ക്രിസ്ത്യൻ ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താൻ കേക്കും കിരീടവുമായി നടക്കുന്ന മുന്നാമാർ'
കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ്. കേരളം ആട്ടിൻതോലിട്ട ചെന്നായയെ തിരിച്ചറിയുമെന്നും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ വിമർശനാത്മകമായ പ്രവർത്തനങ്ങൾ നടത്തുന്ന ക്രിസ്ത്യൻ ന്യൂനപക്ഷത്തെ എന്തിനാണിങ്ങനെ പീഡിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
'ക്രിസ്ത്യൻ ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താൻ കേക്കും കിരീടവുമായി നടക്കുന്ന മുന്നാമാരുള്ള നാടാണിത്. പക്ഷേ, രണ്ട് കന്യാസ്ത്രീകളെ കുറ്റവാളികൾക്കൊപ്പം ജയിലിലടക്കാം. ഉത്തരേന്ത്യയിൽ ന്യുനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പല തവണ രാജ്യസഭയിൽ ഉന്നയിച്ചിട്ടുള്ളതാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ് ഈ സർക്കാർ ചെയ്യുന്നത്.

കഴിഞ്ഞ വർഷം മാത്രം ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരെ 824 ആക്രമണങ്ങൾ നടന്നു. മുസ്ലീം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു. എന്നാൽ കേരളത്തിൽ നിങ്ങൾ ക്രിസ്ത്യാനികളെ പ്രീതിപ്പെടുത്തുന്നു. കേരളം ആട്ടിൻതോലിട്ട ചെന്നായയെ തിരിച്ചറിയും. ജെ പി നദ്ദാ, പിയൂഷ് ഗോയൽ, നിർമ്മല സീതാരാമൻ, എസ് ജയശങ്കർ ഇവരെല്ലാം ക്രിസ്ത്യൻ സ്ഥാപനങ്ങളിലാണ് പഠിച്ചത്. ഇവരെ ആരെയെങ്കിലും അവർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടോ? ഇവരെല്ലാവരും ഇപ്പോഴും ഹിന്ദുക്കളായിതന്നെയല്ലേ തുടരുന്നത്.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ വിമർശനാത്മകമായ പ്രവർത്തനങ്ങൾ നടത്തുന്ന ക്രിസ്ത്യൻ ന്യൂനപക്ഷത്തെ എന്തിനാണിങ്ങനെ പീഡിപ്പിക്കുന്നത്?', ജോൺ ബ്രിട്ടാണ് ചോദിച്ചു.
ബിജെപി നാടകം കളിക്കുന്നത് കൊണ്ടാണ് കന്യാസ്ത്രീകളുടെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തതെന്ന് കെസി വേണുഗോപാൽ എംപിയും കുറ്റപ്പെടുത്തി. ബി ജെ പിയും ഛത്തീസ്ഗഢ് സര്‍ക്കാരും ഈ വിഷയത്തില്‍ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറഞ്ഞ് ജാമ്യത്തെ എതിര്‍ത്ത പ്രോസിക്യൂഷന്റെ നടപടിയെ ന്യായീകരിക്കുകയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെന്നും കെസി വേണുഗോപാൽ വിമർശിച്ചു.
'സംഘപരിവാറിനെ നയിക്കുന്നത് മനുസ്മൃതിയാണ്. അതില്‍ നിന്ന് അവര്‍ രൂപം നല്‍കിയ അജണ്ടയുടെ ഭാഗമാണ് ക്രൈസ്തവ-ദളിത് വേട്ട. അവരുടെ അടിസ്ഥാന ഡിഎന്‍എ അതാണ്. ഛത്തീസ്ഗഢ് ഭരണകൂടവും സംഘപരിവാറും ചേര്‍ന്ന് കള്ളക്കേസുണ്ടാക്കിയാണ് കന്യാസ്ത്രീകളെ ജയിലിലടച്ചത്. അവര്‍ക്ക് ലഭിക്കേണ്ട ജാമ്യം വൈകിപ്പിക്കുകയാണ്. ഒരു അടിസ്ഥാനവുമില്ലാത്ത കേസാണിത്. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോയതെന്ന് ആ സഹോദരിമാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്കെതിരെ വ്യാജമൊഴി നല്‍കാന്‍ ബജ്‌റംഗ്ദള്‍ നേതാവ് ഭീഷണിപ്പെടുത്തിയതായും ആ യുവതി വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത കേസാണ് ബിജെപി സര്‍ക്കാര്‍ കെട്ടിച്ചമച്ചത്. ബിജെപിയുടെ രാഷ്ട്രീയ നാടകം ഇല്ലെങ്കിലും നിയമപരമായി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കും', കെസി വേണുഗോപാൽ പറഞ്ഞു.
'അങ്ങേയറ്റം അനീതിയാണ് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി നേരിടുന്നത്. അന്യായമായി ഗുരുതര വകുപ്പുകൾ ചുമത്തി, വിശ്വാസ സമൂഹത്തെക്കൂടി വെല്ലുവിളിക്കുകയാണ് ബിജെപി സർക്കാർ ചെയ്തിരിക്കുന്നത്. സംഭവമുണ്ടായി ആദ്യദിവസം തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നെങ്കിലും ഒരു ജനാധിപത്യ സർക്കാർ പുലർത്തേണ്ട അടിസ്ഥാന മര്യാദ പോലും ഇവിടെയുണ്ടായിട്ടില്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനമായ ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നത്. അത്യധികം ആശങ്കയിലാണ് കന്യസ്ത്രീകളായ പ്രീതിയുടെയും വന്ദനയുടെയും കുടുംബങ്ങളും രാജ്യമൊട്ടാകെയുള്ള വിശ്വാസ സമൂഹവും നേരിടുന്നത്.
ഇന്ന് സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ കണ്ണൂരിലുള്ള കുടുംബാംഗങ്ങളെ നേരിൽക്കണ്ടു. എത്രയും വേഗം നിയമത്തിനുമുന്നിൽ ഇരുവരും നിരപരാധികളാണെന്ന് തെളിയിക്കാൻ കഴിയുമെന്ന പ്രതീക്ഷ അവരുമായി പങ്കുവെച്ചു. ഇരുവരുടെയും മോചനത്തിന് വേണ്ടി സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ കോൺഗ്രസ് മുന്നിലുണ്ടാവും', വേണുഗോപാൽ പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications