കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ കയ്യേറ്റം; വിധി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി

  • By Gokul
Google Oneindia Malayalam News

കൊച്ചി: ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങളെ ഒഴിപ്പിച്ച നടപടിക്കെതിരെയുണ്ടായ ഹൈക്കോടതി വിധി കോടതിയില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പകര്‍പ്പ് സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഇതു ലഭിച്ചതിനുശേഷം, റിവ്യൂ ഹര്‍ജിയോ അപ്പീലോ പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ കോടതിയില്‍ നിന്നും തടസ്സങ്ങളൊന്നും ഇല്ലാത്ത കൈയ്യേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

oommen-chandy-press-meet

വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, അഡ്വക്കേറ്റ് ജനറല്‍, ലോ സെക്രട്ടറി, റവന്യു സെക്രട്ടറി എന്നിവരും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയുടെ കേസുകളുടെ നടത്തിപ്പും സംരക്ഷണവും യോഗം ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ദൗത്യസേന ഒഴിപ്പിച്ച ക്ലൗഡ് റിസോര്‍ട്ട്, മൂന്നാര്‍ വുഡ്‌സ്, അബാദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല വിധി പ്രസ്താവിച്ചിരുന്നു. ഇവരുടെ ഏറ്റെടുത്ത സ്ഥലം വിട്ടുകൊടുക്കുന്നതോടൊപ്പം 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

English summary
Munnar eviction; High level meeting decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X