ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണത്തിന് പുതിയ സംഘം, പാലക്കാട് എസ്പി മേല്‍നോട്ടം വഹിക്കും
പാലക്കാട്: മലമ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം. കൊലപാതകം നടന്ന് നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനമാണ് സര്‍ക്കാറിനെതിരെ ഉയര്‍ന്നത് ഇതിന് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. പാലക്കാട് എസ്പി ആര്‍ വിശ്വനാഥിന്റെ മേല്‍നെട്ടത്തില്‍
പാലക്കാട് ഡിവൈഎസ്പി ഹരിദാസ് , ആലത്തൂര്‍ ഡിവൈഎസ്പി കെ.എം ദേവസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ആറ് സിഐമാര്‍ ഉള്‍പ്പെടെ 34 പേരാണ് സംഘത്തിലുള്ളത്.
അതിനിടെ വെളുത്ത നിറത്തിലുള്ള പഴയ മാരുതി 800 കാറിന്റെ ഫോട്ടോ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. സഞ്ജിത്തിനെ ആക്രമിക്കാന്‍ എത്തിയ സംഘം സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് കാറിനെ തിരിച്ചറിഞ്ഞത്. കാറിന്റെ ഗ്ലാസില്‍ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച് മറച്ച നിലയിലാണ്. കാറിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 9497990095, 9497987146 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കാവുന്നതാണെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ വീട് ഇന്ന് കേന്ദ്ര സഹമന്ത്രി കെ മുരളീധരന്‍ സന്ദര്‍ശിക്കും. നാളെ അദ്ദേഹം മലമ്പുഴയില്‍ എത്തുമെന്നാണ് വിവരം.

ആദ്യഘട്ടത്തില്‍ എട്ടു സംഘങ്ങള്‍ ആയി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ഹൈവേ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതികള്‍ സഞ്ചരിച്ച വാഹനം ഹൈവേയില്‍ പ്രവേശിച്ചുവെന്ന പൊലീസിന് വിവരം ലഭിക്കുകയും അതിനാല്‍ വാളയാര്‍ തൃശൂര്‍ ഹൈവേയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തു. തമിഴ്‌നാട് അതിര്‍ത്തിയായ വാളയാര്‍, നെടുമ്പാശേരി ഭാഗത്തേക്കുള്ള പ്രധാന ടോളായ പാലിയേക്കര ടോള്‍ പ്ലാസയടക്കമുള്ള അടക്കമുളള ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് ശേഖരിരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. കാറില്‍ നാല് പ്രതികളുണ്ടായിരുന്നുവെന്ന് പൊലീസിന് നേരത്തെ പറഞ്ഞിരുന്നു.
സംഭവ സ്ഥലത്ത് തന്നെ സഞ്ജിത്ത് മരണപ്പെടുകയായിരുന്നു. മരണം ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു പ്രതികള്‍ മടങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണോ ഈ കൊലപാതകമെന്നുമാണ് പൊലീസ് അന്വേഷിച്ചിരുന്നത്. അതേസമയം കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ബി ജെ പി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസും എസ്ഡിപിഐയാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. പിന്നീല്‍ എസ്ഡിപിഐയാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നും നടപടിയെടുത്തില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്.
യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടത്തിയതെന്നും കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനെയാണ് എസ്ഡിപിഐ കൊലപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു പ്രകേപനവുമില്ലാതെയാണ് എസ്ഡിപിഐ കൊലപതാകം നടത്തിയതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എസ്ഡിപിഐയെ സിപിഎമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങള്‍ക്ക് കാരണം പൊലീസിന്റേയും സര്‍ക്കാരിന്റേയും വീഴ്ച്ചയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപി ഐയുമായി ഭരണം പങ്കിടുന്നതാണ് സിപിഐഎം പ്രതികളെ സംരക്ഷിക്കുന്നതെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ ചെറുത്തുനില്‍പ്പിനെതിരെ മറ്റു നടപടികള്‍ ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications