കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ ഗ്രീന്‍ ട്രിബ്യൂണല്‍ പിരിച്ചു വിടണം; സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമെന്ന് അഡ്വ ഫ്രാന്‍സിസ് ജോര്‍ജ്

  • By Desk
Google Oneindia Malayalam News

അടിമാലി : ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നും മൂന്നാര്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഉടന്‍ പിരിച്ചു വിടണമെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് അഭിപ്രായപ്പെട്ടു.കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമാണെന്നും പ്രശന പരിഹാരം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തരമായി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടിമാലി കൂമ്പന്‍പ്പാറ റേഞ്ച് ഓഫീസ് പടിക്കല്‍ ആരംഭിച്ച ഉപവാസ സമരവേദിയിലാണ് അഡ്വ.ഫ്രാന്‍സിസിസ് ജോര്‍ജ് ഈക്കര്യം മാധ്യമങ്ങളോട് പറഞ്ഞത്.10ന് ആരംഭിച്ച ഉപവാസസമരം ഇന്ന് സമാപിക്കും.

munaradimali

കര്‍ഷകരുടെ അവകാശങ്ങള്‍ നിക്ഷേധിച്ചുക്കൊണ്ട് മൂന്നാര്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ വരുന്ന എട്ടു വില്ലേജുകളിലെയും നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, തലമുറകളായി നിയമപരമായി തന്നെ കുടിയേറി പാര്‍ത്തുവരുന്ന ജനങ്ങള്‍ക്ക് അവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരം ഒരുക്കുക,കര്‍ഷകര്‍ നട്ടു വളര്‍ത്തിയ മരങ്ങള്‍ മുറിക്കാനുള്ള നിരോധനം അവസാനിപ്പിക്കുക, ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ച് പട്ടയ നടപടി വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജനാധ്യപത്യ കേരളകോണ്‍ഗ്രസ് സമരം ആരംഭിച്ചത്.ഭൂപ്രശ്‌ന പരിഹാരത്തിനായി രണ്ടുമാസത്തോളമായി വലിയ ജനകീയ സമരങ്ങളാണ് ജില്ലയില്‍ നടന്നു വരുന്നത്.

നിലവില്‍ വെള്ളത്തൂവല്‍, കുഞ്ചിതണ്ണി,പള്ളിവാസല്‍ തുടങ്ങിയ എട്ടു വില്ലേജുകളിലും നിര്‍മ്മാണ നിയന്ത്രണം നില നില്‍ക്കുന്നതിനാല്‍ ഭവന നിര്‍മ്മാണപ്പോലും നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്്. യാക്കോബായ സഭാ ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ യൂലിയോസായിരുന്നു ഉപവാസസമരം ഉദ്ഘാടനം ചെയ്തത് .ജനങ്ങളുടെ അവകാശം നിഷേധിക്കുന്നത് പൗരാവാകാശലംഘനമാണെന്നും കര്‍ഷകരുടെ പ്രശനങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള അനാവശ്യ നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ നടത്താനുമാണ് ജനാധ്യപത്യ കേരള കോണ്‍ഗ്രസിന്റെ തീരുമാനം...

English summary
munar green tribunal need to be dispersed democratic kerala congress demands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X