഞത്.ഈ സാഹചര്യത്തിൽ‌ തീരുമാനം, എത്ര വിവാദപരമാണെങ്കിലും നമ്മൾ‌ അനുഭവിച്ച വലിയ കാലതാമസത്തേക്കാൾ‌ നല്ലതാണെന്നും തരൂർ പറഞ്ഞു.

cmsvideo
  മോദിക്ക് എതിരെ കട്ടക്കലിപ്പില്‍ പിണറായി | Oneindia Malayalam
  ബിജെപി വ്യക്തമാക്കണം

  ബിജെപി വ്യക്തമാക്കണം

  അതേസമയം ലാഭകരമായും മാതൃകപരമായും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്കു തീറെഴുതാനുള്ള തീരുമാനത്തിന് കൂട്ടുനില്‍ക്കേണ്ട ആവശ്യം ആര്‍ക്കുമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.. 653 എക്കറിലായി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് ഏതാണ്ട് മുപ്പതിനായിരം കോടി വിലയുണ്ട്. അദാനിക്ക് എന്തിന് വേണ്ടിയാണ് ഇത് മറിച്ചുക്കൊടുക്കുന്നുയെന്നത് പ്രധാനമന്ത്രിയും ബി.ജെ.പിയും വ്യക്തമാക്കണം.

  അടിയന്തിരമായി പിന്‍വലിക്കണം

  അടിയന്തിരമായി പിന്‍വലിക്കണം

  തിരുവനന്തപുരം വിമാനത്താവളം വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണം.ഒന്നുമില്ലാത്തിടത്തു നിന്നും ഇന്ത്യയെ ഇന്നു കാണുന്ന ഒരു മഹാസൗധമാക്കിയത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ പ്രവര്‍ത്തനഫലമാണ്. എന്നാല്‍ രാജ്യം ഭരിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ പൊതുമേഖല സ്ഥാപനങ്ങളും ഭരണഘടന നിര്‍മ്മിത സ്ഥാപനങ്ങളും ഓരോന്നായി തകര്‍ക്കുന്നു.

  കേരള മുഖ്യമന്ത്രിയും

  കേരള മുഖ്യമന്ത്രിയും

  കേന്ദ്ര സര്‍ക്കാരിന്റെ അതേപാതയിലാണ് കേരള മുഖ്യമന്ത്രിയും സഞ്ചരിക്കുന്നത്. സാമ്രാജ്യത്വ ശക്തികളും കോര്‍പ്പറേറ്റുകളുമായിട്ടാണ് കേരള സര്‍ക്കാരിനും ബന്ധം. രാജ്യതാല്‍പ്പര്യം സ്വകാര്യ കുത്തക ഭീമന്‍മാര്‍ക്ക് മുന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയറവുവയ്ച്ചു. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വട്ടമിട്ട് പറക്കുകയാണ്. ഇത് കേരളത്തിന് അപമാനകരമാണ്.

  മാധ്യമസ്വാതന്ത്ര്യം ഹനിക്കാനാണ്

  മാധ്യമസ്വാതന്ത്ര്യം ഹനിക്കാനാണ്

  ഹിതകരമല്ലാത്ത വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ മുഖ്യമന്ത്രി സി.പി.എം സൈബര്‍ മാഫിയ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നു. മാധ്യമസ്വാതന്ത്ര്യം ഹനിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സ്വതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ഇരുട്ടില്‍ നിന്ന് ഇന്ത്യയെ വീണ്ടും വെളിച്ചത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസിനെ കഴിയു.

  'അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലിരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് യോഗ്യനല്ല', ആദ്യമായി കടന്നാക്രമിച്ച് ഒബാമ

  പെട്ടിമുടിയുടെ കണ്ണീരായ കുഞ്ഞ് ധനുഷ്‌കയുടെ 'കുവി' ഇനി തനിച്ചല്ല, കുവിയെ ഏറ്റെടുക്കാൻ ഒരു പോലീസുകാരൻ

  English summary
  Mullappally ramachandran slams shashi tharoor regarding his comments on trivandrum airport
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X