Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചാലിയാറില്‍ സ്വര്‍ണം തേടുന്നവരോട്; ആരോഗ്യം നഷ്ടപ്പെടും, അധികം ആയുസുണ്ടാകില്ല'; കാരണം ഇതാണ്

മലപ്പുറം: നിലമ്പൂരിലെ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണം ഖനനം ചെയ്‌തെടുക്കാന്‍ ശ്രമമുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിലമ്പൂര്‍ പൊലീസ് നടത്തിയ പരിശോഘനയില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുഴകളില്‍ നിന്നും മറ്റും സ്വര്‍ണം ഖനനം ചെയ്‌തെടുക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് യു എന്‍ ദുരന്തലഘൂകരണ വിഭാഗം തലവന് മുരളി തുമ്മാരുകുടി. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും ആയുസ് കുറയുമെന്നുമാണ് മുരളി തുമ്മാരുകുടി വിശദീകരിക്കുന്നത്.

'മണ്ണും മണലും അരിച്ച് അതിലെ സ്വര്‍ണ്ണത്തരികള്‍ മെര്‍ക്കുറിയില്‍ ലയിപ്പിച്ച് മെര്‍ക്കുറി ബാഷ്പീകരിച്ച് സ്വര്‍ണ്ണം ശുദ്ധീകരിച്ച് വില്‍ക്കുന്ന പരിപാടി ഞാന്‍ കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ട്. ഒന്ന് മെര്‍ക്കുറി ഉപയോഗിച്ചുള്ള സ്വര്‍ണ്ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഈ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ രോഗങ്ങള്‍ ഉണ്ടാകും, അധികം ആയുസ്സ് ഉണ്ടാവുകയുമില്ല'- മുരളി തുമ്മാരുകുടി പറഞ്ഞു.

gold

നിയമവിരുദ്ധമായി ഖനനം ചെയ്യുന്നവരെ വിരട്ടി ഓടിക്കുന്നത് കൂടാതെ മെര്‍ക്കുറി ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെ പറ്റി അല്പം ബോധവല്‍ക്കരിക്കുന്നതും നന്നാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്ത് രത്‌നമോ സ്വര്‍ണ്ണമോ കണ്ടുപിടിച്ചാല്‍ അവിടെ പിന്നെ നടക്കാനിടയുള്ള സംഘര്‍ഷ സാധ്യതയെപ്പറ്റി ഐക്യരാഷ്ട്രസഭയുടെ പഠനത്തെ കുറിച്ചും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. മുരളി തുമ്മാരുകുടിയുടെ വാക്കുകളിലേക്ക്...

ചാലിയാറിലെ സ്വര്‍ണ്ണം: അവനവന്‍ കുഴിക്കുന്ന കുഴികള്‍

ചാലിയാറിലെ പുഴയില്‍ സ്വര്‍ണ്ണം ഖനനം ചെയ്യുന്നവരുടെ ജനറേറ്ററും പന്പുമെല്ലാം പോലീസ് കണ്ടെത്തി എന്ന വാര്‍ത്ത എന്നെ അല്പം അതിശയിപ്പിച്ചു. കുറച്ചു പേടിപ്പിക്കുകയും ചെയ്തു. പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വര്‍ണ്ണത്തരികള്‍ മെര്‍ക്കുറിയില്‍ ലയിപ്പിച്ച് മെര്‍ക്കുറി ബാഷ്പീകരിച്ച് സ്വര്‍ണ്ണം ശുദ്ധീകരിച്ച് വില്‍ക്കുന്ന പരിപാടി ഞാന്‍ കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ട്.

രണ്ടു കാര്യങ്ങളാണ് ഇതില്‍ കുഴപ്പമായിട്ടുള്ളത്. ഒന്ന് മെര്‍ക്കുറി ഉപയോഗിച്ചുള്ള സ്വര്‍ണ്ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഈ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ രോഗങ്ങള്‍ ഉണ്ടാകും, അധികം ആയുസ്സ് ഉണ്ടാവുകയുമില്ല. ഈ പ്രസ്ഥാനം മിക്കയിടത്തും നിയമവിരുദ്ധമാണ്, അതുകൊണ്ട് തന്നെ ലാഭം കൂടുതല്‍ ഉണ്ടായിത്തുടങ്ങിയാല്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇടപെടും, പ്രദേശത്ത് അക്രമങ്ങള്‍ കൂടും. കൊളംബിയയില്‍ സ്വര്‍ണ്ണം ഉണ്ടെന്ന് കണ്ടെത്തുന്ന പ്രദേശത്തുള്ളവരെ ഇത്തരം ഗ്യാങ്ങുകള്‍ പേടിപ്പിച്ച് സ്വന്തം വീടുകളില്‍ നിന്നും ഓടിക്കുകയാണ് രീതി !

കേരളത്തെ പറ്റിയുള്ള എന്റെ ഏറ്റവും വലിയ ഒരു പേടി നമ്മുടെ നാട്ടിലുള്ള ചെമ്മണ്ണിലുള്ള സ്വര്‍ണ്ണം ലാഭകരമായി വേര്‍തിരിച്ചെടുക്കാന്‍ പറ്റുന്ന ഒരു സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെടുന്നതാണ്. സാധാരണ ഗതിയില്‍ നമ്മുടെ മണ്ണില്‍ രത്‌നമോ, സ്വര്‍ണ്ണമോ, എണ്ണയോ, ഗ്യാസോ കണ്ടുപിടിച്ചാല്‍ സന്തോഷിക്കുകയാണ് വേണ്ടത്.

പക്ഷെ ലോകത്ത് ഏറെ മൂല്യമുള്ള വസ്തുക്കള്‍ ഖനനം ചെയ്തെടുക്കുന്ന മിക്കവാറും പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരുടെ ആരോഗ്യം, സ്വത്ത്, ജീവന്‍, സ്വാതന്ത്ര്യം ഇതൊക്കെ പൊതുവെ കുറഞ്ഞുവരുന്നതായിട്ടാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊന്നും നമ്മുടെ മണ്ണില്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്.

നിയമവിരുദ്ധമായി ഖനനം ചെയ്യുന്നവരെ വിരട്ടി ഓടിക്കുന്നത് കൂടാതെ മെര്‍ക്കുറി ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെ പറ്റി അല്പം ബോധവല്‍ക്കരിക്കുന്നതും നന്നാകും. ഒരു രാജ്യത്ത് രത്‌നമോ സ്വര്‍ണ്ണമോ കണ്ടുപിടിച്ചാല്‍ അവിടെ പിന്നെ നടക്കാനിടയുള്ള സംഘര്‍ഷ സാധ്യതയെപ്പറ്റി ഐക്യരാഷ്ട്രസഭയുടെ പഠനം ഒന്നാമത്തെ കമന്റില്‍ ഉണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+