കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ ഓര്‍ഡിനന്‍സില്‍ ബിജെപിയില്‍ ഭിന്നത, കുമ്മനത്തെ തള്ളി മുരളീധരന്‍, അഴിമതിക്കൊപ്പമല്ല!!

മെഡിക്കല്‍ ഓര്‍ഡിനന്‍സില്‍ ബിജെപിയില്‍ ഭിന്നത

Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് അയോഗ്യത കല്‍പ്പിച്ചുള്ള സുപ്രീം കോടതി വിധിയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒന്നിച്ചപ്പോള്‍ സര്‍ക്കാരിനെ പൊളിക്കാന്‍ ഇറങ്ങിയ ബിജെപി കുരുക്കില്‍. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഈ വിഷയത്തില്‍ എതിര്‍പ്പുയര്‍ന്നിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു കുമ്മനം എടുത്തത്.

എന്നാല്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് വി മുരളീധരന്‍ എംപി ഒ രാജഗോപാലും നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുണ്ടായിരുന്ന മുരളീധരന്‍ ഈ അവസരം ശരിക്കും മുതലെടുക്കുമെന്നാണ് സൂചന. സര്‍ക്കാരിന്റേത് വിദ്യാഭ്യാസ കച്ചവടമാണെന്നും ഇപ്പോഴത്തെ നടപടികളില്‍ അഴിമതിയുണ്ടെന്നുമാണ് മുരളീധരനും രാജഗോപാലും പറയുന്നത്. ഇതോടെ കുമ്മനം ശരിക്കും വെട്ടിലായിരിക്കുകയാണ്.

വസ്തുതകള്‍ പഠിക്കണം

വസ്തുതകള്‍ പഠിക്കണം

മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിഷയത്തിലും മെഡിക്കല്‍ കോളേജിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയ വിഷയത്തിലും തുടക്കം മുതല്‍ ബിജെപി നേതൃത്വം മൗനത്തിലായിരുന്നു. അതുകൊണ്ട് തന്നെ പിണറായി സര്‍ക്കാരിനെതിരെ തുറന്ന പോരിനാണ് ബിജെപി ഒരുങ്ങുന്നതെന്നും സൂചനയുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളെ വേദനിപ്പിക്കാത്ത തരത്തിലും അതോടൊപ്പം പിണറായി ഇവരുടെ ഭാവി തകര്‍ത്തു എന്ന് പ്രചാരണം നടത്തിയ മേല്‍ക്കൈ നേടാനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാല്‍ ഈ നീക്കം മുന്‍കൂട്ടി കണ്ട് ആദ്യം വെടിപ്പൊട്ടിച്ചത് വി മുരളീധരന്‍ എംപിയാണ്. കുമ്മനത്തിനെതിരെയായിരുന്നു മുരളീധരന്റെ പരാമര്‍ശം വന്നത്. കുമ്മനം വസ്തുതകള്‍ പഠിക്കാത്തതാണ് ബില്ലിനെ അനുകൂലിക്കാന്‍ കാരണമെന്ന് മുരളീധരന്‍ ആരോപിച്ചു. കുട്ടികളുടെ ഭാവിയെ കരുതി മിണ്ടാതിരുന്നാല്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ മുരളീധരനെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് ബിജെപി നേതൃത്വം.

കുമ്മനത്തിന്റെ കത്ത്

കുമ്മനത്തിന്റെ കത്ത്

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ബിജെപിയും സര്‍ക്കാരിനൊപ്പമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. അയോഗ്യരാവുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മുഖ്യമന്ത്രി കൃത്യമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കുമ്മനം മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇതാണ് ഇപ്പോള്‍ നേതൃത്വത്തിന് തന്നെ തിരിച്ചടിയായിരിക്കുന്നത്. ഇതോടെ കുമ്മനം തന്നെ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് ലഭിച്ച പരാതി മുഖ്യമന്ത്രിക്ക് അയച്ച് കൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് കുമ്മനം പറയുന്നത്. ഈ കാരണം കൊണ്ട് ആ വിഷയത്തില്‍ നടന്ന അഴിമതിക്കും പിന്നീടുണ്ടാകുന്ന വഴിവിട്ട കാര്യങ്ങള്‍ക്കും ബിജെപി പിന്തുണ നല്‍കുന്നു എന്ന് അര്‍ത്ഥമില്ല. വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ഹലുള്ളപ്പോള്‍ നിയമനിര്‍മാണം വഴി കോളേജിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് അഴിമതിയുടെ ഭാഗമാണെന്നും കുമ്മനം ആരോപിച്ചു.

സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചടവടം

സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചടവടം

നിയസഭയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ചിട്ടില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. ഇവിടെ സര്‍ക്കാരാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്. കുട്ടികളെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് രാജഗോപാല്‍ പറയുന്നു. ഇതിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. അതേസമയം ബില്ല് പരിഗണിക്കുമ്പോള്‍ രാജഗോപാല്‍ സഭയില്‍ ഉണ്ടായിരുന്നുവെന്ന പരാമര്‍ശത്തെ രാജഗോപാല്‍ തള്ളിയിട്ടുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്ന് രാജഗോപാല്‍ പറഞ്ഞു. മറ്റു പരിപാടികള്‍ ഉണ്ടായിരുന്നതിനാലാണ് സഭയില്‍ ഇല്ലാതിരുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന കാര്യങ്ങളെല്ലാം മാനേജ്‌മെന്റുകളെ സഹായിക്കാനാണെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ നല്‍കിയത് ലക്ഷങ്ങള്‍

വിദ്യാര്‍ത്ഥികള്‍ നല്‍കിയത് ലക്ഷങ്ങള്‍

സുപ്രീം കോടതി പ്രവേശനം റദ്ദാക്കിയ രണ്ടു മെഡിക്കല്‍ കോളേജുകളിലേക്കായി വിദ്യാര്‍ത്ഥികള്‍ നല്‍കിയത് ലക്ഷങ്ങളാണെന്ന് സൂചനയുണ്ട്. തലവരിപണമായി 45 ലക്ഷം രൂപവരെ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അര്‍ഹരായവര്‍ക്ക് വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാന്‍ പോലും നല്‍കാന്‍ കണ്ണൂര്‍, കരുണ കോളേജുകള്‍ അവസരം ഒരുക്കിയിരുന്നില്ല. കോളേജധികൃതര്‍ക്ക് ഇഷ്ടമുള്ളവരുടെ അപേക്ഷ മാത്രം സ്വീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ കോളേജുകളില്‍ നിന്ന് പഠനം ഉപേക്ഷിച്ച് പോയ വിദ്യാര്‍ത്ഥികള്‍ തലവരിപ്പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ കോളേജ് നിയമനത്തില്‍ അഴിമതി ഇല്ലെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാരിന് വമ്പന്‍ തിരിച്ചടിയാണ് ഈ വെളിപ്പെടുത്തലുകള്‍ നല്‍കുന്നത്. ഇതില്‍ സര്‍ക്കാരിന് പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യ്ക്തത വന്നിട്ടില്ല. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുക, വന്‍ തുക ഫീസ് വാങ്ങിക്കുക തുടങ്ങിയ ഗുരുതര പിഴവുകളാണ് ഇവര്‍ നടത്തിയത്. ഇക്കാര്യങ്ങളൊക്കെ പരീക്ഷാ കമ്മീഷണറും പ്രവേശന മേല്‍നോട്ട സമിതിയും നേരത്തെ കണ്ടെത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതിയും ശരിവെച്ചിരിക്കുന്നത്.

സുപ്രീംകോടതിക്കെതിരെ കോടിയേരി; ഉത്തരവ് മുൻവിധിയോടു കൂടിയത്, സർക്കാരിന്റെ സദുദ്ദേശം മാനിച്ചില്ല!സുപ്രീംകോടതിക്കെതിരെ കോടിയേരി; ഉത്തരവ് മുൻവിധിയോടു കൂടിയത്, സർക്കാരിന്റെ സദുദ്ദേശം മാനിച്ചില്ല!

ബിജെപിയിൽ ആഭ്യന്തര കലഹം? വി മുരളീധരന്റെ നിലപാട് തള്ളി ഒ രാജഗോപാൽ, സംഭവം ഇങ്ങനെ...ബിജെപിയിൽ ആഭ്യന്തര കലഹം? വി മുരളീധരന്റെ നിലപാട് തള്ളി ഒ രാജഗോപാൽ, സംഭവം ഇങ്ങനെ...

സല്‍മാന്റെ ആരോഗ്യം മോശം, രക്തസമ്മര്‍ദം വര്‍ധിച്ചു, ഡോക്ടര്‍മാരുടെ സേവനം!! ജയിലില്‍ ആദ്യദിനം നല്ലതല്ലസല്‍മാന്റെ ആരോഗ്യം മോശം, രക്തസമ്മര്‍ദം വര്‍ധിച്ചു, ഡോക്ടര്‍മാരുടെ സേവനം!! ജയിലില്‍ ആദ്യദിനം നല്ലതല്ല

English summary
muralidharan agaisnt kummanam in medical colleges issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X