കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്തൂര്‍ നഗരസഭ അധ്യക്ഷയ്ക്കെതിരെ മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്, ക്രിമിനല്‍ കേസെടുക്കണം

  • By
Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളയ്ക്കെതിരെ ക്രമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കത്ത്. സാജന്‍റെ ഭാര്യ ബീന നല്‍കിയ നിവേദനത്തിന്‍റെ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി മുഖ്യമന്ത്രിക്ക് കത്തയച്ചത്.

mullappallypinarayi

<strong>രാജ്യമൊട്ടുക്കെ ഓപ്പറേഷന്‍ താമര, മറ്റൊരു രാജ്യസഭ എംപിയും ബിജെപിയില്‍</strong>രാജ്യമൊട്ടുക്കെ ഓപ്പറേഷന്‍ താമര, മറ്റൊരു രാജ്യസഭ എംപിയും ബിജെപിയില്‍

പികെ ശ്യാമളയും നഗരസഭ ജീവനക്കാരും പ്രതികാര മനോഭാവത്തോടെയാണ് സാജനോട് പെരുമാറിയത്. താന്‍ നഗരസഭ അധ്യക്ഷയായിരിക്കുന്നിടത്തോളം സാജന് സര്‍ട്ടിഫിക്കറ്റ് തരില്ലെന്നായിരുന്നു ശ്യാമള സാജനോട് പറഞ്ഞത്. ഉദ്യോഗസ്ഥരുടെ ധാഷ്ട്യത്തില്‍ ജീവിതവും സാമ്പാദ്യവും നഷ്ടമായതിലുള്ള മനോവിഷമമാണ് സാജനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവരെ വെള്ളപൂശുന്നത് സാജന്‍റെ കുടുംബത്തോട് കാണിക്കുന്ന അനീതിയാണെന്നും മുല്ലപ്പള്ളി കത്തില്‍ പറയുന്നു.

<strong>കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആംആദ്മിയില്‍ ചേര്‍ന്നു, ദില്ലിയില്‍ കനത്ത തിരിച്ചടി</strong>കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആംആദ്മിയില്‍ ചേര്‍ന്നു, ദില്ലിയില്‍ കനത്ത തിരിച്ചടി

അതേസമയം സാജന്‍റെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളയ്ക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കാന്‍ തെളിവുകളില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പികെ ശ്യാമളയ്ക്കെതിരെ സാജന്‍റെ ഭാര്യയുടെ മൊഴികളല്ലാതെ പ്രത്യക്ഷമായ തെളിവുകളൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് വീഴ്ച സംഭവിച്ചത് നഗരസഭ സെക്രട്ടറിക്കാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. കേസില്‍ അന്വേഷണ സംഘം തെളിവെടുപ്പ് തുടരുകയാണ്.

<strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍</strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍

English summary
Mullappally writes letter to cm for taking criminal case against PK Syamala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X